ettumanoor news

മംഗളം എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ : സമഗ്രമായ അന്വേഷണം നടത്തുക : ബഷീർ ഇല്ലിക്കൽ

ഏറ്റുമാനൂർ: മംഗളം എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലെ ഭക്ഷ്യ വിഷബാധയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ബഷീർ ഇല്ലിക്കൽ ആവശ്യപ്പെട്ടു.

കോളേജ് ഹോസ്റ്റലിൽ ഇതിനുമുമ്പ് പലതവണ വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അധികൃതർ രഹസ്യമാക്കി വെക്കുകയായിരുന്നു. തുടർപഠനം മുടങ്ങും എന്ന ഭയത്താൽ വിദ്യാർത്ഥികൾ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ ഭയപ്പെടുകയായിരുന്നു. പലതവണ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ കുട്ടികൾ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കാൻ അധികൃതർ വിലക്കുകയായിരുന്നു.

കോളേജ് ഹോസ്റ്റലിൽ സ്ഥിരമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് വിദ്യാർത്ഥികൾ പലതവണ പരാതിപ്പെട്ടിട്ടും അത് പരിഹരിക്കുവാൻ കോളേജ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

ഹോട്ടലുകളിലും മറ്റും പരിശോധന നടത്തി വൻ തുക പിഴ ഈടാക്കുന്ന ആരോഗ്യവകുപ്പ് അധികൃതർ കോളേജ് ഹോസ്റ്റലുകളിൽ പരിശോധന നടത്താൻ തയ്യാറാവാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നു.

ഹോസ്റ്റലിലേക്കും മെസ്സിലേക്കും വൻ തുക വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നുണ്ടെങ്കിലും ഗുണം നിലവാരമുള്ള ഭക്ഷണങ്ങൾ വിദ്യാർത്ഥികൾക്ക് നൽകാറില്ലെന്നുള്ള ആക്ഷേപം മുൻപേ ഉണ്ട്
ഭക്ഷ്യ വിഷബാധയെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.