രാമപുരം :മാർ അഗസ്തിനോസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനം ആഘോഷിച്ചു.

യുവജന ദിനാചരണത്തോട് അനുബന്ധിച്ച് രാമപുരം ടൗണിൽ നടത്തിയ ഫ്ലാഷ് മോബ് കോളേജ് പ്രിൻസിപ്പൽ ഡോ . ജോയി ജേക്കബ് ഉദ്ഘാടനം ചെയ്യുകയും യുവജനദിന സന്ദേശം നൽകുകയും ചെയ്‌തു.

എൻ. എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർമാരായ ജോബിൻ പി മാത്യു, വിനീത് കുമാർ എന്നിവർ പ്രസംഗിച്ചു. വോളണ്ടിയർ സെക്രട്ടറിമാരായ ആകാശ് പി ബി, നേഹ സനോജ്, ബിറ്റി മാത്തച്ചൻ, കൃഷ്ണപ്രിയ, അരുൺ മാത്യു, ബിബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.