ഈരാറ്റുപേട്ട: സംസ്ഥാനത്തെ മികച്ച വനിതാ ക്ഷീരകർഷ സംരഭകക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അവാർഡ്നേടിയ റിനി നിഷാദിന്റെ ഫാം സന്ദർശിച്ച് ഈരാറ്റുപേട്ട എം ഇഎസ് കോളജ് സംരകത്വക്ലബ്ബ് അംഗങ്ങൾ നേടിയത് മികച്ച സംരഭകത്വത്തിന്റെ അടിസ്ഥാന പാഠങ്ങൾ. പാറത്തോട്ടിലെ മുക്കാലിയിൽ റിനിനിഷാദിന്റെ അഞ്ചേക്കർ പശു ഫാം അണ് അധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ സന്ദർശിച്ചത് .
വീടിനോട് ചേർന്നുള്ള അഞ്ചേക്കർ ഫാമിൽ ഏറെ ശ്രദ്ധയോടെ വളർത്തുന്നപശുക്കളിൽ നിന്ന് ശേഖരിക്കുന്ന 400 ലിറ്റർ പാൽ പാക്കറ്റിലാക്കി വിറ്റ് തന്റെ സംരഭം ലാഭകാരമാക്കി മാറ്റിയതിനാണ് റിനിനിഷാദിന് സംസ്ഥാന അവാർഡ് ലഭിച്ചത് .
ബിടെക് എം.ബിഎ ബിരുദധാരിയായ റിനി നിഷാദിൽ നിന്ന് അവരുടെ സംരഭകത്വ അനുഭവങ്ങളെപ്പറ്റി വിദ്യാർത്ഥികൾക് ഏറെ ചോദിച്ചറിയാനുണ്ടായിരുന്നു. എല്ലാസംരഭകരെയും പോലെ തുടക്കക്കാലത്ത് താൻ നേരിട്ടപ്രതിസന്ധികകളയും അതൊക്കെതരണം ചെയ്ത് അവാർഡ് വരെ എത്തിയതിന്റെയും കഥ റിനി വിദ്യാർത്ഥികളുമായി പങ്കുവെച്ചു . സംരഭകത്വത്തെപ്പറ്റി സെമിനാറുകളിലും ക്ലാസ് മുറികളിലും കേൾക്കുന്ന സിദ്ധാന്തങ്ങളുടെ പ്രായോഗികരൂപങ്ങൾ നേരിൽകാണാനായതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികൾ .
ഫാം ചുറ്റിനടന്ന വിദ്യാർത്ഥികൾ ഒരു മികച്ച ഫാം എങ്ങനെയായിരിക്കണം എന്നു കണ്ടുമനസിലാക്കി . ഫാമിൽ എത്ര ശ്രദ്ധയോടെയാണ് പശുക്കൾ പരിപാലിക്കപ്പെടുന്നത് എന്നും പാൽശേഖരണം , പാക്കിംഗ് , വിതരണം എന്നിവ എങ്ങനെ മികച്ച രീതിയിൽചെയ്യാമെന്നും അവർ മനസിലാക്കി. എം ഇഎസ് കോളജിന്റെ വക ഉപഹാരം റിനി നിഷാദിന്കൈമാറി. അദ്ധ്യാപകരായ ഐഷബഷീർ , ഡൈമിഎബ്രഹാം എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.