അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് പൊളിറ്റിക്ക്സ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെയും ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെയും അഭിമുഖ്യത്തില്‍ മോഡല്‍ പാര്‍ലമെന്റ് ജനുവരി 25ന് സംഘടിപ്പിക്കുന്നു. മോഡല്‍ പാര്‍ലമെന്റിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ കോളേജ് ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ ഫാ ജോര്‍ജ് പുല്ലുകാലായില്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ ജിലു ആനി ജോണ്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ ബേബി സെബാസ്റ്റിയന്‍, അദ്ധ്യാപകരായ ഡോ തോമസ് മാത്യു, സിറിള്‍ സൈമണ്‍ വിദ്യാര്‍ത്ഥി പ്രതിനിധി ആല്‍ബിന്‍ സിബി തുടങ്ങിയവര്‍ സംസാരിക്കും