ramapuram

രാമപുരം മാർ അഗസ്തീനോസ് കോളേജിൽ മെറിറ്റ് ഡേ നടത്തി

രാമപുരം :മാർ അഗസ്തീനോസ് കോളേജിൽ ബിരുദ കോഴ്‌സുകളിൽ ഈ വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ . ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു.

എല്ലാ ബിരുദ കോഴ്‌സുകളിലും ഒന്നാമതെത്തിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. എം ജി യൂണിവേഴ്സിറ്റി ബെസ്ററ് ഫിസിക്‌ മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി മിസ്റ്റർ എം ജി യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തകുമാർ വി സി യെ ചടങ്ങിൽ ആദരിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോർഡിനേറ്റർ സുനിൽ കെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.