രാമപുരം: ഫിഫാ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശം ഉൾകൊണ്ടുകൊണ്ട് രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം പെനാൽറ്റി ഷൂട്ടൗട് മത്സരം നടത്തി. ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പേരുകളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ടീമുകൾ തമ്മിൽ ഏറ്റുമുട്ടി.
കോളേജ് മാനേജർ റവ .ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ മത്സരം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ,സ്പോർട്സ് വിഭാഗം മേധാവി മനോജ് സി ജോർജ് , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് , അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയർ പങ്കെടുത്തു.