കോട്ടയം: ഇടതുപക്ഷ സർക്കാർ കേരളത്തെ കാർഷിക ദുരന്തഭൂമിയാക്കി മാറ്റിയെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ. കർഷകൻ്റെ ആവിശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ല. വിവാദങ്ങൾ സൃഷ്ടിച്ച് സർക്കാർ ജനശ്രദ്ധ തിരിക്കുന്നതായ് അദ്ദേഹം ആരോപിച്ചു.

കേരള കോൺഗ്രസ് പാർട്ടി നടത്തിയ കർഷകസമര പ്രഖ്യാപന കൺവൺഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സണ്ണി കൽക്കിശേരി അധ്യക്ഷത വഹിച്ചു.
പാർട്ടി ഉന്നതാധികാര സമതി അംഗങ്ങളായ അഡ്വ.ജേക്കബ് ഏബ്രഹാം, വി ജെ ലാലി, ജോസ് കോയിപ്പള്ളി, സാബു തോട്ടുങ്കൽ ,തോമസുകുട്ടി മാത്യു, ജോസ് കാവനാട്, സണ്ണി തോമസ് കളത്തിൽ ബിജു ചെറുകാട്, സജി പത്തിൽ, സാബു ഒഴുങ്ങാലി, ജോർജ് ചങ്കരത്തുവാക്കൽ, സനൽമലയിൽ, എം വി ചാക്കോ വട്ടക്കളം, ജോയി പുത്തൻ തറ, അനിയച്ചൻ കൊച്ചു കുന്നേൽ,എന്നിവർ പ്രസംഗിച്ചു.