Crime

സാമ്പത്തികത്തർക്കത്തെത്തുടർന്നുള്ള കൊലപാതകശ്രമത്തിനു വെള്ളികുളം സ്വദേശി അറസ്റ്റിൽ

പാലാ: സാമ്പത്തികത്തർക്കത്തെത്തുടർന്നുള്ള കൊലപാതകശ്രമത്തിനു വെള്ളികുളം കടപ്പാക്കൽ ബിജോയി (44) പൊലീസിന്റെ പിടിയിലായി. പൂവത്തോട് സ്വദേശി ജോബിയിൽ നിന്നു പാട്ടത്തിനെടുത്ത സ്ഥലത്തിന്റെ പണമിടപാട് ആവശ്യത്തിനായി ജോബിയുടെ ട്ടിൽ എത്തിയപ്പോഴാണു വാക്കുതർക്കം ഉണ്ടായത്.

ഇതിനിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്തു ജോബിയെയും വീട്ടുകാരെയും കുത്തിപ്പരുക്കേൽപിച്ചു. തടയാനെത്തിയ അയൽവാസികളായ സ്ത്രീകളെയും കത്തി കൊണ്ട് ആക്രമിച്ചു. തുടർന്നു ബിജോയി കടന്നുകളഞ്ഞെങ്കിലും എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്ഐ വി.എൽ.ബിനു, സിപിഒമാരായ ജസ്റ്റിൻ ജോസഫ്, വി.എം.റോയി,രഞ്ജിത്ത് എന്നിവർ ചേർന്നു പിടികൂടി.

Leave a Reply

Your email address will not be published.