ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഐ ഇ ഡി സി പ്രൊജക്റ്റ് ഉദ്‌ഘാടനം ഐ ഇ ഡി സി പ്രൊജക്റ്റ് ഉദ്‌ഘാടനം

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഐ ഇ ഡി സി യുടെയും, നോവിയൻ ഹബ്ബിന്റെയും ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ നൂതന ആശയങ്ങൾ ഉൾക്കൊണ്ട് പ്രൊജെക്ടുകളായ കാലാവസ്ഥാ കേന്ദ്രം, ഓട്ടോമാറ്റിക് ബെൽ കൺട്രോളർ, ഓട്ടോമാറ്റിക് ടൈം കീപ്പർ,സ്മാർട്ട് നോട്ടീസ് ബോർഡ്, ഡിജിറ്റൽ ഡേ ഓർഡർ സിസ്റ്റം, സ്മാർട്ട് എനർജി സേവർ,ഐ ഇ ഡി സി നോവിയൻ ഹബ് വെബ്സൈറ്റ് ഡെവലപ്മെന്റ് തുടങ്ങിയവ നിർമ്മിച്ചു.

ഈ പ്രൊജക്റ്റ്‌ ഉദ്‌ഘാടനവും സമർപ്പണവും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഒക്ടോബർ 14 വെള്ളി 2.30 ന് കോളേജ് ഓഡിറ്റോറിയത്തിൻ നിർവ്വഹിക്കും. ഇതോടൊപ്പം മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര വിതരണവും അദ്ദേഹം നടത്തുന്നതാണ്.

സമ്മേളനത്തിൽ കോളേജ് മാനേജർ റവ.ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published.