Pala

മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് വിഭാഗത്തി ആംബുലൻസ് ലഭ്യമാക്കി

പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് വിഭാഗത്തിന് ളാലം ബ്ലോക്ക് പഞ്ചായത്ത് ആംബുലന്‍സ് ലഭ്യമാക്കി. കിഴപറയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ചടങ്ങിൽ മാണി സി കാപ്പന്‍ എം എൽ എ ആംബുലന്‍സ് സമര്‍പ്പിച്ചു. മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോജൻ തൊടുക ആംബുലന്‍സ് ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലിയുടെ ശ്രമഫലമായി 2021-22 വര്‍ഷം ളാലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയ്യാറാക്കി സംസ്ഥാന വികേന്ദ്രീകൃതാസൂത്രണ സമിതിയില്‍ നിന്നും അനുമതി നേടിയാണ് 12 ലക്ഷം രൂപാ മുടക്കിയാണ് ആംബുലന്‍സ് വാങ്ങിയത്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് ചെമ്പകശ്ശേരില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിര്‍മ്മല്‍ മാത്യു ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.