General

വേമ്പനാട്ടുകായൽ കൈകൾ ബെന്ധിച്ചു നാലര കിലോമീറ്റർ നീന്തിക്കടന്ന് വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടാൻ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി

മുവാറ്റുപുഴ പായിപ്ര മാനറി മീനംകോട്ടയിൽ ആദിത്യൻ ആണ് ഈ വരുന്ന മാർച്ച്‌ 11ശനി രാവിലെ 8മണിക്ക് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള നാലര കിലോമീറ്റർ നീന്തി റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്.

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് വേണ്ടി പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണ് ഈ നേട്ടത്തിനായി ശ്രമിക്കുന്നത്. ക്ലബ്ബിന്റെ ഒന്നര വർഷത്തിനുള്ളിൽ 6 -മത് റെക്കോർഡ് ആണ് ഇത്. കാലാവസ്ഥ അനുകൂലമാണങ്കിൽ ഒന്നരമണിക്കൂർകൊണ്ട് നീന്തികയറുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.

ഇതുവരെ നടത്തിയ എല്ലാ പ്രോഗ്രാമുകളും റെക്കോർഡിൽ എത്തിക്കാൻ സാധിച്ച സന്തോഷത്തിൽ ആണ് കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോ ഓഡിനേറ്റർ ഷിഹാബ് കെ സൈനുവും ഇനി വരുന്ന പ്രോഗ്രാമുകളും ഒരുമിച്ചുതന്നെ ചെയ്യുമെന്ന് ഇരുവരും അറിയിച്ചു.

Leave a Reply

Your email address will not be published.