moonnilavu

മൂന്നിലവ് സഹകരണ ബാങ്ക് അഴിമതി; ആന്റോ ആന്റണി എം പിയുടെ സഹോദരന്റ വീട്ടിലേക്ക് ഓഹരി ഉടമകൾ മാർച്ച് നടത്തി

മൂന്നിലവ് : മൂന്നിലവ് സഹകരണ ബാങ്കിൽ ആന്റോ ആന്റണി എംപിയുടെ സഹോദരനും കോൺഗ്രസ്‌ ഭരണ സമിതിയും നടത്തിയ വായ്പ്പ തട്ടിപ്പിന് ഇരയായി ജപ്തി നടപടികൾ നേരിടുന്ന ഓഹരി ഉടമകൾ മാർച്ച് നടത്തി.

മുൻ പ്രസിഡന്റും എംപിയുടെ സഹോദരനുമായ ജെയിംസ് ആന്റണിയുടെ വീട്ടിലേക്കാണ് ആക്ഷൻ കൗൺസിൽ മാർച്ച് നടത്തിയത്. മൂന്നിലവ് ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് ജെയിംസ് ആന്റണിയുടെ വീടിന് 500 മീറ്ററിന് മുൻപ് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു.

ജെയിംസ് ആന്റണിയുടെ നേതൃത്ത്വത്തിലുണ്ടായിരുന്ന ഭരണ സമിതി 2013 മുതൽ ഓഹരി ഉടമകൾ അറിയാതെ നൂറോളം ലോണുകളിൽ നിന്നായി എകദേശം 12 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയത്. ജെയിംസ് ആന്റണിയുടെ വസ്തുക്കൾക് മൂല്യമില്ലെന്ന് ബാങ്ക് കണ്ടെത്തിയതോടെ തട്ടിപ്പിന് ഇരയായവരുടെ വസ്തുവിൻമേലും നിലവില്ലതെ യുഡിഫ് ബാങ്ക് ഭരണസമിതി ജപ്തി നടപടികൾ ആരംഭിച്ചു.

ഇതിനെതിരെ ഓഹരി ഉടമകൾ കോടതിയെ സമീപിച്ചുവെങ്കിലും അഴിമതി നടത്തിയ മുൻ ഭരണ സമിതിയെ സംരക്ഷിക്കുവാനായി തട്ടിപ്പിന് ഇരയായവർക്ക് എതിരായിട്ടാണ് ബാങ്ക് കോടതിയിൽ ഉൾപ്പടെ റിപ്പോർട്ട് നൽകിയതെന്ന് ആക്ഷൻ കൗൺസിലിൽ അറിയിച്ചു.

മൂന്നിലവ് ടൗണിൽ ചേർന്ന പ്രതിക്ഷേധ യോഗത്തിന് ലോക്കൽ സെക്രട്ടറി എം ആർ സതീഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിഐടിയൂ ഏരിയ സെക്രട്ടറി സി എം സിറിയക്ക്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഓ ജോർജ്, അനൂപ് കെ കുമാർ, വികെ മോഹനൻ, ഷീല സതീഷ്കുമാർ, കെ പി മധുകുമാർ, സിഐടിയൂ പഞ്ചായത്ത്‌ സെക്രട്ടറി ഫിനഹാസ് ഡേവിസ് സിഡി എസ് വൈസ് ചെയർപേഴ്സൺ സിന്ധു അനിൽകുമാർ , ഗ്രാമ പഞ്ചായത്ത്‌ അംഗം ജെയിംസ് മാമ്മൻ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ റോബിൻ മൂലെപ്പറമ്പിൽ , സാബു ഇളംപ്ലാശേരിയിൽ, ജെയിംസ് വടയാട്ട്, ബബിത ബെന്നി, അഞ്ചു റോബിൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.