Erattupetta

എം കെ കൊച്ചുമക്കാർ റോഡ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട :നഗരസഭയിലെ കാട്ടാമല ഡിവിഷനിലെ കൊല്ലംകണ്ടം തോട്ടിൽ നിന്നും അഞ്ച് അടി ഉയർത്തി നിർമ്മിക്കുകയും തുടർന്ന് റോഡ് കോൺക്രീറ്റ് പണി പൂർത്തിയാക്കിയ എം.കെ കൊച്ചുമക്കാർ റോഡിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി യും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ .എ ചേർന്ന് നിർവഹിച്ചു.

നഗരസഭയും ,എം.എൽ.എ യും, എം.പിയും പൊതുജനങ്ങളോട് സമാഹരിച്ച തുകയും കൂടി 27 ലക്ഷം രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ഏറ്റവും വലിയ കോൺക്രീറ്റ് റോഡ് ആയ ഈ റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.

ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്ല്യാസ് സ്വാഗതം ആശംസിച്ചു . ആന്റോ ആന്റണി എം.പി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , മുഹമ്മദ്‌ ഉനൈസ് മൗലവി , പ്രൊഫ എം.കെ. ഫരീദ് ,എം.കെ.കൊച്ചു മുഹമ്മദ്‌ , എ.എം.എ ഖാദർ , പി.ഇ. മുഹമ്മദ്‌ സക്കീർ , കെ.ഐ നൗഷാദ് , അനസ് നാസർ , തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.