Pala

മീനച്ചിൽ താലൂക്ക് ഹയർ സെക്കന്ററി ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താമത് വാർഷിക പൊതുയോഗം നടന്നു

പാലാ : മീനച്ചിൽ താലൂക്ക് ഹയർ സെക്കന്ററി ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പത്താമത് വാർഷിക പൊതുയോഗം പാലാ മഹാത്‌മാഗാന്ധി ഗവൺമെന്റ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ ജീവൻ രക്ഷസമിതി കൺവീനർ ബൈജു ജേക്കബ് സാറിന്റെ കാരുണ്യപ്രവർത്തനങ്ങൾ മറ്റ് അദ്ധ്യാപകർക്കും പൊതുപ്രവർത്തകർക്കും മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഹയർ സെക്കന്ററി സ്കൂൾ ടീച്ചേർസ് സൊസൈറ്റിയുടെ പത്താമത് പൊതുയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജീവൻ രക്ഷാ സമിതി കൺവീനർ ആയി സേവനം അനുഷ്ടിച്ചുകൊണ്ട് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ 6 പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ബൈജുവിന് സാധിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്ക് മുഖ്യ പങ്ക് വഹിച്ചതിന് പൊതുയോഗത്തിൽ വച്ച് ജീവൻ രക്ഷസമിതി കൺവീനർ ബൈജു ജേക്കബിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ചു. മൊമന്റോയും നൽകി ആദരിച്ചു.

Leave a Reply

Your email address will not be published.