General

മുകളേൽപീടിക അംഗനവാടിയ്ക്ക് സ്ഥലം കൈമാറി

ഇടമറ്റം: മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മുകളേൽപീടിക അംഗനവാടിയ്ക്കായി, വരിക്കനെല്ലിക്കൽ വീട്ടിൽ ദീപാമോൾ നൽകിയ 5 സെന്റ് സ്ഥലത്തിന്റെ ആധാരം പാലാ എം എൽ എ മാണി സി കാപ്പൻ ഏറ്റുവാങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലയ്ക്ക് കൈമാറി. സ്ഥലം കൈമാറിയ വരിക്കനെല്ലിക്കൽ കുടുംബത്തിനോട് നന്ദി പറയുകയും, ഇതിനായി നിരന്തരം പ്രവർത്തിച്ച വാർഡ് മെമ്പർ ശ്രീമതി ജയശ്രീ സന്തോഷിനെ അനുമോദിക്കുകയും ചെയ്ത ശ്രീ മാണി സി കാപ്പൻ എം എൽ എ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ അംഗനവാടി പണിയുവാൻ ആവശ്യമായ ഫണ്ട് ഉൾപ്പെടെയുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയി കുഴിപ്പാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്പാക്കൽ, ബ്ലോക്ക് മെമ്പർ ഷിബു പൂവേലി , മെമ്പറുമാരായ ഇന്ദു പ്രകാശ് , നളിനി ശ്രീധരൻ , ബിജു തുണ്ടിയിൽ, ലിസമ്മ ഷാജൻ, ബിജു കുമ്പളത്താനം, ബിന്ദു ശശികുമാർ മുതലായവരും പഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ് അടക്കം നിരവധി ആളുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.