Erattupetta

തൊഴിലുറപ്പ് പദ്ധതി വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGA ) ചെയ്യുന്ന പശുതൊഴുത്ത്, ആട്ടിൻ കൂട്, പന്നിക്കൂട്, സോക്പിറ്റ്, പടുതാക്കുളം , കമ്പോസ്‌റ്റ് കഴി, തീറ്റപ്പുല്ല് കൃഷി, കിണർ നിർമ്മാണം, കിണർ റീചാർജ്ജാണ്ട് തുടങ്ങിയ പ്രവർത്തികൾക്ക് അപേക്ഷ ക്ഷണിച്ചു.

വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയാകണം. തൊഴിൽ കാർഡുള്ളവർക്കും 5 ഏക്കർ ഭൂമിയിൽ താഴെയുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

അപേക്ഷർ ഡിസംബർ 21 ന് മുമ്പ് അതാത് ഗ്രാമപഞ്ചായത്ത് ഓഫീസിലെ MGNREGA ഓഫീസുമായി ബന്ധപ്പെടുവാൻ ഈരാറ്റുപേട്ട ബി.ഡി.ഒ അറിയിച്ചു

Leave a Reply

Your email address will not be published.