Pala

എം എൽ എയെ വെട്ടാൻ സർക്കാർ ഫണ്ടുനൽകിയില്ല; ആസ്തി വികസന ഫണ്ട് മുഴുവൻ അനുവദിച്ച് എം എൽ എ യുടെ ചെക്ക്

പാലാ: പാലായുടെ മലയോര മേഖലയിൽ വികസനമെത്തിച്ചു കൈയ്യടി നേടിയ മാണി സി കാപ്പൻ എം എൽ എയെ വെട്ടാൻ തകർന്ന മൂന്നിലവ് കടവുപുഴ പാലത്തിന് പണമനുവദിക്കാത്ത സർക്കാരിന് ആസ്തി വികസന ഫണ്ട് അനുവദിച്ച് എം എൽ എ യുടെ ചെക്ക്.

2021 ലെ അതിതീവ്ര മഴയിൽ പാലം തകർന്നതോടെ ഈ മേഖലയിലെ ആളുകൾ ഒറ്റപ്പെട്ടു. 25 കിലോമീറ്റർ ദൂരം മാറി സഞ്ചരിച്ചാൽ മാത്രമേ മൂന്നിലവിൽ എത്താൻ കഴിയൂ എന്ന അവസ്ഥ ഉണ്ടായി. സമയനഷ്ടത്തിനു പുറമേ യാത്രാ ചിലവും ആളുകൾക്ക് ബാധ്യതയായി മാറി. ഇതോടെ ഈ മേഖലയിലെ പല കുട്ടികളും സ്കൂളിൽ പോകുന്നത് നിർത്തി.

ഉദ്യോഗസ്ഥരും മന്ത്രിമാരും മാറി മാറി വന്ന് വാഗ്ദാനങ്ങൾ നൽകി. വാഗ്ദാനങ്ങൾ പാഴ് വാക്കുകളായതോടെ ജനങ്ങളുടെ ദുരിതം രണ്ടു വർഷത്തോളം പിന്നിട്ടു. പാലം പണിക്കു സർക്കാർ നടപടി എടുക്കാത്തതിനു പിന്നിൽ രാഷ്ട്രീയ ദുഷ്ലാക്കാണെന്ന ആരോപണം മാണി സി കാപ്പൻ ഉന്നയിച്ചു.

പണം അനുവദിക്കാതെ എം എൽ എ വെട്ടിലാക്കാൻ സർക്കാറിനെ നിർവ്വഹിക്കുന്നവർ കച്ചകെട്ടിയിറങ്ങി. ഇതോടെ തൻ്റെ ആസ്തി വികസന ഫണ്ടിൽ ലഭ്യമായ 5 കോടി രൂപയിൽ 4 കോടി രൂപയും കടവുപുഴ പാലത്തിന് അനുവദിച്ചു കൊണ്ട് എം എൽ എ ചെക്കു പറഞ്ഞു.

മണ്ഡലത്തിലെ മറ്റു വികസന പ്രവർത്തനങ്ങൾക്കു ചെലവൊഴിക്കേണ്ടതുകയാണ് സർക്കാർ അവഗണനമൂലം പാലത്തിനായി അനുവദിക്കുന്നതെന്ന് എം എൽ എ വികാരഭരിതനായി പറഞ്ഞു. മൂന്നിലവിലെ ജനങ്ങളുടെ ദുരിതം കാണാതിരിക്കാൻ ആവില്ലെന്നു പറഞ്ഞ മാണി സി കാപ്പൻ പാലായിലെ ജനങ്ങൾ ഇക്കാര്യത്തിൽ പിന്തുണ നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

പാലയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചതായി എം എൽ എ പറഞ്ഞു. ഇതോടെ സർക്കാർ നടപടിക്കെതിരെ പാലായിൽ വ്യാപക അമർഷം ഉയർന്നു കഴിഞ്ഞു.

Leave a Reply

Your email address will not be published.