മേലുകാവ്: ലയൻസ് ഡിസ്ട്രിക്‌റ്റ് 318 ബി -യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മേലുകാവ് പഞ്ചായത്തും കുടുംബശ്രീ യുണിറ്റും ഹെൻറി ബേക്കർ കോളേജ് ആന്റി നർകോട്ടിക് സെല്ലും യോദ്ധാവും നാഷണൽ സർവീസ് സ്കീമും നാട്ടുകാരും ചേർന്ന് മെഗാ ലഹരി വിരുദ്ധ റാലിയും പൊതു സമ്മേളനവും നടത്തി.
പൊതുസമ്മേളനം മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസിന്റെ അധ്യക്ഷതയിൽ മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തോമസ്. സി. വടക്കേൽ ഉൽഘാടനം ചെയ്തു. മേലുകാവ് ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ജി.എസ് മുഖ്യപ്രഭാഷണം നടത്തി.
ലയൻസ് ഡിസ്ട്രിക്‌റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ബ്ലോക്ക് മെമ്പർമാരായ ജെറ്റോ പടിഞ്ഞാറേപ്പീടിക, മറിയാമ്മ ഫെർണാണ്ടസ് മുൻ പ്രസിഡന്റുമാരായ അനുരാഗ് പാണ്ടിക്കാട്ട്, റ്റി.ജെ ബെഞ്ചമിൻ വാർഡ് മെമ്പർ റ്റെൻസി ബിജു ലയൻസ് ക്ലബ് പ്രസിഡന്റ് ഡോ.കുര്യച്ഛൻ ജോർജും വിവിധ സംഘടന പ്രതിനിധികളും പ്രസംഗിച്ചു. ഹെൻറി ബേക്കർ ആന്റിനാർകോട്ടിക് സെൽ കോർഡിനേറ്റർ ഡോ ജിൻസി ദേവസ്യ യോദ്ധാവ് കോർഡിനേറ്റർ പ്രൊഫസർ ജസ്റ്റിൻ ജോസ് എൻ. എസ്. എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.അൻസ ആൻന്ധ്രൂസ്സ് ഡോ.ജിബിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.