ഈരാറ്റുപേട്ട: കേരളാ കോൺഗ്രസ്സ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റായി മഞ്ജു പുളിക്കൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ചാക്കോച്ചൻ വെട്ടിക്കാട്ട് (വൈസ് പ്രസിഡന്റ്), റ്റി. റ്റി. മാത്യു തട്ടാംപറമ്പിൽ (ട്രഷറർ), മറിയാമ്മ ജോസഫ് (സംസ്ഥാന കമ്മറ്റി അംഗം), എം.വി. വർക്കി മണക്കാട്ട്, തങ്കച്ചൻ ചെന്നയ്ക്കാട്ടുകുന്നേൽ (സെക്രട്ടറിമാർ), സാബു പ്ലാത്തോട്ടം, അഡ്വ. സോണി തോമസ്, ജോസഫ് വാരണം, ജോണി ആലപ്പാട്ട്, ജോയി തോമസ് മുതലക്കുഴി, ജോജി വാളിപ്ലാക്കൽ, ജിജി നിക്കോളാസ്, അഡ്വ. ജസ്റ്റിൻ ഡേവിഡ്, രാജു മായാലി, അജീഷ് വേലനിലം, ചുമ്മാർ സി. വട്ടപ്പലം, ജയ്സൺ ജോർജ്, ഡാനി കുന്നത്ത്, പീറ്റർ അന്ത്രയോസ്, നോബിൾ തോമസ്, വർഗീസ് കൊച്ചുകുന്നേൽ, മേഴ്സി മാത്യു തട്ടാംപറമ്പിൽ (ഉപരി കമ്മറ്റി അംഗങ്ങൾ).

ഈരാറ്റുപേട്ട പി.റ്റി.എം.എസ്. ഓഡിറ്റോറിയത്തിൽ ചേർന്ന തെരഞ്ഞെടുപ്പുയോഗത്തിൽ റിട്ടേണിംഗ് ഓഫീസർ ജയിംസ് മാത്യു തെക്കേൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. യോഗം ഉത്ഘാടനം ചെയ്തു.
പാർട്ടി സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഗ്രേസമ്മ മാത്യു, അഡ്വ. ജയ്സൺ ജോസഫ് എന്നിവർ പുതിയ ഭാരവാഹികളെ അനുമോദിച്ച് പ്രസംഗിച്ചു.