രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിക്കുന്ന 6 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ഒക്ടോബർ 18 മുതൽ 21 വരെ തിയതികളിൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
ടൂർണ്ണമെന്റിൽ എസ് ബി കോളേജ് ചെങ്ങനാശേരി, സി എം എസ് കോളേജ് കോട്ടയം, സെന്റ് തോമസ് കോളേജ് പാലാ, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, ദേവമാതാ കോളേജ് കുറവിലങ്ങാട്, സെന്റ് ജോസഫ്‌സ് അക്കാദമി മൂലമറ്റം, മാർ ആഗസ്തീനോസ് കോളേജ് രാമപുരം എന്നീ ടീമുകൾ മാറ്റുരക്കുന്നു.
ടൂർണ്ണമെന്റ് ഉദ്‌ഘാടനം ഒക്ടോബർ 18 വെള്ളിയാഴ്ച 3:30 ന് കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറുമായ അച്ചു എസ്. നിർവ്വഹിക്കും. കോളേജ് മാനേജർ റവ :ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യഷത വഹിക്കും.
പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ മനോജ് ചീങ്കല്ലേൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ടൂർണ്ണമെന്റ് ജേതാക്കൾക്ക് ജിത്തുമെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും, റണ്ണേഴ്‌സ് അപ്പിന് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും.