ഈരാറ്റുപേട്ട: എംഇഎസ് കോളേജ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി ആരംഭിച്ച “എംഇഎസ് ജോബ് പാത് വേ” എന്ന കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രോഫ.എ എം റഷീദ്, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
പത്താം ക്ലാസ് മുതൽ ഡോക്ടറേറ്റ് വരെ യോഗ്യതയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ വാട്സ്ആപ്പ് വഴി തൊഴിൽ അന്വേഷകരിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ് ഈ സംരംഭം.