# Erattupetta News > Latest News from Erattupetta, Poonjar, Pala, Thidanad, Melukavu, Moonnilavu ## Posts - [വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു](https://erattupettanews.com/womens-reservation-constitutional-amendment-bill-defeated-lok-sabha/): വനിതാ സംവരണ ബിൽ ഭേദഗതി മണ്ഡല പുനർനിർണയത്തിൽ തട്ടി ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടു. ഭരണപക്ഷത്തിന് 278 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 211 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ തന്നെ ബിൽ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാൽ ബിൽ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്‍ വോട്ടിനിട്ട് തള്ളുന്നത് വൻ പ്രചാരവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലായിരുന്നു ഈ നീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെയടക്കം വൻ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്‍റെ തീരുമാനം. എന്നാൽ വനിത സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയാണ് എതിർക്കുന്നതെന്ന വാദത്തിലൂന്നി Read More... - [അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു](https://erattupettanews.com/aruvithura-thirunal-review-meeting/): അരുവിത്തുറ : അരുവിത്തുറ തിരുനാളിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി അരുവിത്തുറ സെൻ്റ് ജോർജസ് ഫൊറോന തീർഥാടന ദൈവാലയത്തിൽ അവലോകന യോഗം ചേർന്നു. പാലാ ആർ ഡി ഓ. മുഹമ്മദ് സഫീർ ഇ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, അരുവിത്തുഫൊറോന വികാരി വെരി റവ ഫാ.മാത്യു ചന്ദ്രൻകുന്നേൽ,ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി പി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ ജനപ്രതിനിധികൾ, കേരള പോലീസ്, എക്സൈസ്, ഫയർഫോഴ്സ്,കെഎസ്ഇബി, ആരോഗ്യ വിഭാഗം, റവന്യൂ, വാട്ടർ അഥോററ്റി, കേരള ഇലക്ട്രിസിറ്റി ബോർഡ്, പൊതുമരാമത്ത് റോഡ് വിഭാഗം തുടങ്ങി വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ പങ്കെടുത്തു. കുറ്റമറ്റ രീതിയിൽ മികച്ച സൗകര്യങ്ങൾ തിരുനാളിനായി ഒരുക്കുമെന്ന് പാലാ ആർ ഡി ഒ മുഹമ്മദ് സഫീർ ഇ അറിയിച്ചു. ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഏപ്രിൽ 22 ന് അരുവിത്തുറ ഫൊറോനാപള്ളി വികാരി വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ Read More... - [വാൽപ്പാറയിൽ ട്രാവലർ മറിഞ്ഞു; എട്ട് മലയാളികൾക്ക് ദാരുണാന്ത്യം](https://erattupettanews.com/valparai-tempo-traveller-accident/): വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ നിയന്ത്രണംവിട്ട ട്രാവലർ  13-ാം വളവിലെ കൈവരിയിൽ ഇടിച്ച് താഴേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.  - [ശ്രീ​കൃ​ഷ്ണ​ന് മു​ന്നി​ൽ കു​ഴി​മ​ന്തി വ​ച്ച് വിഷു ആ​ശം​സ പോ​സ്റ്റ​ർ ; ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ](https://erattupettanews.com/mandhi-shop-owner-arrested-vishu-poster-controversy/): ആലപ്പുഴ : ശ്രീ​കൃ​ഷ്ണ​ന് മു​ന്നി​ൽ കു​ഴി​മ​ന്തി വ​ച്ച് വി​ഷു ആ​ശം​സ പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ച്ച​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല​യി​ലെ മെ​ഹ​ർ മ​ന്തി​ക്ക​ട ഉ​ട​മ ഹ​ർ​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി ചേ​ർ​ത്ത​ല സ്വ​ദേ​ശി ബി​ജു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യ​ത് പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ൻ​സി​യാ​ണെ​ന്നും ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ​യാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നും ഉ​ട​മ വ്യ​ക്ത​മാ​ക്കി. വി​വാ​ദ​മാ​യ ചി​ത്രം പ്ര​ച​രി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ഹോ​ട്ട​ൽ ഉ​ട​മ​യെ പി​ന്നീ‌​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ഹോ​ട്ട​ലി​ന് മു​ന്നി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. - [നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാധിയായ അദ്ധ്യാപകനെ അറസ്റ്റ്‌ ചെയ്യണം; സെൻകുമാറിനെയും, പി.സി. ജോർജിനെയും ചങ്ങലക്കിടണം: തൃണമൂൽ കോൺഗ്രസ്](https://erattupettanews.com/trinamool-congress/): കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാധിയായ അനാട്ടമി മോധാവി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാതെ സർക്കാർ സംരക്ഷിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. മുൻ ഡിജിപി ടി.പി. സെൻകുമാർ കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെയും മതപരമായ വിഭജനത്തെയും കുറിച്ചും നടത്തിയ പരാമർശങ്ങൾ കടുത്ത വർഗീയതയാണെന്നും ആരോപിച്ചു. കേരളത്തിൽ വോട്ടുകൾ കൃത്യമായ മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെടുകയാണെങ്കിൽ 95 നിയമസഭാ സീറ്റുകളിൽ ബിജെപിക്ക് അനായാസം വിജയിക്കും എന്ന് പറഞ്ഞ സെൻകുമാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനർത്ഥി ആയി മൽസരിച്ച് ജനപിൻതുണ തെളിക്കാൻ തയാറാകുകയാണ്‌ വേണ്ടതെന്നും പറഞ്ഞു. എഫ് സി ആർ ബില്ലിൽ ആശങ്കയുണ്ട് എന്ന ദീപിക പത്രം മുഖപ്രസംഗം എഴുതിയതിന് ചോദ്യം ചെയ്യുകയും കാഞ്ഞിരപ്പള്ളി പിതാവിനെയും പാലാ പിതാവിനെയും ക്രൈസ്തവ സമൂഹത്തെയും അധിക്ഷേപിച്ച പിസി ജോർജ് പുത്രനും ബിജെപിയെ സുഖിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നടത്തിയ നീക്കം പൊളിഞ്ഞു എന്നും പി.സി. Read More... - [വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്](https://erattupettanews.com/3-people-injured-in-various-accidents-23/): പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ഉരുണ്ട് വന്നിടിച്ചു കാഞ്ഞിരമറ്റം സ്വദേശി വിഷ്ണു എം ( 39)ന് പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് രണ്ടടി താഴ്ച്ചയുള്ള കുഴിയിലേക്ക് മറിഞ്ഞ് തൊടുപുഴ സ്വദേശി സുജിത് കെ.സുകുമാരന് ( 43) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. വെച്ചൂച്ചിറ ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വെച്ചൂച്ചിറ സ്വദേശി പി.വി.അനീഷിനു ( 40) പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. - [അധ്യാപക ഒഴിവ്](https://erattupettanews.com/teacher-vacancy-16/): ഈരാറ്റുപേട്ട ഹയാത്ദ്ധീൻ ഹൈ സ്കൂളിലേക്ക് മലയാളം, സയൻസ്, മാത്‍സ് ഉൾപ്പെടെ മുഴുവൻ വിഷയങ്ങൾക്കും അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 20/4/2026 ന് മുമ്പായി ഓഫീസുമായി ബന്ധപ്പെടുക.Ph No: 6238596591 - [മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്](https://erattupettanews.com/e-challan-mega-adalat/): കോട്ടയം : മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ-ചെലാൻ മെഗാ അദാലത്ത് നടത്തുന്നു. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും, കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ സബ് ആർ ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്. 2024 ഡിസംബർ 31 വരെ ഇചെലാൻ നിലവിലുള്ള വാഹനങ്ങൾക്ക് ഇ ചെലാന്റെ 50 ശതമാനം തുക അടച്ച് തീർപ്പാക്കാം. ചെലാൻ അടക്കാതെ കോടതിയിലേയ്ക്ക് പോയ കേസുകളിലും ഈ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാന സർക്കാരിന്റെ വൺ ടൈം ആംനെസ്റ്റി സ്കീം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ അവസാന തീയതി 2026 ഏപ്രിൽ 30 ആണ്. വാഹന ഉടമകൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ആർ ടി ഒ അറിയിച്ചു. - [നിതിൻ രാജിന്റെ മരണം: വകുപ്പു മേധാവി ഡോ. എം.കെ. റാമിനെ പുറത്താക്കി](https://erattupettanews.com/kannur-dental-college-teacher-sacked-after-nithin-raj-death/): ജാതി അധിക്ഷേപത്തെ തുടർന്ന് അഞ്ചരക്കണ്ടി ‍ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളജിൽ നിന്നും പുറത്തക്കി. റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. നിതിന്റെ മരണത്തിൽ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവിൽ കഴിയുകയാണ് ഇയാൾ. അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോളേജിൽ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നാലെയാണ് നടപടി ഉണ്ടായത്. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു.ഡോ. റാമിനെതിരെ കോളേജിലെ മുന്നൂറോളം വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. നിറത്തിന്റെ പേരിൽ വിദ്യാർത്ഥികളെ വേർതിരിക്കുമെന്നും ജാതിയും മതവും ചോദിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. - [SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം](https://erattupettanews.com/sslc-plustwo-results-announced-soon-in-kerala/): സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള SSKയിൽ 1158 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയിൽ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, Read More... - [മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ മോസ്കോയിൽ കുടിവെള്ളക്ഷാമം രൂക്ഷമെന്ന് പരാതി](https://erattupettanews.com/drinking-water-shortage-moonnilavu-moscow/): മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ മോസ്കോയിൽ വെള്ളക്ഷാമം അതിരൂക്ഷമെന്ന് പരാതി. 30മുപ്പതോളം വീട്ടുകാർ താമസിക്കുന്ന ഈ പ്രദേശത്ത് കുഴൽ കിണറോ, മറ്റ് പൈപ്പുകളോ ഒന്നും തന്നെ ഇല്ല. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർ മുൻകൈയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. - [ഫാ.സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. പ്രൊവിൻഷ്യൽ](https://erattupettanews.com/fr-santosh-mathankunnel-cmi-provincial/): കോട്ടയം: കോട്ടയം സി.എം.ഐ. സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യലായി ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ. തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം നിലവിൽ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികർ പ്രൊവിൻഷ്യളായിരുന്നു. ഫാ. ജോസ് ഐക്കരപ്പറമ്പിൽ (വികർ പ്രൊവിൻഷ്യൽ & സാമൂ ഹൃസേവനം), ഫാ. ബാസ്റ്റിൻ മംഗലത്തിൽ (വിദ്യാഭ്യാസം), ഫാ. അലക്സ് ലൂയിസ് തണ്ണിപ്പാറ (ധനകാര്യം), ഫാ. അൽഫോൻസ് ഇലവനാൽ (അജപാലനം) എന്നിവർ കൗൺസിലർമാരായും, ഫാ. തോമസ് പുതുശ്ശേരി പ്രവിശ്വയുടെ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു. - [വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്](https://erattupettanews.com/3-people-injured-in-various-accidents-22/): പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു ( 36) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം. മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ.ഹരികൃഷ്ണന് ( 22) പരുക്കേറ്റു. പാല – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാ​ഗത്ത് വച്ച് ബൈക്കും കുളമാവ് സ്വദേശി അനൂപ്. സി.ജോസഫിനു( 38) പരുക്കേറ്റു. - [കുന്നയ്ക്കാട്ട് കെ സി ജോസഫ് (ജോണി) നിര്യാതനായി](https://erattupettanews.com/k-c-joseph-passed-away/): പ്ലാശനാൽ: കുന്നയ്ക്കാട്ട് കെ സി ജോസഫ് (ജോണി-65) (റിട്ട.ലൈബ്രേറിയൻ, സെ. ജോർജ് കോളേജ് അരുവിത്തുറ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 17-04-2026 വെള്ളിയാഴ്ച 10 am ന് ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെൻ്റ് മേരിസ് പള്ളിയിൽ. ഭൗതികശരീരം 16 വ്യാഴം 5:00 pm ന്, ഭവനത്തിൽ കൊണ്ടുവരുന്നതാണ്. - [അ​ഡ്വ. ടോ​മി ക​ല്ലാ​നി​യു​ടെ മാ​താ​വ് അച്ചാ​മ്മ ജോ​സ​ഫ് അ​ന്ത​രി​ച്ചു](https://erattupettanews.com/achama-joseph-passed-away/): മാ​ന​ത്തൂ​ർ: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മായ അ​ഡ്വ. ടോ​മി ക​ല്ലാ​നി​യു​ടെ മാ​താ​വ് അ​ച്ചാ​മ്മ ജോ​സ​ഫ് (88) നി​ര്യാ​ത​യാ​യി. പ​രേ​ത​നാ​യ ക​ല്ലാ​നി​ക്ക​വ​യ​ലി​ൽ കെ.​എ​സ്. ജോ​സ​ഫി​ന്‍റെ (അ​പ്പ​ച്ച​ൻ) ഭാ​ര്യ​യാ​ണ്. പ​രേ​ത ക​ട​നാ​ട് ത​ച്ചാം​പു​റം കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ഇന്ന് (ഏ​പ്രി​ൽ 16, വ്യാ​ഴം) വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മാ​ന​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ കു​ടും​ബ​ക​ല്ല​റ​യി​ൽ ന​ട​ക്കും. മ​ക്ക​ൾ: അ​ഡ്വ. ടോ​മി ക​ല്ലാ​നി (കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വ​ത്സ തോ​മ​സ് (വാ​ഴ​ക്കു​ളം), ബെ​ന്നി ജോ​സ​ഫ് (പി​ഴ​ക്), ഷേ​ർ​ലി ജെ​യിം​സ് (മൈ​ല​ക്കൊ​മ്പ്), സാ​ജു ജോ​സ​ഫ് (പി​ഴ​ക്). മ​രു​മ​ക്ക​ൾ: ജെ​യ്നി പു​ളി​ക്ക​ൽ (മു​ണ്ട​ക്ക​യം), ജോ​സ് തോ​മ​സ് പെ​രി​യ​ക്കോ​ട്ടി​ൽ (വാ​ഴ​ക്കു​ളം), ഷൈ​നി ബെ​ന്നി വേ​രു​ങ്ക​ൽ (ത​ട്ട​ക്കു​ഴ), ജ​യിം​സ് ചാ​ക്കോ വ​ഴു​ത​ല​ക്കാ​ട്ട് (മൈ​ല​ക്കൊ​മ്പ്), ലി​സ സാ​ജു മോ​നി​പ്പ​ള്ളി​ൽ (ഇ​ട​മ​റു​ക്). - [വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്](https://erattupettanews.com/4-people-injured-in-various-accidents-19/): പാലാ : വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് ( 24 ) പരുക്കേറ്റു. വൈകിട്ട് 5 മണിയോടെയാണ് അപകടം. കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് (64 ) പരുക്കേറ്റു .വൈകിട്ട് നാലുമണിയോടെയാണ് അപകടം. ശാന്തിപുരത്ത് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്കാർ യാത്രക്കാരി മിനി മോഹന് (56 ) പരിക്കേറ്റു.വൈകിട്ട് മൂന്നരയോടെയാണ് അപകടം.ചിറ്റൂരിൽ വച്ച് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ അരീക്കുഴ സ്വദേശി റോയി പി.ബി ക്ക് (42 ) പരിക്കേറ്റു .ഉച്ചക്ക് ആയിരുന്നു അപകടം. - [സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്; പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി](https://erattupettanews.com/minister-k-krishnankutty-says-there-will-be-no-power-crisis-or-power-cuts-in-the-state/): കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്. ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് KSEB അറിയിച്ചു. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. - [ശബരിമല യുവതി പ്രവേശന കേസ്: 'കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും?' നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി](https://erattupettanews.com/supreme-court-on-sabarimala-women-entry-case/): ശബരിമല യുവതി പ്രവേശനവിധിയില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റാണെന്ന് ഒരു കോടതിയ്ക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നൈഷ്ഠിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പന്റെ ഏകക്ഷേത്രം ശബരിമലയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ സ്ത്രീകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. അതിനാല്‍ ലിംഗവിവേചനമുണ്ടെന്ന് പറയാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. സുപ്രിംകോടതിയില്‍ ഈ വിഷയത്തിലെ ഇന്നത്തെ വാദം പൂര്‍ത്തിയായി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളെ പിന്തുണച്ചുകൊണ്ടുള്ള വാദങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ലഭിക്കുന്നതിനാല്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുവെന്ന് പറയാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വാദിക്കുന്നത്. - [CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു](https://erattupettanews.com/cbse-class-10-result-2026/): CBSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷ ആരംഭിക്കുന്നതിനാലാണ് ആദ്യ ഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ആദ്യ ഘട്ട പരീക്ഷയില്‍ ഏകദേശം 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം ഈ വെബ്‌സൈറ്റുകളില്‍ അറിയാം: results.cbse.nic.in cbse.gov.in cbseresults.nic.in digilocker.gov.in results.gov.in - [സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത വേണം; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്](https://erattupettanews.com/temperature-rising-yellow-alert-in-various-districts/): കനത്ത ചൂടിൽ വലയുകയാണ് കേരളം. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ശനിയാഴ്ച വരെ പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും ചൂടുയരാൻ സാധ്യതയുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കാര്യമായ മഴ ലഭിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക് എത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ടത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയിരുന്നു. ഇത് 6000 മെഗാവാട്ടിലേക്ക് എത്തിയാൽ വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകുമെന്ന് കെ എസ് ഇ ബി അറിയിച്ചു. - [എഫ്സിസി അൽഫോൻസാ ജ്യോതി പ്രോവിൻസ് മണിയംകുന്ന് മഠാഗം സിസ്റ്റർ പോൾ മരിയ അന്തരിച്ചു](https://erattupettanews.com/sr-paul-mariya-passed-away/): മണിയംകുന്ന്: എഫ്സിസി അൽഫോൻസാ ജ്യോതി പ്രോവിൻസ് മണിയംകുന്ന് മഠാഗം സിസ്റ്റർ പോൾ മരിയ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മഠത്തിൽ ശുശ്രൂഷയ്ക്ക് ശേഷം തിരുഹൃദയ പള്ളിയിൽ. പൂവത്തോട് തട്ടാംപറമ്പിൽ പരേതനായ കുഞ്ഞാപ്പന്റെ മകളാണ്. കൂട്ടിക്കൽ, ഭരണങ്ങാനം സ്നേഹഭവൻ, കാക്കോളി, കുറിഞ്ഞി, തീക്കോയി, പച്ചിക്കൽ എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: അച്ചാമ്മ, പാപ്പച്ചൻ, സ്‌കറിയാച്ചൻ, പരേതരായ ഏലിക്കുട്ടി, മറിയാമ്മ, വർക്കിച്ചൻ, ജോസഫ്, അന്നമ്മ, കുഞ്ഞുറോസ്, കുഞ്ഞ്. - [മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പാലാ രൂപതയുടെ പ്രതിഷേധം](https://erattupettanews.com/eparchy-of-pala/): പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കവർക്കെതിരെ പാലാ രൂപതയുടെ പ്രതിഷേധം. ബഹുദൈവവിശ്വാസി മാത്രമാണ് മതേതരൻ എന്ന ഫേസ്ബുക്ക് പേജിലാണ് കല്ലറങ്ങാട്ട് പിതാവിനെതിരെ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ പാലാ രൂപത, പാലാ രൂപതയുടെ ഫേസ്ബുക് പേജിൽ പ്രതിഷേധം അറിയിച്ച് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. - [സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍](https://erattupettanews.com/electricity-consumption-in-the-state-hits-all-time-record/): സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് മാത്രമുള്ള വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ട് വരെയെത്തി. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധിയെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പതിവുപോലെ വേനല്‍ച്ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗവും കുതിച്ചുയര്‍ന്നത്. ഉച്ചയ്ക്ക് ശേഷമുള്ള വൈദ്യുതി ഉപഭോഗമാണ് പിടിവിട്ട് കുതിക്കുന്നത്. ഇന്നലത്തെ ദിവസം ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈകീട്ടത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയുണ്ടാകും. സംസ്ഥാനത്ത് വരുംദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടാനാണ് സാധ്യത. ഇത് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും Read More... - [പാലാ സെന്റ് തോമസ് കോളേജിൽ വേനൽക്കാല കായിക പരിശീലന ക്യാമ്പ്](https://erattupettanews.com/summer-sports-training-camp-at-pala-st-thomas-college/): പാലാ: പാലാ സെന്റ് തോമസ് കോളേജിൽ വേനൽക്കാല കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, സ്വിമ്മിംഗ് എന്നീ ഇനങ്ങളിലായിരിക്കും പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായിക നൈപുണ്യവും വർധിപ്പിക്കുന്നതിനൊപ്പം, പ്രൊഫഷണൽ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ നടക്കുക. കായികരംഗത്ത് താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അവസരമായി ഈ ക്യാമ്പ് മാറുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. പ്രായാനുസൃതമായി പ്രത്യേക പരിശീലന സെഷനുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക ക്രിക്കറ്റ്‌ : 96058 94117, ഫുട്ബോൾ: 9400880352, 9447697654 ബാഡ്മിന്റൺ : 9159105544, സ്വിമ്മിംഗ് : 98458 01380 - [വിശ്വാസത്തിന്റെ നിറവിൽ 365 ദിനങ്ങൾ; വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ സമ്മാനിച്ച് ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പ​​ള്ളി](https://erattupettanews.com/chemmalamattam-church/): ചെ​​മ്മ​​ല​​മ​​റ്റം: ഒ​​രു വ​​ർ​​ഷം മു​​ഴു​​വ​​ൻ മു​​ട​​ങ്ങാ​​തെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​തൃ​​കാ​​പ​​ര​​മാ​​യ ആ​​ദ​​ര​​വു​​മാ​​യി ചെ​​മ്മ​​ല​​മ​​റ്റം പ​​ന്ത്ര​​ണ്ട് ശ്ലീ​​ഹ​​ന്മാ​​രു​​ടെ പ​​ള്ളി. മ​​ഴ​​യും മ​​ഞ്ഞും ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത​​ക​​ളും വ​​ക​​വ​​യ്ക്കാ​​തെ 365 ദി​​വ​​സ​​വും അ​​ൾ​​ത്താ​​ര​​യോ​​ടു ചേ​​ർ​​ന്നു​​നി​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്ത 13 സ​​ൺ​​ഡേ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ് ഇ​​ട​​വ​​ക സൈ​​ക്കി​​ളു​​ക​​ൾ സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കി​​യ​​ത്. കു​​ട്ടി​​ക​​ളി​​ൽ ആ​​ത്മീ​​യ അ​​ച്ച​​ട​​ക്ക​​വും ദൈ​​വാ​​ശ്ര​​യ​​ബോ​​ധ​​വും വ​​ള​​ർ​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഈ ​​വേ​​റി​​ട്ട ആ​​ദ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന വി​​കാ​​രി ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ സൈ​​ക്കി​​ളു​​ക​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. ച​​ട​​ങ്ങി​​ൽ ഇ​​ട​​വ​​ക വി​​കാ​​രി ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​മ്പി​​ൽ, ഫാ.​ ​ജേ​​ക്ക​​ബ് ക​​ടു​​തോ​​ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. കു​​ട്ടി​​ക​​ളു​​ടെ ഈ ​​നേ​​ട്ട​​ത്തി​​ന് പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച മാ​​താ​​പി​​താ​​ക്ക​​ളെ​​യും സ​​ൺ​​ഡേ സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​രെ​​യും ച​​ട​​ങ്ങി​​ൽ പ്ര​​ത്യേ​​കം അ​​ഭി​​ന​​ന്ദി​​ച്ചു. - [കത്തോലിക്കാ സഭയ്‌ക്കെതിരായ പുതുനേതാക്കളുടെ പരാമര്‍ശം,ബി.ജെ.പി.നിലപാട് വ്യക്തമാക്കണം: ഫ്രാന്‍സിസ് ജോര്‍ജ്](https://erattupettanews.com/francis-george-mp-bjp-stance/): കോട്ടയം: കത്തോലിക്കാ സഭയ്ക്കും സഭാ മേലദ്ധ്യക്ഷന്‍മാര്‍ക്കുമെതിരേ ബി.ജെ.പി.യിലെ പുതുയുഗ നേതാക്കളായ പി.സി. ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പരാമര്‍ശത്തില്‍ ബി.ജെ.പി.സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോയൊണ് ഈ പുതുയുഗ നേതാക്കള്‍ കത്തോലിക്കാ സഭയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ മറ്റ് എത് ആളുകളെയും പോലെ ബിഷപ്പുമാര്‍ക്കും അവകാശം ഉണ്ട്. ഇതിന്റെ പേരില്‍ ബിഷപ്പുമാരെ വേട്ടയാടാനുള്ള ശ്രമം കേരള സമൂഹം അംഗീകരിക്കില്ല.ഞങ്ങളോടൊപ്പം നിന്നില്ലെങ്കില്‍ ഞങ്ങള്‍ക്കും വേണ്ടന്ന പുതുനേതാക്കളുടെ പ്രസ്താവന അവജ്ഞയോടെ മാത്രമേ കാണാന്‍ കഴിയൂ. എഫ് സി.ആര്‍.ഐ. ഭീഷണി മുഴക്കി കത്തോലിക്കാ സഭയെ നിശബ്ദമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കില്‍ അത് ഇവിടെ വിലപ്പോകില്ലെന്ന് എം.പി് പറഞ്ഞു. പാര്‍ലമെന്റ് സിറ്റില്‍ വനിതാ സംവരണം ഏര്‍പ്പെടുത്തുന്നതിനെ ഇന്‍ഡ്യാ മുന്നണി എതിര്‍ക്കുന്നില്ല. എന്നാല്‍ ബി.ജെ.പി.ക്ക് സ്വാധീനമുള്ള വടക്കേ ഇന്ത്യയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് വനിതാ സംവരണംകൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയാണ് ഇന്‍ഡ്യാ Read More... - [എ​ൽ-​നി​നോ പ്ര​തി​ഭാ​സം മ​ൺ​സൂ​ണി​നെ ബാ​ധി​ക്കും; സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്](https://erattupettanews.com/el-nino-will-affect-monsoon/): രാജ്യത്താകെ ഇത്തവണത്തെ കാലവർഷം സാധാരണയിൽ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണ നില തുടരുമെന്നും അതിന് ശേഷം മൺസൂൺ കാലയളവിൽ എൽ നിനോ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​കു​ന്ന​ത് വ​രും മാ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തെ കാ​ലാ​വ​സ്ഥ​യെ കാ​ര്യ​മാ​യി ബാ​ധി​ക്കും. വേ​ന​ൽ മ​ഴ​യ്ക്ക് നേ​രി​യ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പും യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് ഉ​യ​രാ​ൻ സാ​ധ്യ​ത. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും പ​ത്ത​നം​തി​ട്ട​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ഉ​യ​ർ​ന്നേ​ക്കും. സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ 2 മു​ത​ൽ 3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് Read More... - [കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിന്‍സിപ്പൽ ഡോ.ആർ.വി.ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ](https://erattupettanews.com/car-fire-at-dr-rv-jayakumars-residence-former-medical-college-principal-kottayam/): കോട്ടയം : മെഡിക്കൽ കോളേജ് മുൻ പ്രിന്‍സിപ്പൽ ഡോ.ആർ.വി.ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ. വീട്ടിലെ മുൻ ജീവനക്കാരൻ ചെല്ലപ്പനെ (88) ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഡോക്ടറുടെ മുൻ സഹായിയായ കുമരകം ചെങ്ങളം സ്വദേശി ചെല്ലപ്പൻ കാറിൽ ചാരി നിന്നാണ് പെട്രോൾ ഒഴിച്ചത്. ഇത് ഡോക്ടറും മുറ്റം തൂക്കുന്നയാളും കണ്ടു. ഇയാൾക്ക് 95 ശതമാനം പൊള്ളലേറ്റു. മെഡിക്കൽ കോളജിനു സമീപത്താണ് ജയകുമാറിന്റെ വീട്. ചെല്ലപ്പനെ ഒരു മാസം മുൻപ് ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. രാവിലെ ഏഴരയോടെ കാറിൽ പെട്രോൾ ഒഴിച്ചശേഷം തീയിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റിങ്ഗ്യൂഷർ കൊണ്ടുവന്നാണ് തീ കെടുത്തിയത്. സംഭവസമയത്ത് ജയകുമാറും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരുക്കില്ല. വീടിന്റെ ചില്ലുകൾ തകർന്നു. ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. - [എഫ്‌സിആർഎ നിയമഭേദഗതി കൊണ്ടുവന്നത് മൻമോഹൻ സിംഗിന്റെ കാലത്ത്: ഷോൺ ജോർജ്ജ്](https://erattupettanews.com/shone-george-says-fcra-amendment-act-was-brought-during-manmohan-singhs-period/): സഭ ആശങ്ക അറിയിച്ച FCRA ഭേദഗതി സെക്ഷൻ 15(1) 2010-ൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്താണ് കൊണ്ടുവന്നത്. കെ.സി വേണുഗോപാലും ജോസ് കെ. മാണിയും അന്ന് സഭയിലുണ്ടായിരുന്നു . അന്ന് കോൺഗ്രസ്ന്റെ 8 പേർ കേന്ദ്രമന്ത്രിമാരും. അന്ന് ആർക്കും ഇതൊരു പ്രശ്നമായിരുന്നില്ല എന്ന് ഷോൺ ജോർജ്ജ് പറഞ്ഞു. ഏറെ ബഹുമാനത്തോടെ കാണുന്ന ആള് ആണ് കല്ലറങ്ങാട്ട് പിതാവെന്നും, സഭ ഒളിച്ചും പാത്തുമല്ല, മറിച്ച് നിലപാടുകൾ പരസ്യമായി തന്നെ വ്യക്തമാക്കണമെന്ന പിതാവിന്റെ തീരുമാനത്തെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു എന്നും ഷോൺ ജോർജ് പറഞ്ഞു. സഭ അതിന്റെ നിലപാടുകൾ തുറന്നുപറയുമ്പോൾ ഓരോ രാഷ്ട്രീയ പാർട്ടിയും മുൻപ് ചെയ്ത കാര്യങ്ങൾ തുറന്നുകാട്ടപ്പെടുമെന്ന പിതാവിന്റെ വാക്കുകൾ അങ്ങേയറ്റം പ്രസക്തമാണ് എന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു. - [‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ](https://erattupettanews.com/polling-percent-in-kerala/): നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇവിഎമ്മും തപാലും ചേർത്ത് കേരളത്തിൽ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ ഖേൽക്കർ അറിയിച്ചു. ബൂത്തിലെത്തി വോട്ടു ചെയ്തവരുടെ വിശദമായ കണക്ക് പുറത്തുവിട്ടു. 99,40,379 പുരുഷൻമാർ 1,13,03,410 സ്ത്രീകൾ 153 ട്രാൻസ് ജെൻഡേഴ്സ് എന്നിവരുൾപ്പെടെ ആകെ 2,12,43,942 പേരാണ് ബൂത്തുകളിൽ വോട്ട് ചെയ്തത്. സർവീസ് വോട്ട് കൂടി ചേർത്താൽ മാത്രമേ കണക്കുകൾ പൂർണമാകൂ. നിലവിൽ എല്ലാ വിവരങ്ങളും രാഷ്‌ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നടപടി ക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ല. സുതാര്യമായ നടപടികളാണ് സ്വീകരിച്ചത്. അന്തിമ കണക്കുകൾ സ്ഥിരീകരിക്കാൻ സമയം എടുക്കുമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു. പോസ്റ്റൽ, സർവീസ് വീട്ടിലെ വോട്ട് കണക്കുകൾ പൂർണമായി നൽകിയിട്ടില്ല. 53,984 സർവീസ് വോട്ട് കൗണ്ടിംഗ് ദിവസം വരെയുണ്ടായി. 96.3 ആണ് മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം 60,734 ഭിന്ന ശേഷിക്കാർ Read More... - [സഭയും, സമുദായവും രാഷ്ട്രനിര്‍മ്മാണത്തില്‍ ഇടപെടുകതന്നെ വേണം; ബിഷപ് കല്ലറങ്ങാട്ടിന് സമ്പൂര്‍ണ്ണ പിന്തുണ](https://erattupettanews.com/prasad-kuruvila-5/): പാലാ : ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റ് സമസ്തമേഖലകളിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന സഭ രാഷ്ട്രനിര്‍മ്മാണത്തെ സംബന്ധിക്കുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങളിലും ഇടപെടുകതന്നെ വേണമെന്നും അതിനെതിരെ പറയാന്‍ ഒരു കക്ഷിരാഷ്ട്രീയക്കാരനെയും അനുവദിക്കില്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള സഭയാണിത്. ഏതെങ്കിലും പാര്‍ട്ടിയില്‍ ചെന്ന് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തികൊണ്ട് സഭയെയും സമുദായത്തെയും ഒന്നാകെ കൂച്ചുവിലങ്ങണിയിക്കാമെന്ന് ആരും കരുതേണ്ട. അത്തരത്തിലുള്ള പ്രതികരണങ്ങളെ ആരും മുഖവിലയ്‌ക്കെടുക്കില്ല. ആരോഗ്യകരമായതും സഭ്യമായതുമായ പ്രതികരണങ്ങള്‍ ഉണ്ടാകണം. വിശ്വാസിയും, പാര്‍ട്ടിക്കാരനുമാകുമ്പോള്‍ പാര്‍ട്ടിയുടെ ശൈലിക്ക് മാത്രം കീഴ്‌പ്പെട്ട് പ്രതികരണങ്ങള്‍ നടത്തുമ്പോഴാണ് അപസ്വരങ്ങളാകുന്നത്.ഞാനായിരിക്കുന്നിടത്ത് സഭയുമായിരിക്കണം, എന്റെ ചിന്തകള്‍പ്പോലെ എല്ലാവരും ചിന്തിക്കുകയും ഞാനായിരിക്കുന്ന സംവിധാനത്തെ നിങ്ങളും പിന്തുണച്ചുകൊള്ളണമെന്നുമുള്ള നിലപാട് അംഗീകരിക്കാനാവില്ല. ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പൊതുസമൂഹത്തിന്റെ ദാസന്‍മാരായിരിക്കണം. അധികാരമോ പദവിയോ ലഭിക്കുമ്പോള്‍ ആരെയും എന്തും പറയാമെന്ന് ധരിക്കരുത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ വിമര്‍ശന അപസ്വരങ്ങളുമായി ബന്ധപ്പെട്ട് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നല്‍കിയ Read More... - [ഭീഷണിയുടെ സ്വരം വില പോകില്ല; അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല: മാർ ജോസഫ് കല്ലറങ്ങാട്ട്](https://erattupettanews.com/mar-joseph-kallarangatt-5/): പാലാ: മെത്രാൻമാർക്കെതിരെ സംസാരിച്ചവർക്ക് മറുപടിയുമായി പാലാ രൂപത ബിഷപ്പ് മാർജോസ്ഫ് കല്ലറങ്ങാട്ട്. ആരുടെയും പേരെടുത്തു പറയാതെ ആയിരുന്നു പിതാവിന്റെ പ്രസംഗം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഈ അടുത്ത നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും പിതാവ് പറഞ്ഞു. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർത്ഥം എന്ന് പിതാവ് ചോദിച്ചു. രഹസ്യമായിട്ടല്ല, പരസ്യമായിട്ടുതന്നെ വോട്ടു ചോദിയ്ക്കാൻ നമുക്ക് അവകാശമില്ലേയെന്നും, ആരെയാണ് പേടിക്കേണ്ടതെന്നും കല്ലറങ്ങാട്ട് പിതാവ് ചോദിച്ചു. ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല എന്നും കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു. - [ഭീഷണിയുടെ സ്വരം വില പോകില്ല; അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല: മാർ ജോസഫ് കല്ലറങ്ങാട്ട്](https://erattupettanews.com/mar-joseph-kallarangatt-4/): പാലാ: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഈ അടുത്ത നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും പിതാവ് പറഞ്ഞു. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർത്ഥം എന്ന് പിതാവ് ചോദിച്ചു. ആരുടെയും പേരെടുത്തു പറയാതെ ആയിരുന്നു പിതാവിന്റെ പ്രസംഗം. ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല എന്നും കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു. - [ചെറ്റകാരിക്കൽ സി.ഒ.വർക്കി നിര്യാതനായി](https://erattupettanews.com/c-o-varkey-passed-away/): അരുവിത്തുറ: കൊണ്ടൂർ ചെറ്റകാരിക്കൽ സി.ഒ.വർക്കി (93) അന്തരിച്ചു. മൃതദേഹം നാളെ (14.04.2026 ) 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ഉച്ചകഴിഞ് 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കൊട്ടിയൂർ നമ്പൂടാകം പരേതയായ അച്ചാമ്മ. മക്കൾ: ജോർജ് ജോസഫ് (റിട്ട. എച്ച്എം പാലാ കോർപറേറ്റ്), സിനി, ലിസി, ടെസി, നാൻസി (ടീച്ചർ ക്രിസ്‌തുജ്യോതി ഇംഗ്ലിഷ് മീഡിയം സ്കൂൾ കയ്യൂർ). മരുമക്കൾ: ഡോ. വർഗീസ് വാരണത്ത് (നെല്ലിയാടി), ജയ്മോൾ തോട്ടപ്പള്ളിൽ (അതിരമ്പുഴ), മാത്തുക്കുട്ടി മരുതാനിയിൽ (തിടനാട്), ഡൊമിനിക്ക് ചിറയാത്ത് (പ്ലാശനാൽ). - [സാമൂഹിക പ്രവർത്തകൻ സന്മനസ്സ് ജോർജ് നിര്യാതനായി](https://erattupettanews.com/sanmanas-george-passed-away/): പാലാ: സാമൂഹിക പ്രവർത്തകൻ പാലാ തെക്കേക്കര മുണ്ടയ്ക്കൽ സന്മനസ്സ് ജോർജ് (ജോർജ് ജോസഫ്-67) അന്തരിച്ചു. ഭൗതീകശരീരം തിങ്കളാഴ്ച (13/04/2026) വൈകിട്ട് 4.30 മുതൽ 6 വരെ പല മുൻസിപ്പൽ ടൗൺ ഹാളിലും വൈകിട്ട് 6 നു ശേഷം ഇടപ്പാടിയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കുന്നതാണ്. സംസ്കാര ശുശ്രുഷകൾ ചൊവ്വാഴ്ച (14/04/2026) രാവിലെ 10 മണിക്ക് പാലാ കത്തീഡ്രൽ പള്ളിക്ക് സമീപത്തുള്ള വീട്ടിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: പാലാ തൈമുറിയിൽ ലിസി. മക്കൾ: മജ്ജു (ബെംഗളൂരു), അൽഫോൻസ (മാൾട്ട). മരുമക്കൾ: ബിജു റിച്ചാർഡ് പുത്തൻപുരയ്ക്കൽ (ബെംഗളൂരു), ബിബിൻ മാത്യു വലിയകരോട്ട് ആലക്കോട് (മാൾട്ട). - [തോൾ സന്ധിയിലെ നൂതന അർത്രോസ്കോപിക് ചികിത്സയെക്കുറിച്ചുള്ള ഓർത്തോപീഡിക് തുടർവിദ്യാഭാസ പരിപാടി പാലായിൽ നടന്നു](https://erattupettanews.com/orthopedic-continuing-education-program-on-advanced-arthroscopic-treatment-of-the-shoulder-joint/): പാലാ: കേരള ഓർത്തോപീഡിക് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയുടെയും നേതൃത്വത്തിൽ പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ, തോൾ സന്ധിയിലെ നൂതന അർത്രോസ്കോപിക് ചികിത്സയെക്കുറിച്ചുള്ള ഓർത്തോപീഡിക് തുടർവിദ്യാഭാസ പരിപാടി പാലായിൽ നടന്നു. കേരള ഓർത്തോപീഡിക് അസോസിയേഷൻ സെക്രട്ടറി ഡോ . അൻസു ആനന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു . മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ റവ. ഫാ. മാത്യു തെക്കേൽ. അസോസിയേഷൻ ഭാരവാഹികളായ ഡോ ജോൺ ടി ജോൺ, ഡോ ഫൈസൽ കരീം, ഡോ ജെറി ജോർജ്, ഡോ മുരളീകൃഷ്ണൻ, പ്രൊഫ മാത്യു എബ്രഹാം, ഓർഗനൈസിങ് പ്രസിഡന്റ്‌ ഡോ. രാജേഷ്. വി, സെക്രട്ടറി ഡോ രാജീവ്‌ പി .ബി എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഷോൾഡർ സർജർമാർ ക്ലാസുകൾ നയിച്ചു. ഇരുന്നുറോളം ഓർത്തോപീഡിക് സർജന്മാർ പങ്കെടുത്തു. - [വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്](https://erattupettanews.com/3-people-injured-in-various-accidents-21/): പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു കടപ്ലാമറ്റം സ്വദേശി ജോബിൻ ജോർജിന് ( 35 ) പരുക്കേറ്റു . 12 മണിയോടെ കൂടല്ലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശിനി സിനിമോൾ പീറ്റർക്ക് (49 ) പരുക്കേറ്റു . 11 .30 യോടെ മണർകാട് ഭാഗത്ത് വച്ചായിരുന്നു അപകടം. മുണ്ടക്കയത്ത് വച്ച് ഇന്ന് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി ആകാശിന് ( 22 ) പരുക്കേറ്റു . - [ആശാ ഭോസ്‌ലെ അന്തരിച്ചു, വിടപറഞ്ഞത് ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ](https://erattupettanews.com/asha-bhosle-passed-away/): പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 92 വയസായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ വൈകിട്ട് ശിവാജി പാർക്കിൽ. രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം ഉണ്ടാകും. ശബ്ദ മാധുര്യം കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയമായി മാറിയ ഗായികയായിരുന്നു ആശാ ഭോസ്‌ലെ. ആസ്വാദക മനസുകളില്‍ മായാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ആശാ ഭോസ്‌ലെ യാത്രയായത്. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമതിയുടേയും മകളായി ഇൻഡോറിലെ കൊങ്കണി കുടുംബത്തിൽ 1933 സെപ്റ്റംബർ 8 ജനനം. ഗായിക ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. അച്ഛന്റെ ശിക്ഷണത്തിലായിരുന്നു ആശയും ലതയും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്. 1943ൽ മറാത്തി ചിത്രമായ മജാബലിലൂടെയായിരുന്നു അരങ്ങേറ്റം. ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ Read More... - [ഉദയനാപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു: പ്രതിരോധത്തിന് നടപടി](https://erattupettanews.com/bird-flu-confirmed-in-udayanapuram/): bകോട്ടയം :വൈക്കം താലൂക്കിലെ ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ പതിനാറാം വാർഡിൽ പക്ഷിപ്പനി (എച്ച്5 എൻ 1 ) സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ കോഴികളെയും മറ്റു വളർത്തുപക്ഷികളെയും മാർഗ്ഗനിർദേശങ്ങൾ പാലിച്ച് അടിയന്തരമായി നശിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്തിനുപുറമേ 10 കിലോമീറ്റർ പരിധിയിലുള്ള വൈക്കം നഗരസഭ, ചെമ്പ്, മറവൻതുരുത്ത്, ടി.വി.പുരം, തലയാഴം, കല്ലറ, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നീ തദ്ദേശഭരണ സ്ഥാപന മേഖലകളിലും താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ടയും ഇറച്ചിയും വളവും ഉപയോഗിക്കുന്നതും വിൽക്കുന്നതും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും മൂന്നു ദിവസത്തേക്ക് നിരോധിച്ചു. വളർത്തുപക്ഷികൾ, മുട്ട, ഇറച്ചി, വളം എന്നിവ നിരീക്ഷണ മേഖലയ്ക്ക് പുറത്തേക്കോ പുറത്തുനിന്ന് അകത്തേക്കോ Read More... - [കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം ; സിപിഎം നേതാക്കളെ കൂടി പ്രതിചേർക്കണം: വിഷ്ണു വഞ്ചിമല](https://erattupettanews.com/vishnu-vanchimala-against-cpm-leaders/): കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം പ്രതി ഹർമാൻ ഖാൻ മാത്രമല്ല അതിന് കൂട്ട് നിൽക്കുകയും കേരള മോഡൽ എന്ന് പ്രചരിപ്പിക്കുകയും ചെയ്‌ത സിപിഎം നേതാക്കളെ കൂടി പ്രതിചേർക്കണം എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല. കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെയും ഫര്‍മാന്‍ ഖാന്റെയും വിവാഹവുമായി ബന്ധപ്പെട്ട്, പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ദേശീയ പട്ടികവർഗ കമ്മീഷൻ (NCST) കണ്ടെത്തിയതോടെ, കേരളത്തിലെ സി.പി.എം നേതൃത്വം വലിയൊരു ഭരണഘടനാപരമായ വീഴ്ചയുടെ ഭാഗമായിരിക്കുകയാണ്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, രാജ്യസഭാ എം.പി എ.എ. റഹീം തുടങ്ങിയ നേതാക്കൾ തന്നെ ഒരു പോക്സോ കേസ് ആയി മാറിയ വിവാഹ ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് അതിന് ഔദ്യോഗിക പരിവേഷം നൽകിയത് അങ്ങേയറ്റം അപലപനീയമാണ്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരമൊരു നടപടിയിലൂടെ, നിയമവിരുദ്ധമായ ഒരു പ്രവൃത്തിയെ വെള്ളപൂശാനാണ് ഇവര്‍ ശ്രമിച്ചത്. ​”യഥാർത്ഥ കേരള Read More... - [വിവിധ അപകടങ്ങളിൽ 7 പേർക്ക് പരുക്ക്](https://erattupettanews.com/7-people-injured-in-various-accidents-3/): പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്കേറ്റു. പണിരാജ് ( 75), അഭിനവ് ഭരദ്വാജ് ( 13), ശാന്തകുമാർ ( 39),കൃഷ്ണ ( 54) എന്നിവർക്കാണ് പരുക്കേറ്റത്.പാലാ 12ാം മൈൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ചെങ്ങന്നൂരിൽ വച്ച് ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ തീക്കോയി സ്വദേശി പ്രിൻസിനു ( 46) പരുക്കേറ്റു. പിണ്ണക്കനാട് ഭാ​ഗത്ത് വച്ച് ഇന്നലെ വൈകിട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ചെമ്മലമറ്റം സ്വദേശി സേവ്യർ ജോസഫിന് ( 63)പരുക്കേറ്റു. പള്ളിക്കത്തോട് ഭാ​ഗത്ത് വച്ച് ഇന്നലെ രാവിലെ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊൻകുന്നം സ്വദേശി ജിബിൻ മാത്യുവിനു ( 37) പരുക്കേറ്റു. - [പി.​സി. ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ർ​ഹം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്](https://erattupettanews.com/catholic-congress-kanjirappalli/): കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി മെ​​​​ത്രാ​​​​നെ​​​​തി​​​​രേ അ​​​​ടി​​​​സ്ഥാ​​​​ന ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച ബി​​​​ജെ​​​​പി നേ​​​​താ​​​​വ് പി.​​​​സി. ജോ​​​​ർ​​​​ജി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി അ​​​​ത്യ​​​​ന്തം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​വും മാ​​​​ന്യ​​​​ത​​​​യ്ക്ക് നി​​​​ര​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​ണെ​​​​ന്ന് കത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത സ​​​​മി​​​​തി ആ​​​​രോ​​​​പി​​​​ച്ചു. രാ​​​​ഷ്‌ട്രീയ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രെ എ​​​​ന്തും വി​​​​ളി​​​​ച്ചു പ​​​​റ​​​​യാ​​​​നു​​​​ള്ള ലൈ​​​​സ​​​​ൻ​​​​സ് അ​​​​ല്ല. സ​​​​ഭ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം പി.​​​​സി. ജോ​​​​ർ​​​​ജി​​​​ന് ആ​​​​രും ഏ​​​​ൽ​​​​പ്പി​​​​ച്ചു കൊ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. സ്വ​​​​ന്തം ഇ​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി അ​​​​വ​​​​സ​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യി സ​​​​ഭ​​​​യെ താ​​​​റ​​​​ടി​​​​ച്ചു കാ​​​​ണി​​​​ക്കു​​​​ന്ന ശൈ​​​​ലി പി.​​​​സി. ജോ​​​​ർ​​​​ജ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണം. പി.​​​​സി. ജോ​​​​ർ​​​​ജി​​​​നെ പോ​​​​ലു​​​​ള്ള രാ​​​​ഷ്ട്രീ​​​​യ കോ​​​​മ​​​​ര​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ന് ത​​​​ന്നെ ക​​​​ള​​​​ങ്ക​​​​വും അ​​​​പ​​​​മാ​​​​ന​​​​വു​​​​മാ​​​​ണ്. വാ​​​​സ്ത​​​​വ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ ഇ​​​​ത്ത​​​​രം പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ച് മാ​​​​പ്പു പ​​​​റ​​​​യാ​​​​ൻ പി.​​​​സി. ജോ​​​​ർ​​​​ജ് ത​​​​യാ​​​​റാ​​​​ക​​​​ണം. അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​മെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത സ​​​​മി​​​​തി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജ​​​​സ്റ്റി​​​​ൻ മ​​​​തി​​​​യ​​​​ത്ത് യോ​​​​ഗം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി ക​​​​ണ്ട​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​മി കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ, Read More... - [സ്ട്രോങ് റൂം പരിസരത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുനേരെ CAPF തോക്കുചൂണ്ടിയിട്ടില്ല: കോട്ടയം കളക്ടർ](https://erattupettanews.com/kottayam-strong-room-security-clarification/): കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന ബസേലിയോസ് കോളജിലെ സ്ട്രോങ് റൂം പരിസരത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു നേരെ സിഎപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുചൂണ്ടിയെന്ന മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. സ്ട്രോങ് റൂമിന്റെ താക്കോലുകൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകർക്കൊപ്പമാണ് താൻ സ്ഥലത്തെത്തിയതെന്ന് കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾ പാലിച്ച് നിരീക്ഷകരുടെയും വരണാധികാരിയുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിൽ തികച്ചും സുതാര്യമായാണ് വിഷയം പരിഗണിച്ചത്. ഒരു ഘട്ടത്തിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുകയോ സൂരക്ഷാ ഉദ്യോഗസ്ഥർ തോക്കു ചൂണ്ടുകയോ ചെയ്തിട്ടില്ല.അടിസ്ഥാനമില്ലാത്ത വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. - [‘സ്ട്രോങ് റൂം താക്കോൽ പൂട്ടിനൊപ്പംവെച്ച് സീൽചെയ്യണം’; എതിർത്ത ഉദ്യോഗസ്ഥനുനേരെ തോക്കുചൂണ്ടി സൈനികൻ](https://erattupettanews.com/kottayam-election-strong-room-security-dispute/): കോ‌​ട്ട​യം: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ന്‍റെ സു​ര​ക്ഷ​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ സി​ഐ​എ​സ്എ​ഫ് സൈ​നി​ക​ർ തോ​ക്ക് ചൂ​ണ്ടി. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലാ​ണ് സം​ഭ​വം. സ്ട്രോം​ഗ് റൂ​മി​ന്‍റെ താ​ക്കോ​ൽ പൂ​ട്ടി​നൊ​പ്പം​വെ​ച്ച് സീ​ൽ​ചെ​യ്യ​ണ​മെ​ന്ന കേ​ന്ദ്ര നി​രീ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​നു​സ​രി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. സാ​ധാ​ര​ണ നി​ല​യി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്ക് ര​ണ്ട് പൂ​ട്ടു​ക​ളാ​ണു​ണ്ടാ​വു​ക. ഇ​തി​ന്‍റെ ഒ​രു താ​ക്കോ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും മ​റ്റൊ​ന്ന് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കു​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ബം​ഗാ​ളി​ലും ആ​സാ​മി​ലു​മൊ​ക്കെ ചെ​യ്യു​ന്ന​തു​പോ​ലെ ര​ണ്ട് താ​ക്കോ​ലു​ക​ളും ഒ​ന്നി​ച്ച് സീ​ൽ ചെ​യ്‌​തു വെ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നി​രീ​ക്ഷ​ക​നാ​യ ര​ഞ്ജ​ൻ കു​മാ​ർ സി​ൻ​ഹ നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​തി​നെ​തി​രെ ഏ​റ്റു​മാ​നൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യും ഡി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ നാ​ട്ട​കം സു​രേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​ള​ക്ട​ർ​ക്കും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ള​ക്‌​ട​ർ പ​ഴ​യ രീ​തി​യി​ൽ​ത്ത​ന്നെ താ​ക്കോ​ലു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു. ക​ള​ക്ട​റു​ടെ ഈ ​നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സി​ഐ​എ​സ്എ​ഫ് സൈ​നി​ക​ർ അ​വ​ർ​ക്കു​നേ​രെ Read More... - [ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല; പി സി ജോർജിന് മറുപടിയുമായി ദീപിക](https://erattupettanews.com/deepika-newspaper-editorial-against-p-c-george/): കോട്ടയം: ബിജെപി നേതാവ് പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തില്‍ പറയുന്നത്. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാര്‍ അധികാരമുണ്ട് കാണിച്ചു തരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ടെന്നും എഫ്‌സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി. - [കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു](https://erattupettanews.com/student-dies-by-lightning-in-kanjirappally/): കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ കുളിച്ച് കൊണ്ടിരിക്കവെയായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നടത്തും. - [ഓർത്തോപീഡിക് തുടര്‍ വിദ്യാഭ്യാസ പരിപാടി ഞായറാഴ്ച പാലായിൽ](https://erattupettanews.com/orthopedic-education-program/): പാലാ: കേരള ഓർത്തോപീഡിക് അസോസിയേഷനും കേരള ആർത്രോസ്കോപ്പിക് സർജൻസ് അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ഓർത്തോപീഡിക് സൊസൈറ്റിയും നേതൃത്വത്തിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ ഏപ്രിൽ 12-ാം തീയതി ഞായറാഴ്ച പാലയിലെ ബേസ് 11 കൺവെൻഷൻ സെന്ററിൽ വെച്ച് ഷോൾഡർ ജോയിന്റ് ആർത്രോസ്കോപ്പിയെക്കുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പശാലയും നടത്തപ്പെടും. കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. സുബിൻ സുഗത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധ ഷോൾഡർ സർജൻമാർ തോൾ സന്ധിയിലെ തെന്നലുകൾക്കുള്ള നുതന ചികിത്സയെകുറിച്ച് ക്ലാസുകൾ നയിക്കും. പരിപാടിയിൽ 200 ഓളം അസ്ഥിരോഗ വിദഗ്ധർ പങ്കെടുക്കുമെന്നു ഓർഗനൈസിംഗ് ചെയർമാൻ ഡോ. രാജേഷ് വി യും സെക്രട്ടറി ഡോ. രാജീവ് പി ബി യും അറിയിച്ചു. - [അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനം വ്യത്യസ്ത രീതിയിൽ ഉത്സവമാക്കി പാലാ സെന്റ് തോമസ് കത്തീഡ്രൽ സൺഡേ സ്കൂളും ചെറുപുഷ്പ മിഷൻ ലീഗും](https://erattupettanews.com/mar-joseph-pallikkaparambil-100th-birthday-celebration/): പാലാ : നിറപുഞ്ചിരിയുടെയും പ്രസാദാത്മകതയുടെയും പ്രതീകമായി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠനേടുകയും തന്റെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ പാലാ രൂപതയെ വളർത്തിയെടുത്ത്, രൂപതയെ ലോകത്തിന്റെ തന്നെ നെറുകയിലെത്തിച്ച ദ്വിതീയമെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നൂറാം ജന്മദിനം വ്യത്യസ്ത പരിപാടികളുടെ ഇടവകയുടെ ഉത്സവദിനം ആക്കിമാറ്റി പാലാ കത്തീഡ്രൽ സൺഡേസ്കൂളും ചെറുപുഷ്പ മിഷൻ ലീഗും. ആശംസകാർഡ് മേളയാണ് പിതാവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഇടവകയിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത പ്രധാന പരിപാടി. പിതാവിന്റെ നൂറാം ജന്മദിനമായ ഏപ്രിൽ പത്തിന് കുട്ടികൾ ആശംസ കാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും അവയുടെ പ്രദർശനം സൺഡേ സ്കൂളിൽ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് മികച്ച കാർഡുകൾക്ക് സമ്മാനം നൽകുകയും കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. ഇടവക വികാരി റവ ഫാ ജോസഫ് മലേപ്പറമ്പിൽ, സൺഡേ സ്കൂൾ ഡയറക്ടർ റവ ഫാ ഐസക് പെരിങ്ങാമലയിൽ, ഹെഡ്മാസ്റ്റർ ഷാജി ആവിമൂട്ടിൽ, മിഷൻ ലീഗ് പ്രസിഡന്റ് ശ്രീ അനൂപ് വെട്ടിക്കൽ, വൈസ് ഡയറക്ടർ സി റിൻസി വറവുങ്കൽ Read More... - [പി. സി. ജോർജിന്റെയും, ഷോൺ ജോർജിൻ്റെയും ക്രൈസ്തവ മത മേലധ്യക്ഷന്മാർക്ക് ക്കെതിരായ പ്രസ്താവനകൾ അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ](https://erattupettanews.com/adv-sebastian-kulathunkal-against-pc-george-and-shone-george/): ഈരാറ്റുപേട്ട : പരാജയ ഭീതി മൂലം ക്രൈസ്തവ മത മേലധ്യക്ഷന്മാരെ അധിക്ഷേപിക്കാനുള്ള പി സി ജോർജിന്റെയും, ഷോൺ ജോർജിന്റെയും പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ബിജെപി നേതാക്കളായ ഇരുവരുടെയും പ്രസ്താവനകൾ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി കാണേണ്ടി വരുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. മത മേലധ്യക്ഷന്മാർ ആർക്കും വഴിയിലിട്ട് തട്ടാനുള്ള ചെണ്ടകളാണെന്ന് ധരിക്കരുതെന്നും അത്തരം സമീപനവുമായി കടന്നു വരുന്നവർക്ക് എതിരെ അതിശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവം ക്രൈസ്തവ സഭ അംഗങ്ങൾക്ക് ഉണ്ട് എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. എല്ലാ വിഭാഗക്കാരെയും ആക്ഷേപിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന പി. സി. ജോർജിന്റെയും, മകന്റെയും സമീപനം തിരുത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പൊതു സമൂഹം പ്രതികരിക്കണമെന്നും ഇത്തരം സാമൂഹിക സ്പർദ്ധ വളർത്തുന്ന പ്രവണതകൾ വച്ചു പൊറുപ്പിക്കാൻ ആവില്ല എന്നും എംഎൽഎ പറഞ്ഞു. പിസി ജോർജിനെയും, മകനെയും കേരളത്തിൻ്റെ പൊതുസമൂഹം Read More... - [അമ്പഴത്തിങ്കൽ തോമസ് വർക്കി (കുഞ്ഞൂഞ്ഞ്) നിര്യാതനായി](https://erattupettanews.com/thomas-varkey-passed-away-2/): ഈരാറ്റുപേട്ട : ഇളപ്പുങ്കൽ അമ്പഴത്തിങ്കൽ തോമസ് വർക്കി ( കുഞ്ഞൂഞ്ഞ്-76) നിര്യാതനായി. ഭൗതീകശരീരം ഞായറാഴ്ച (12.04.2026 ) രാവിലെ 9 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. മക്കൾ : സോണിയ ജോമി, സ്‌നോബി തോമസ് (സന്തോഷ്), സീമ സെബാസ്റ്റ്യൻ, സംഗീത ജിനു. മരുമക്കൾ : ജോമി പാമ്പാറ (വെട്ടിമറ്റം), റെയ്‌മോൾ വെട്ടിക്കൽ (കപ്പാട്), എം ജെ സെബാസ്റ്റ്യൻ (സജി മൂലേച്ചാലിൽ) പൂഞ്ഞാർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി,ജിനു തടത്തിൽ (കൂത്രപ്പളളി). - [ഞായറാഴ്ച്ചകളിൽ ഒ.പി സേവനമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി](https://erattupettanews.com/sunday-op/): കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്‌, ത്വക്ക് രോഗ ചികിത്സ, ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളിൽ ഡോക്ടറുടെ സേവനം ഞായറാഴ്ച്ചകളിലും ഒ.പിയിൽ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഒ.പി സേവനം ലഭ്യമാണ്. കൂടാതെ 24 മണിക്കൂറും അത്യാഹിത വിഭാഗവും പ്രവർത്തനസജ്ജമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികൾക്ക് മുൻ‌കൂർ, സ്പോട്ട് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04828201300, 8281262626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. - [ഷോൺ ജോർജിന്റെ ഭീഷണി വേണ്ട; ബിജെപിയുടെ തണലിൽ സഭയെയും സഭാ പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കും: മാണി സി കാപ്പൻ](https://erattupettanews.com/mani-c-kappen-against-shone-george/): പാലാ: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ല എന്ന് മാണി സി കാപ്പൻ എംഎൽഎ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ് സി ആർ എ ബില്ലിലൂടെയും, ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നത്. പരാജയം ഉറപ്പായതോടെ അതിൻറെ പാപഭാരം സഭയുടെ മേൽ ചാരാൻ ആണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്വവും, ആർജ്ജവവും യുഡിഎഫിനുണ്ട് എന്ന കാര്യം അദ്ദേഹം മറക്കരുത് എന്നും മാണിസി കാപ്പൻ വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിൻറെ വ്യക്തമായ പ്രതിഫലനമാണ്. - [ദീപിക പത്രത്തിന് എതിരെ അഡ്വ. ഷോൺ ജോർജ്](https://erattupettanews.com/adv-shone-george-against-deepika-news-paper/): ദീപിക പത്രത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ദീപിക പത്രത്തിന് സഭയുടെ മുഖപത്രം എന്ന് പറയാൻ അവകാശമില്ല. ചില വ്യക്തികൾക്ക് വേണ്ടി സഭയുടെ പേരിൽ വിടുപണി ചെയ്യുന്നവർ യഥാർത്ഥത്തിൽ സഭയെയാണ് ദ്രോഹിക്കുന്നത്. ഇത് സഭയുടെ നിലപാടല്ല, മറിച്ച് സ്വാർത്ഥരായ ചിലരുടെ തമാശയാണ്. ഇത്തരം പ്രവണതകളെ സഭ തന്നെ നിയന്ത്രിക്കണം. സഭയെ മറയാക്കി രാഷ്ട്രീയ കളി വേണ്ട എന്നും ഷോൺ ജോർജ് പറഞ്ഞു. കെ.സി. വേണുഗോപാലും ജോസ് കെ. മാണിയും സഭയ്ക്ക് വേണ്ടി എന്ത് വിപ്ലവമാണ് ഇവിടെ നടത്തിയത്? അന്ന് ബിജെപിയും ഷോൺ ജോർജും മാത്രമായിരുന്നു സഭയുടെ കാര്യങ്ങളിൽ ഇടപെടാൻ ഉണ്ടായിരുന്നത്. ഇപ്പോൾ ഈ നേതാക്കൾക്ക് വേണ്ടി ദീപിക പത്രം വെറും വിടുപണി ചെയ്യുകയാണ് എന്നും ഷോൺ ജോർജ്. സീറോമലബാർ സഭയുടെ ഉന്നത നേതൃത്വവുമായി സംസാരിച്ചിട്ടുണ്ടെന്നും, ആശങ്കകൾ സഭാനേതൃത്വം ശ്രദ്ധയോടെ കേട്ടതിനുശേഷം വിശദമായ പരാതി എഴുതി നൽകാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഷോൺ ജോർജ് പറഞ്ഞു. - [കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം](https://erattupettanews.com/car-accident-16/): പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ മുക്കൂട്ടുതറ സ്വദേശികളായ ജിജി ജോർജ് (51 ) മകൻ ജുവൽ ജിജി ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ മുക്കുട്ടു തറ ഭാഗത്ത് വച്ചായിരുന്നു അപകടം. - [പാലാ രൂപതാ മുൻ ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് നൂറാം പിറന്നാൾ](https://erattupettanews.com/bishop-mar-joseph-pallikaparambil-100th-birthday/): പാലാ രൂപതയുടെ മുൻമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനാഘോഷവേളയിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിച്ചു. കർദിനാൾ ഓസ്വാൽഡ് ഗ്രേഷിയസ്, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജേക്കബ് അങ്ങാടിയാത്ത് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്സ് ഹൗസിലെയും ശാലോമിലെയും സെന്റ് തോമസ് പ്രസ്സിലെയും വൈദികർ സഹകാർമികരായി. 1927 ഏപ്രിൽ 10: മുത്തോലപുരം പള്ളിക്കാപ്പറമ്പിൽ ദേവസ്യയുടെയും രാമപുരം കോയിപ്പള്ളിൽ കത്രീനയുടെയും മകനായി ജനിച്ചു. 1958 നവംബർ 23: പൗരോഹിത്യ സ്വീകരണം. 1968: വടവാതൂർ സെമിനാരി റെക്ടർ. 1973 ഓഗസ്റ്റ് 15: പാലാ രൂപതാ സഹായമെത്രാൻ. 1981 ഫെബ്രുവരി 6: പാലാ രൂപതാ ബിഷപ്. 2004 മേയ് 2: ബിഷപ് പദവിയിൽനിന്ന് വിരമിച്ചു. - [നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ് ;കൂടുതൽ വൈക്കത്ത്-79.31കുറവ് കടുത്തുരുത്തിയിൽ -69.03](https://erattupettanews.com/voting-percentage-in-kottayam/): കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03. നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: പാലാ – 74.94കടുത്തുരുത്തി – 69.03വൈക്കം – 79.31ഏറ്റുമാനൂർ – 75.65കോട്ടയം- 74.75പുതുപ്പള്ളി – 72.70ചങ്ങനാശേരി- 72.98കാഞ്ഞിരപ്പള്ളി- 74.43പൂഞ്ഞാർ- 75.62(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം) പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിൻറെ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു. വോട്ടെടുപ്പ് പൂർത്തിയാക്കി തിരികെ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വോട്ടെണ്ണൽ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചുകേന്ദ്രങ്ങളിലായാണ് ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലെ Read More... - [വെള്ളൂക്കുന്നേൽ (പുതിയകുന്നേൽ) മേരി മാത്യു നിര്യാതയായി](https://erattupettanews.com/mary-mathew-passed-away-2/): കൊണ്ടൂർ: വെള്ളൂക്കുന്നേൽ (പുതിയകുന്നേൽ) മേരി മാത്യു (84) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച (11.04.2026) രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ അന്നു തന്നെ ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. തീക്കോയി വള്ളിക്കാപ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുരുവിള മാത്യു. മക്കൾ: ലിസമ്മ, ലാലി, ടോമി. മരുമക്കൾ: സെബാസ്റ്റ്യൻ ചിറയാത്ത് (തൊടുപുഴ), ജയച്ചൻ വട്ടക്കുന്നേൽ (ഏഴല്ലൂർ), മായാ ടോമി (മുകുന്ദങ്കരി). - [പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ: എംഎൽഎയും പൊലീസും തമ്മിൽ തർ‌ക്കം](https://erattupettanews.com/poonjar-election-controversy-sebastian-kulathunkal-police/): പൂഞ്ഞാർ: പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും പൊലീസും തമ്മിൽ വാക്കുതർക്കം. കൂവപ്പള്ളി സെന്റ് ജോസഫ് സ്കൂളിനു സമീപം എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചതും ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. 100 മീറ്റർ നിശ്ചിത ദൂരപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് ബൂത്ത് ഓഫീസ് അവിടെനിന്ന് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. എംഎൽഎയുടെ വീടും ഈ വാർഡിലാണ്. തന്റെ റാങ്ക് ഡിജിപിക്ക് മുകളിലാണെന്നും തിരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുമെന്നും എംഎൽഎ ഭീഷണി മുഴക്കി. ‘എടോ’ എന്ന് വിളിച്ചാണ് പൊലീസ് ഉദ്യോഗസ്ഥനോട് എംഎൽഎ സംസാരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിക്കൊള്ളാനും അദ്ദേഹം വെല്ലുവിളിച്ചു. കഴിഞ്ഞ 35 വർഷമായി പൊതുരംഗത്ത് സജീവമാണെന്നും നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മെയ് 20 വരെ താൻ തന്നെയാണ് ഇവിടുത്തെ എംഎൽഎ എന്നും പൊലീസിനോട് പറയുന്നുണ്ട്. നിയമം തെറ്റിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്നും അങ്ങനെ പേടിച്ചൊന്നുമല്ല ജീവിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ Read More... - [അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി](https://erattupettanews.com/adv-sebastian-kulathunkal-cast-vote/): അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് സ്കൂളിൽ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. - [പാലാ മണ്ഡലം ബൂത്ത്‌ 85 പനയ്‌ക്കപ്പാലം വിവേകാനന്ദ സ്കൂളിൽ ആളുമാറി വോട്ട് ചെയ്തതായി പരാതി](https://erattupettanews.com/panakkapanakkappalam-vivekanandha-school-vote/): പാലാ മണ്ഡലം ബൂത്ത്‌ 85 പനയ്‌ക്കപ്പാലം വിവേകാനന്ദ സ്കൂളിൽ ആളുമാറി വോട്ട് ചെയ്തതായി പരാതി. സിപിഐഎം ബ്രഞ്ച് സെക്രട്ടറി ജോസ് AD, ഭാര്യ ലിസി എന്നിവരുടെ വോട്ടാണ് മറ്റ് രണ്ടുപേർ രേഖപെടുത്തിയത്. ഇതേ പേരുള്ള മറ്റ് രണ്ടുപേരാണ് വോട്ട് രേഖപെടുത്തിയത്. പരാതിയെ തുടർന്ന് ടെണ്ടർ വോട്ട് രേഖപെടുത്താമെന്ന് വരണാധികാരി അറിയിച്ചു. - [വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്](https://erattupettanews.com/4-people-injured-in-various-accidents-18/): പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വോട്ട് ചെയ്ത് മടങ്ങും വഴി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അരീപ്പറമ്പ് സ്വദേശി എ.സി.ഫീലിപ്പോസിന് ( 78) പരുക്കേറ്റു. രാവിലെ 10.30യോടെ അരീപ്പറമ്പ് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. പാളയം ഭാ​ഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ആനിക്കാട് സ്വദേശി പി.ജെ.ജോസഫിന് ( 56) പരുക്കേറ്റു.രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ഭരണങ്ങാനത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പൂവത്തോട് സ്വദേശി നെവിന് ( 24) പരുക്കേറ്റു. ഇന്നലെ പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം സ്വദേശി ജിസ്മോൻ തങ്കച്ചന് ( 26) പരുക്കേറ്റു. - [മാണി സി കാപ്പൻ കാനാട്ടുപാറ പോളിടെക്നിക് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി](https://erattupettanews.com/mani-c-kappen-cast-vote/): പാലാ : മാണി സി കാപ്പൻ രാവിലെ തന്നെ ഇടവക ദേവാലയത്തിലെത്തി പരിശുദ്ധ കുർബാന കണ്ട ശേഷം കുടുംബാംഗങ്ങൾക്ക് ഒപ്പം കാനാട്ടുപാറ പോളിടെക്നിക് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. പതിനാറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്ന് മാണി സി കാപ്പൻ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷോൺ ജോർജ് കുറച്ച് വോട്ട് പിടിക്കാൻ സാധ്യതയുണ്ടെങ്കിലും തൻറെ വിജയത്തെ അത് സാരമായി ബാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു. - [പുലിയന്നൂർ ഗവഃ ആശ്രമം എൽപി സ്‌കൂളിൽ എത്തി അഡ്വ. ഷോൺ ജോർജ് വോട്ട് രേഖപ്പെടുത്തി](https://erattupettanews.com/adv-shone-george-cast-vote/): മുത്തോലി പഞ്ചായത്ത് 134-ാം നമ്പർ ബൂത്തായ പുലിയന്നൂർ ഗവഃ ആശ്രമം എൽപി സ്‌കൂളിൽ അഡ്വ. ഷോൺ ജോർജ് ഭാര്യ പാർവ്വതിക്കും പാർട്ടി നേതാക്കൾക്കും ഒപ്പം എത്തി സമ്മതിദാനവകാശം വിനിയോഗിച്ചു. തുടർന്ന് നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും സന്ദർശനം നടത്തി. വൈകിട്ട് പാർട്ടി പ്രവർത്തകരുമായി പോളിങ്ങ് സംബന്ധിച്ച അവലോകനം നടത്തി. - [ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എത്തി പി സി ജോർജ് വോട്ട് രേഖപ്പെടുത്തി](https://erattupettanews.com/p-c-george-cast-vote/): ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ബൂത്ത് നമ്പർ 21 പി സി ജോർജ് വോട്ട് രേഖപ്പെടുത്തി.ഭാര്യ ഉഷ ജോർജ്,മകൻ ഷെയ്ൻ ജോർജ് തുടങ്ങിയവർക്കൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. - [പൂഞ്ഞാർ നിയോജകമണ്ഡലം NDA സ്ഥാനാർഥി പിസി ജോർജ് നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ടു](https://erattupettanews.com/poonjar-nda-candidate-p-c-george-2/): മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലം NDA സ്ഥാനാർഥി പിസി ജോർജ് നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ടു. വിവിധ ആരാധനാലയങ്ങൾ,സമുദായിക നേതാക്കൾ,പൗര പ്രമുഖർ തുടങ്ങിയവരെയും സന്ദർച്ച് പിന്തുണ അഭ്യർത്ഥിച്ചു. നാളെ രാവിലെ 8 മണിക്ക് ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പിസി ജോർജ് വോട്ട് രേഖപ്പെടുത്തും. - [വോട്ടിംഗ് ദിനത്തിനെ വരവേൽക്കുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെ; ഒരുക്കങ്ങൾ പൂർത്തിയായി: യുഡിഎഫ്](https://erattupettanews.com/pala-udf-candidate-mani-c-kappen-3/): യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ഭൂരിപക്ഷം 25000 ന് മുകളിൽ എത്തിക്കുന്നതിന് പാലാ നിയമസഭാ മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയിലും പഴുതുകളടച്ചുള്ള പ്രചരണ പരിപാടികൾ പൂർത്തിയാക്കി. യു ഡി എഫ് സജ്ജമായെന്ന് യുഡിഎഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി കൺവീനർ ജോർജ് പുളിങ്കാട് യു ഡി എഫ് നേതാക്കളായ ജോയി എബ്രഹാം,ബിജു പുന്നത്താനം ,കുര്യാക്കോസ് പടവൻ, എൻ.സുരേഷ്,സി ടി രാജൻ, മോളിപീറ്റർ, ആർ സജീവ് ,ജോയി സ്കറിയ ,ജോസ് മോൻ ,സന്തോഷ് കാവുകാട്ട്‌, ആർ സജീവ്, തോമസ് ഉഴുന്നാലിൽ എന്നിവർ അറിയിച്ചു. പന്ത്രണ്ട് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും വൻ ജനപങ്കാളിത്തത്തോടെ കൺവെൻഷനും പര്യടന പരിപാടികളും പൂർത്തിയാക്കി. ലഘു ലേഖകളും അഭ്യർത്ഥനകളുമായി നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വീടുകളും മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തകർ സന്ദർശിച്ച് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചു. മണ്ഡലത്തിലാകമാനം നൂറ്റമ്പതോളം കുടുംബ സംഗമങ്ങൾ നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഫ്രാൻസിസ് ജോർജ് എം.പി, Read More... - [നിശബ്ദ പ്രചാരണ ദിനമായ ഇന്ന് അഡ്വ. ഷോൺ ജോർജ് വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു](https://erattupettanews.com/nda-candidate-adv-shone-george/): പാലാ: നിശബ്ദ പ്രചാരണ ദിനമായ ഇന്ന് രാവിലെ മുതൽ എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കാർമൽ, ചെറുപുഷ്പ്പം, കരുണാ ആശുപത്രികളിൽ സന്ദർശനം നടത്തി ജീവനക്കാരോടും രോഗികളോടും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊടുബിടി വിസിബ് ഭക്ഷ്യോത്പന്ന നിർമ്മാണ കേന്ദ്രം സന്ദർശിച്ച് ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊഴുവനാൽ സാൻസ് ലബോറട്ടറിയി സന്ദർശിച്ചു. പാലായിലെ വിവിധ പള്ളികളും കന്യാസ്ത്രീ മഠങ്ങളും സന്ദർശിച്ച ഷോൺ ചേർപ്പുങ്കൽ കേഴുവംകുളം എസ് എൻ ഡി പി ക്ഷേത്രത്തിലെ പൂജയിലും പങ്കടുത്തു. കൂടാതെ വ്യക്തിപരമായി ബന്ധങ്ങളുള്ള വീടുകളിലും സ്ഥപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. - [വർഗ്ഗീയ പ്രചാരണം; ഷോൺ ജോർജ് പരാതി നൽകി](https://erattupettanews.com/adv-shone-george-against-ldf-and-udf/): പാലാ: എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ചിത്രം ഫോട്ടോഷോപ്പ് നടത്തി പ്രചരിപ്പിച്ച സംഭവത്തിൽ ഷോൺ തിരഞ്ഞെടുപ്പ് കമ്മീഷന് ഓൺലൈനിൽ പരാതി നൽകി. കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ കൊട്ടികലാശത്തിൽ സ്ഥാനാർത്ഥി ആയ ഷോൺ കയറിയ ക്രെയിൻ പാലാ അമലോത്ഭവ കപ്പേളയുടെ (ജൂബിലി കപ്പേള) മുകളിൽ വരുന്ന തരത്തിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ക്രത്രിമമായി നിർമ്മിച്ച് വർഗ്ഗീയ ധ്രൂവീകരണം നടത്തണമെന്ന ഉദേശത്താൽ പ്രചരിച്ച സംഭവത്തിലാണ് പരാതി. കുരിശുപള്ളി മാതാവിനെയും കുരിശുപള്ളിയേയും ഷോൺ മോശമാക്കി എന്ന തരത്തിൽ വൃത്തികെട്ടെ പ്രചാരണമാണ് കേരളാകോൺഗ്രസ് മാണി വിഭാഗവും യൂഡിഎഫും പ്രചരിപ്പിച്ചത്. പരാജയ ഭീതിയെ തുടർന്നാണ് ഇടത് വലത് മുന്നണികൾ ഇത്തരം ചീഞ്ഞ രാഷ്‌ട്രീയം നടത്തുന്നത്. വ്യക്തി വിദ്വേഷവും മതസ്പർദയും പ്രചരിപ്പിക്കാനല്ലാതെ മറ്റൊന്നും പറയാൻ കഴിയാത്തത് കൊണ്ടാണ് എതിരാളികൾ ഇത്തരം നെറികെട്ട കളികൾ നടത്തുന്നത്. പാലായുടെ വികസനം സംബന്ധിച്ച് രാഷ്‌ട്രീയം ചർച്ച ചെയ്യുന്നതിന് പകരം വർഗ്ഗീയ വിഷം വമിപ്പിക്കുന്ന ഇത്തരം പുഴുക്കുത്തുകളെ ജനം തിരിച്ചറിയുമെന്നും Read More... - [കെ എം മാണിയുടെ ഓർമ്മകൾക്ക് 7 വയസ്: പാലായിൽ പ്രത്യേക പ്രാർത്ഥന](https://erattupettanews.com/k-m-manis-7th-death-anniversary/): പാലാ: കെ.എം.മാണി അന്തരിച്ചിട്ട് ഏഴു വർഷം തികയുന്ന ഇന്ന്(09.04.2026) പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ പ്രത്യേക പ്രാർത്ഥന നടക്കും. രാവിലെ 6.45 ന് പാലാ കത്തീഡ്രൽ പള്ളിയിൽ കുർബാന നടക്കും. 7.30 ന് കല്ലറയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ കുടുബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുക്കും. 8.45 ന് എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയും കുടുംബാംഗങ്ങളും പാലാ സെന്റ് തോമസ് സ്കൂളിലെ 159 ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. - [വോട്ടർമാരെ നേരിൽകണ്ടും ഫോൺ വിളിച്ചും വോട്ട് ഉറപ്പിച്ച് മാണി സി കാപ്പൻ](https://erattupettanews.com/pla-udf-candidate-mani-c-kappen/): നിശബ്ദ പ്രചാരണ ദിവസത്തിലും പരമാവധി വോട്ട് ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. വോട്ടർമാരെ നേരിൽ കണ്ടും ഫോൺ വിളിച്ചും ആയിരുന്നു കാപ്പന്റെ ഇന്നത്തെ പ്രചാരണം. യുഡിഎഫ് നേതാക്കൾക്കൊപ്പം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത് പോലെ 100 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും പാലായിൽ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാർത്ഥി മാണി സി കാപ്പൻ വ്യക്തമാക്കി. - [മാണി.സി. കാപ്പൻ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് എൽ.ഡി.എഫ് പരാതി നൽകി](https://erattupettanews.com/prof-loppus-mathew-against-mani-c-kappen-2/): പാലാ: തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി നിശബ്ദ ദിവസമായ ഇന്ന് സ്വതന്ത്ര സ്ഥാനാർത്ഥി മാണി സി.കാപ്പൻ വാർത്താ ചാനലിലൂടെ ജോസ് കെ.മാണിക്കെതിരെ വ്യാജ ആരോപണംകെട്ടിച്ചമച്ച് ഉന്നയിച്ച് പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ഷൻ ഏജൻ്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ചീഫ് ഇലക്ട്രൽ ഓഫീസർക്കും, ജില്ലാ കളക്ടർക്കും, വരണാധികാരിക്കും പരാതി നൽകി. ആർ.പി ആക്ടിലെ 123 (4), 126 വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പു നടത്തുവാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നും പ്രൊഫ. ലോപ്പസ് മാത്യു തെളിവ് സഹിതം നൽകിയ പരാതിയിൽ പറയുന്നു. - [നിശബ്ദ പ്രചാര ദിവസം ഒരു മിനിട്ടും പാഴാക്കാതെ ജോസ്.കെ.മാണി](https://erattupettanews.com/pala-ldf-candidate-jose-k-mani-4/): പാലാ: രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കൂടി കാഴ്ച്ചകൾ രാവേറെ നീണ്ടു. എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ സ്ഥാപനങ്ങളും വീടുകളിലും സന്ദർശനം നടത്തി.അളനാട്, കെഴുവംകുളം ക്ഷേത്രങ്ങളിലും എത്തി. ഉച്ചയോടെ വിവിധ വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.കോൺ വൻറു കൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലും എത്തി. പാലാ കൊട്ടാരമറ്റം സാൻതോം ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. പരമാവധി പോളിംഗ് ഉറപ്പാക്കുന്നതിന് എൽ.ഡി.എഫ് നേതാക്കളുമായി ചർച്ച – ഇങ്ങനെ നീണ്ടുപോയി ജോസ് കെ – മാണിയുടെ നിശബ്ദ പ്രചാരണ വിശ്രമരഹിത ദിവസം. - [തോൽവി സമ്മതിച്ച മാണി സി കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു: എൽ.ഡി.എഫ്](https://erattupettanews.com/ldf-against-mani-c-kappen-2/): പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയം കഴിഞ്ഞതിനുശേഷം വോട്ടെടുപ്പിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് എതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണിസി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തലേദിവസം വ്യാജ ആരോപണം ഉന്നയിക്കുന്നത് ബോധപൂർവമാണ്. യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി പാലാ നിയോജക മണ്ഡലത്തെ പറ്റിച്ച കാപ്പൻ യഥാർത്ഥത്തിൽ വോട്ടർമാരെ വഞ്ചിക്കുകയാണ് ചെയ്തത്. നിയമനിർമ്മാണ സഭയിലെ അംഗമെന്ന നിലയിലുള്ള പൂർണ്ണ പരാജയവും, പാല നിയോജകമണ്ഡലത്തിലെ വികസനത്തെ പിന്നോട്ടടിച്ചതിലും ജനവിധി എതിരാണെന്ന് മനസ്സിലാക്കി ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ അവസാന ദിവസം കള്ള പ്രചരണം നടത്തുകയാണ്. പാലായിലെ പ്രബുദ്ധരായ വോട്ടർമാരെ പറഞ്ഞു പറ്റിക്കാം എന്ന അദ്ദേഹത്തിന്റെ വ്യാമോഹം വിലപ്പോവുകയില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു. - [ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ല’; സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന](https://erattupettanews.com/justice-nagaratna-makes-an-important-observation-in-sabarimala-womens-entry/): ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന കേ​സി​ൽ നി​ർ​ണാ​യ​ക നി​രീ​ക്ഷ​ണ​വു​മാ​യി ജ​സ്റ്റീ​സ് ബി.​വി.​നാ​ഗ​ര​ത്ന. ആ​ദ്യ ഹ​ർ​ജി​ക്കാ​ർ വി​ശ്വാ​സി​ക​ള​ല്ല. വി​ശ്വാ​സി​ക​ൾ അ​ല്ലാ​ത്ത​വ​രു​ടെ ഹ​ർ​ജി കോ​ട​തി എ​ന്തി​ന് കേ​ൾ​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന ചോ​ദി​ച്ചു. യു​വ​തീ പ്ര​വേ​ശ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​യ്യ​പ്പ ഭ​ക്ത​രാ​യ ആ​രും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടി​ല്ല. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് മു​മ്പാ​കെ സോ​ളി​സി​സ്റ്റ​ർ ജ​ന​റ​ൽ വാ​ദം ഉ​ന്ന​യി​ക്കു​മ്പോ​ഴാ​ണ് നി​ർ​ണാ​യ​ക ചോ​ദ്യം ജ​സ്റ്റീ​സ് ബി.​വി.​നാ​ഗ​ര​ത്ന ഉ​ന്ന​യി​ച്ച​ത്. സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും അ​യ്യ​പ്പ​വി​ശ്വാ​സി ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ടോ. യു​വ​തീ​പ്ര​വേ​ശ​ന ആ​വ​ശ്യ​വു​മാ​യി ഏ​തെ​ങ്കി​ലും വ്യ​ക്തി സി​വി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു​വെ​ങ്കി​ൽ കോ​ട​തി​യി​ൽ നി​ന്ന് ഉ​യ​രു​ന്ന ആ​ദ്യ ചോ​ദ്യം നി​ങ്ങ​ൾ​ക്ക് കേ​സു​മാ​യു​ള്ള ബ​ന്ധം എ​ന്താ​ണെ​ന്ന് ആ​യി​രി​ക്കും. ബ​ന്ധം വി​ശ​ദീ​ക​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​പ്പോ​ൾ ത​ന്നെ കേ​സ് ത​ള്ളു​മെ​ന്നും ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. അ​യ്യ​പ്പ​ഭ​ക്ത​ത​രാ​യ ആ​രു​മ​ല്ല ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്തു​വെ​ങ്കി​ൽ 2006 ൽ ​ത​ന്നെ കേ​സ് ത​ള്ളി​യേ​നെ​യെ​ന്നും ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കി​യ ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ Read More... - [ജോസ് കെ മാണി പാലായെ ഒറ്റുകൊടുത്തു :ഷോൺ ജോർജ്](https://erattupettanews.com/shone-george-against-jose-k-mani-2/): പാലാ: നാല് വോട്ടിന് വേണ്ടി പാലായെ മതതീവ്രവാദികൾക്ക് ഒറ്റ് കൊടുത്തവനാണ് ജോസ് കെ മാണി എന്ന് ഷോൺ ജോർജ്. എസ് ഡി പി ഐ യുടെ പിന്തുണ വാങ്ങിയ ജോസ് കെ മാണി, അഭിമന്യുവിൻ്റെ ഘാതകരെ പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് ചെയ്തത്. പാലാ ബിഷപ്പ്‌സ് ഹൗസിലേക്ക് കുറുവടിയുമായി മാർച്ച് നടത്തിയവരെയും അശ്ലേഷിക്കുന്ന നടപടിയാണ് ജോസ് കെ മാണി ചെയ്തിട്ടുള്ളത്. 2018 ൽ മഹാരാജാസ് കോളജിൽ മതതീവ്രവാദികളായ എസ് ഡി പി ഐയുടെ കൊലകത്തിക്ക് ഇരയായ അഭിമന്യൂവിൻ്റെ ഘാതകരെയാണ് ജോസ് കെ മാണി ഒപ്പം കൂട്ടിയിരിക്കുന്നത്. ഇത് പാലായിലെ യഥാർത്ഥ സഖാക്കൾ തിരിച്ചറിയും. ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണ വാങ്ങിയ യു ഡി എഫും ഇതെ തെറ്റ് തന്നെയാണ് ചെയ്തിട്ടുള്ളത്. പ്രീണന രാഷ്ട്രീയത്തിന് വേണ്ടി രാജ്യവിരുദ്ധ ശക്തികളെ ഒപ്പം നിർത്തുന്ന ഇത്തരം രാഷ്‌ട്രീയ കാപട്യങ്ങളെ പാലാക്കാർ തിരിച്ചറിയണം. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്നലെ വൈകിട്ട് നടന്ന സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷോൺ. - [വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു](https://erattupettanews.com/vembanad-swimming-academys-summer-swimming-training-class/): വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലന ക്ലാസ്സ്‌ ഏപ്രിൽ 8ന് രാവിലെ 6.30ന് ആരംഭിച്ചു. തോട്ടുവക്കം പടിഞ്ഞാറേ പാലത്തിന് സമീപമുള്ള പെരുമശ്ശേരി നീന്തൽകുളത്തിൽ ആരംഭിച്ച ക്ലാസ് വൈക്കം നഗരസഭ കലാ, കായിക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഡി രഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ ഉദ്ഘാടനകർമം നിർവഹിച്ചു. ശ്രീമതി സീമ സുധീർ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ പി ആർ ഓ രാഖി ആർ, ഗോപികുട്ടൻ, പരിശീലകൻ സിബിച്ചൻ എന്നിവർ പങ്കെടുത്തു. തുടർന്ന് പരിശീലകൻ കൊച്ചുമോന്റെ നേതൃത്വത്തിൽ നീന്തൽ അവബോധന ക്ലാസ്സ് നടന്നു. വേമ്പനാട് സ്വിമ്മിംഗ് അക്കാദമിക്ക്‌ വേണ്ടി പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു നന്ദി രേഖപ്പെടുത്തി. ജലസമൃദ്ധമായ കേരളത്തിൽ വ്യാപകമായി ഉണ്ടാകുന്ന മുങ്ങിമരണങ്ങളെ പ്രതിരോധിക്കുവാൻ 21 ദിവസത്തെ നീന്തൽ പരിശീലന ക്ലാസ്സാണ് അക്കാദമി സംഘടിപ്പിച്ചിരിക്കുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം 1000-ത്തിലധികം കുട്ടികളും യുവാക്കളും മുങ്ങിമരിക്കുന്നതായി Read More... - [മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ](https://erattupettanews.com/neuro-and-spine-surgery-camp-at-mar-sleeva-medicity/): പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ നടത്തും. നാഡീവ്യൂഹവും, നട്ടെല്ല് സംബന്ധവുമായ രോ​ഗങ്ങൾക്ക് വി​ദ​ഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാണ്. നട്ടെല്ല് വേദന, ഡിസ്ക് പ്രശ്നങ്ങൾ, തലച്ചോറിലെ വിവിധ രോ​ഗങ്ങൾ, നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. വി​​ദ​ഗ്ദ ന്യൂറോ ആൻഡ് സ്പൈൻ സർജന്മാർ പരിശോധനയ്ക്ക് നേതൃത്വം നൽകും. രജിസ്ട്രേഷനും, കൺസൾട്ടേഷനും സൗജന്യമാണ്. തുടർന്നുള്ള ഐ.പി, ലാബ്, റേ‍ഡിയോളജി സേവനങ്ങൾക്ക് കൺസഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമുള്ളവർക്കു പ്രത്യേക പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിന്റെ സേവനം ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഫോൺ – 7907742620, 8606966529. - [സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം](https://erattupettanews.com/silent-campaigning-today/): സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പോള്‍ ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ്, ഡിസ്ട്രിബ്യൂഷന്‍, റിസപ്ഷന്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മതിദായകര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ബി.എല്‍.ഒ നല്‍കിയ വോട്ടര്‍ സ്ലിപ്പ് മാത്രം മതിയാകില്ലായെന്നും വോട്ടറെ തിരിച്ചറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒരെണ്ണം നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതുമാണ്. ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോള്‍, ഒപ്പീനിയന്‍ പോള്‍ നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് Read More... - [സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ](https://erattupettanews.com/two-day-dry-day-in-kerala-due-to-kerala-assembly-election-2026/): നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും മദ്യ വില്‍പനയുണ്ടാകില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്. വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന നടത്തും. എക്‌സൈസ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ Read More... - [നാടിന്റെ സാമ്പത്തിക പുരോഗതിക്ക് നടപടി സ്വീകരിക്കും](https://erattupettanews.com/adv-sebastian-m-j-poonjar-3/): ഈരാറ്റുപേട്ട: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കാർഷിക വ്യാപാര മേഖലയായ പൂഞ്ഞാർ നിയോജകമണ്ഡല ത്തിലെ ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് സമഗ്രമായ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റിയൻ എംജെ (സജി ജോസഫ്) പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പുപ്രചരണാർത്ഥം ഈരാറ്റുപേട്ട വടക്കേക്കര മേഖലയിലെ കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണം മൂലം ജനങ്ങളുടെ സാമ്പത്തികസ്ഥിതി തകർന്നിരിക്കുകയാണ്. കാർഷിക വിളകളുടെ വില തകർച്ചയും കച്ചവടമാന്ദ്യവുംമൂലം ജനങ്ങൾ ആകെ ദുരിതത്തിൽ ആക്കിയിരിക്കയാണ്. മീൻപിടിച്ചു നൽകുകയല്ല, മീൻ പിടിക്കാൻ ജനങ്ങളെ പഠിപ്പിക്കുക എന്നതാണ് യുഡിഎഫ് നയ മെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന കാര്യദർശി എസ്എം ഷെരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്എം മുഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ വിപി നാസർ മുഖ്യ പ്രഭാഷണം നടത്തി. മുൻ ചെയർമാൻ വിഎം സിറാജ്, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം പിഎച്ച് നൗഷാദ്, Read More... - [പരാജയഭീതി പൂണ്ട എതിരാളികൾ പ്രചരണ വസ്തുക്കൾ നശിപ്പിക്കുന്നു: ആരോപണവുമായി യുഡിഎഫ്](https://erattupettanews.com/pala-udf/): പരാജയ ഭീതി പൂണ്ട് രാഷ്ട്രീയ എതിരാളികൾ പ്രചരണ വസ്തുക്കൾ നശിപ്പിക്കുന്നു എന്ന ആരോപണവുമായി യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി. യുഡിഎഫ് സ്ഥാനാർത്ഥിയുടെതായി പ്രധാന പോയിന്റുകളിൽ ഉയർത്തിയ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും എടുത്തു മാറ്റപ്പെടുകയും ചെയ്യുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം കൊഴുവനാൽ പഞ്ചായത്തിലെ മേവട മാളാല കടവ് പ്രദേശങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ ഈ അപലപനീയമായ നിലപാട് ജനങ്ങൾ കാണുന്നുണ്ടെന്നും തിരിച്ചറിയുന്നുണ്ടെന്നും വോട്ടിങ്ങിൽ ഇത് കൃത്യമായി പ്രതിഫലിക്കും എന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പ്രൊഫസർ സതീശ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട്, നേതാക്കളായ ബിജു പുന്നത്താനം, സി ടി രാജൻ, ആർ സജീവ്, ജോയ് സ്കറിയ, കുര്യാക്കോസ് പടവൻ, സന്തോഷ് കാവുകാട്ട് എന്നിവർ പ്രസംഗിച്ചു. - [ആവേശമായി എൻഡിഎയുടെ കൊട്ടികലാശം](https://erattupettanews.com/pala-nda-cadidate-shone-george-kottikalasam/): പാലാ: തൻ്റെ മാതൃരാജ്യത്തിന് എതിരായി നിലപാട് സ്വീകരിക്കുന്ന ആരുടെയും വോട്ട് തനിക്കും ബിജെപിക്കും വേണ്ട എന്ന് എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. കൊട്ടികലാശത്തിൻ്റെ ഭാഗമായി പാലാ കുരിശുപള്ളി കവലയിൽ നടത്തിയ സമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഷോൺ ജോർജ്. ചത്തീസ്ഗഡ്, മുനമ്പം, പള്ളുരുത്തി, കളമശേരി വിഷയങ്ങളിലും എസ്ഡിപിഐ യുടെ പാലാ അരമന ആക്രമിച്ച സംഭവത്തിലും ഇടത് വലത് മുന്നണികളുടെ നിലപാട് എന്തായിരുന്നു എന്ന് ഷോൺ ചോദിച്ചു. ബിജെപി വിജയിച്ചാൽ പാലായിൽ വികസന പെരുമഴ സൃഷ്‌ടിക്കും. ഇവിടെ വികസനം സംഭവിക്കണമെങ്കിൽ നരേന്ദ്ര മോദിയും എൻഡിഎയും വിജയിക്കണം. പത്ത് വർഷത്തിനകം നാട് വിട്ട് ജോലിക്ക് മറ്റ് രാജ്യങ്ങളിൽ പോകേണ്ടി വന്ന മുഴുവൻ യുവജനങ്ങളെയും തിരികെ നാട്ടിൽ എത്തിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കും. എഫ് സി ആർ എ വിഷയത്തിൽ കേരള ബിജെപി ഘടകം സ്വീകരിച്ച നിലപാടുകൾ ഷോൺ വിശദീകരിച്ചു. എസ്ഡിപിഐ ബന്ധത്തിൻ്റെ പേരിൽ ജോസ് കെ മാണിയെയും ജമാ Read More... - [ജോസ് കെ മാണിയുടെ വിജയം പ്രഖ്യാപിച്ച് എൽഡിഎഫ് കൊട്ടിക്കലാശം](https://erattupettanews.com/jose-k-mani-ldf-kottikalasam/): പാലാ: പാലാപട്ടണത്തെ അക്ഷരത്തിൽ മനുഷ്യ മഹാസാഗരമാക്കി മാറ്റിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് എൽഡിഎഫ് കാഴ്ചവച്ചത്.സയൻസ് സിറ്റി ,ട്രിപ്പിൾ ഐടി ,ഇൻഫോസിറ്റി, ജോസ് കെ മാണി എന്ന ഗാനം ഈണത്തിൽ ആലപിച്ചു കൊണ്ടാണ് ആയിരക്കണക്കിന് ചെറുപ്പക്കാരും വിദ്യാർത്ഥികളും കൊട്ടിക്കലാശത്തിൽ അണിനിരന്നത്. വികസിത പാല ഉയരേണം എന്ന ഈരടികളോടെ വനിതാ പ്രവർത്തകരും കൊട്ടിക്കലാശത്തിൽ ആവേശം വാരിവിതറി. ഉച്ചയ്ക്ക് രണ്ടു മണി മുതൽ പാലാ കുരിശുപള്ളി കവലക്കും മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് ഇടയിലുള്ള സ്ഥലത്തേക്ക് എൽഡിഎഫ് പ്രവർത്തകർ പ്രവഹിച്ചു തുടങ്ങിയിരുന്നു. നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തിക്കൊണ്ടിരുന്ന അനൗൺസ്മെൻറ് വണ്ടികളും ഡിജെ വാഹനവും ഈ ഭാഗത്തേക്ക് ഉച്ചമുതൽ എത്തിത്തുടങ്ങി.നാലുമണിയോടുകൂടി പാലാ നഗര ഹൃദയം എൽഡിഎഫ് പ്രവർത്തകർ കയ്യടക്കി. അഞ്ചുമണിക്ക് സ്ഥാനാർത്ഥി ജോസ് കെ മാണി എത്തിയതോടെ ആവേശം വാനോളം ഉയർന്നു.തുറന്ന വാഹനത്തിൽ മുന്നോട്ടു നീങ്ങിയ ജോസ് കെ മാണിയെ പ്രവർത്തകർ നിർബന്ധിച്ചു ഡിജെ വാഹനത്തിന് മുകളിലേക്ക് കയറി. പാട്ടിനൊപ്പം ചുവടുവെച്ച പ്രവർത്തകരിൽ ആവേശം നിറച്ച് Read More... - [പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് മെഗാ സ്‌ക്വാഡ്](https://erattupettanews.com/ldf-mega-squad-poonjar/): പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് മുഴുവൻ വീടുകളിലും സന്ദർശനം നടത്തും. ഓരോ സ്ക്വാർഡുകളിലും കുറഞ്ഞത് അഞ്ച് പ്രവർത്തകർ വീതം 218 ബൂത്തുകളിലായി 15,000 ത്തോളം പ്രവർത്തകർ ഈ സ്ക്വാഡ് വർക്കിൽ പങ്കെടുത്ത് സമ്മതിദായകരെ നേരിൽ കണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിക്കുകയും മണ്ഡല വികസന പത്രിക വിതരണം ചെയ്യുകയും ചെയ്യും. നാളെ രാവിലെ 7 മണി മുതൽ ആരംഭിക്കുന്ന സ്ക്വാർഡ് പ്രവർത്തനത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം മുൻ എംഎൽഎ കെ ജെ തോമസ് കൂട്ടിക്കലിൽ നിർവഹിക്കും. നിയോജകമണ്ഡലത്തിലെ പരമാവധി മുഴുവൻ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. - [കൊട്ടിക്കലാശം ഒഴിവാക്കി വോട്ടർമാരെ നേരിൽ കണ്ട് മാണി സി കാപ്പൻ; സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ടെത്തി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന](https://erattupettanews.com/mani-c-kappen-pala-5/): പാലാ :പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം പരമാവധി വോട്ടർമാരെ നേരിൽകണ്ട് പിന്തുണ തേടി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ട് എത്തിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഫാക്ടറികൾ മഠങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. വിവിധ കുടുംബ സംഗമ യോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു. - [അഡ്വ. സെബാസ്റ്റ്യൻ എം ജെ ഈരാറ്റുപേട്ട ടൗണിലെ കടകളിൽ വോട്ട് അഭ്യർത്ഥിച്ച് എത്തി](https://erattupettanews.com/adv-sebastian-m-j-erattupetta/): ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റിയൻ എം ജെ (സജി ജോസഫ്) തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിച്ച് ഈരാറ്റുപേട്ട ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. സുഹൃത്തുക്കളോടൊപ്പം വ്യാപാരികളോടും സൗഹൃദം പങ്കുവെച്ച് വോട്ട് അഭ്യർത്ഥിച്ചു. നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു. സന്ദർശനപരിപാടികൾക്ക് വിഎം മുഹമ്മദ് ഇല്യാസ്, മുനിസിപ്പൽ ചെയർമാൻ അഡ്വ വി പി നാസർ, യുഡിഎഫ് കൺവീനർ റാസി ചെറിയവല്ലം, പി എച്ച് നൗഷാദ്, കെ എ മുഹമ്മദ് ഹാഷിം, അനസ് നാസർ, കെ ഇ എ ഖാദർ, കെ എം മാഹിൻ, സിറാജ് കണ്ടത്തിൽ, വി പി മജീദ്, ഷിയാസ് മുഹമ്മദ്, പി എം സിറാജ്, എസ് എം മുഹമ്മദ് കബീർ, അഭിറാം ബാബു, നിസ്സാമുദ്ദീൻ, നൂറുൽ അബ്‌റാർ എന്നിവർ നേതൃത്വം നൽകി. - [വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം ആരംഭിച്ചു](https://erattupettanews.com/vellikulam-st-antonys-sunday-school-viswasolsavam/): വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ.സ്‌കറിയ വേകത്താനം വിശ്വാസോത്സവം ഉദ്ഘാടനം ചെയ്തു. വിശുദ്ധ കുർബാന, ആരാധന ശുശ്രൂഷ, വർക്ക് ബുക്ക്, സംഗീതം, പ്രസംഗം മത്സരം, വിശുദ്ധരെ പരിചയപ്പെടൽ, ആക്ഷൻ സോങ്ങ്, ഭവന സന്ദർശനം, സ്കിറ്റ് കോമ്പറ്റീഷൻ, ലോഗോസ് ക്വിസ്, ബൈബിൾ വചന പരീക്ഷ, ബൈബിൾ കഥപറച്ചിൽ, ലഹരി വിരുദ്ധ എക്സിബിഷൻ, വിശ്വാസ പ്രഖ്യാപന റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തികൊണ്ടുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവമാണ് നടത്തപ്പെടുന്നത്. സിസ്റ്റർ ഷാനി താന്നിപ്പൊതിയിൽ, സ്റ്റെഫി മൈലാടൂർ,സിസ്റ്റർ ഷാൽബി മുകളേൽ, ജോസഫ് കടപ്ലാക്കൽ, അൽഫോൻസ ചിറ്റേത്ത്, അനു മുന്തിരിങ്ങാട്ടു കുന്നേൽ, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ, മരീന കടപ്പാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. - [കാപ്പൻ ഇനി തിരുവനന്തപുരത്തേക്ക് വരുന്നത് വെറും എംഎൽഎ ആയിട്ട് ആവില്ല: വി ഡി സതീശൻ](https://erattupettanews.com/mani-c-kappen-ramapuram/): രാമപുരം :സമസ്ത മേഖലകളിലും ജനങ്ങളെ വഞ്ചിച്ച സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടെണ്ണുമ്പോൾ യുഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ നൂറിലധികം എംഎൽഎമാരുടെ പിന്തുണയുള്ള പുതിയ സർക്കാർ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിണറായി വിജയൻറെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നും വി ഡി സതീശൻ ആരോപിച്ചു. റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച സർക്കാരിന് തെരഞ്ഞെടുപ്പിലൂടെ നിങ്ങൾ മറുപടി നൽകണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടു. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട കാപ്പൻ തിരുവനന്തപുരത്തേക്ക് വരുന്നത് വെറും എംഎൽഎ ആയിട്ട് ആവില്ല എന്നും സതീശൻ പ്രഖ്യാപിച്ചു. രാമപുരത്ത് നടന്ന യുഡിഎഫ് റോഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. - [അബ്കാരി-അധികാരി-പാര്‍ട്ടി ഡീലില്‍ 'കേരളം മദ്യപ്രദേശായി' : പ്രസാദ് കുരുവിള](https://erattupettanews.com/prasad-kuruvila-4/): നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അബ്കാരി-അധികാരി-രാഷ്ട്രീയ പാര്‍ട്ടി ഡീല്‍ കേരളത്തെ ‘മദ്യപ്രദേശാ’ക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. ഇക്കാരണത്താല്‍ ജനവിരുദ്ധ സമീപനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപോലും ഒരക്ഷരം പ്രതികരിക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടായി. ആയതിന്റെ പ്രത്യുപകാരമാണ് ബാറുകള്‍ക്ക് സമയം വര്‍ദ്ധിപ്പിച്ച് നല്‍കിയതും ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതും. ഡീലിന്റെ കൊഴുപ്പ് പ്രചരണ പരിപാടികളില്‍ ശക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതിലും കോടിക്കണക്കിന് പണമാണ് പ്രചരണ പരിപാടികളില്‍ ഉപയോഗിക്കുന്നത്. ഓടുന്ന വാഹനങ്ങളില്‍ ഡി.ജെ. പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന സൗണ്ട് സിസ്റ്റം ചട്ടവിരുദ്ധമായി നിരവധി വാഹനങ്ങളിലായി ഉപയോഗിക്കുന്നു. പ്രചരണത്തിലെ പണക്കൊഴുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും കണ്ടില്ലെന്ന് നടിക്കുന്നു. യഥേഷ്ടം മദ്യം ഒഴുക്കിയുള്ള പ്രചരണം നടക്കുന്നു. സംസ്ഥാനത്തൊരിടത്തും മദ്യമോ പണമോ കടത്തുന്നതോ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതോ തെരഞ്ഞെടുപ്പ് പരിശോധക സംഘം പിടികൂടിയതായി റിപ്പോര്‍ട്ടുകളില്ല. സംസ്ഥാനത്തൊട്ടാകെ ‘ഡീല്‍ പ്രപഞ്ചം’ മാത്രമേ കാണാനും കേള്‍ക്കാനുമുള്ളൂ. ഡീലുകളൊന്നും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുന്നില്ല. പരാതിയുണ്ടെങ്കില്‍ പരിശോധന എന്ന അവസ്ഥയിലേക്ക് Read More... - [വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ](https://erattupettanews.com/chief-electoral-officer-with-strict-restrictions-voting/): ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കർ. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് (Silence Period) പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വോട്ടർമാർ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ അല്ലെങ്കിൽ വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികൾ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷൻ, സിനിമ അല്ലെങ്കിൽ മറ്റ് സമാന ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. റേഡിയോ വഴിയുള്ള പ്രചാരണങ്ങൾക്കും ഈ നിരോധനം ബാധകമാണ്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് Read More... - [കലാശക്കൊട്ട് ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും: മാണി സി കാപ്പൻ](https://erattupettanews.com/mani-c-kappen-pala-4/): യുഡിഎഫിന് ഇത്തവണ ആഡംബരപൂർവ്വമായ കലാശക്കൊട്ട് ഉണ്ടാവില്ല എന്ന പ്രഖ്യാപനവുമായി സ്ഥാനാർത്ഥി മാണി സി കാപ്പൻ. കലാശക്കൊട്ടിനു വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്നും എംഎൽഎ അറിയിച്ചു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും താൻ ഇതേ കാര്യം തന്നെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട് ഒഴിവാക്കിയ ശേഷം ആ തുക ജപ്തി ഭീഷണി നേരിട്ടിരുന്ന സ്കൂൾ ബസിന്റെ കടം തീർക്കാനായി മേലുകാവിലെ ഒരു സ്കൂളിന് സംഭാവനയായി നൽകുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. - [രാമപുരത്തെ ത്രിവർണ്ണ കടലാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ റോഡ് ഷോ](https://erattupettanews.com/vd-satheesans-road-show-ramapuram/): രാമപുരം :യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി ഡി സതീശന്റെ റോഡ് ഷോ രാമപുരത്ത് നടന്നു. അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ രാമപുരം ടൗണിലാണ് സമാപിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരും നൂറുകണക്കിന് വാഹനങ്ങളും റോഡ് ഷോയിൽ അണിനിരന്നു. പ്രതിപക്ഷ നേതാവും സ്ഥാനാർത്ഥി മാണി സി കാപ്പനും ഓപ്പൺ ജീപ്പിൽ സഞ്ചരിച്ച് വോട്ടർമാരുടെയും അണികളുടെയും അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. യുഡിഎഫ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ഫിൽസൺ മാത്യു, ജോസ ബിജു പുന്നത്താനം, സി ടി രാജൻ, സതീശ് ചൊള്ളാനി, ജോർജ് പുളിങ്കാട്, ആർ സജീവ്, ജോയ് സ്കറിയ, രാജൻ കൊല്ലപറമ്പൻ, മോളി പീറ്റർ, എൻ സുരേഷ്, കുര്യാക്കോസ് പടവൻ, സണ്ണി കാര്യപ്പുറം, മത്തച്ചൻ പുതിയിടത്തുചാലിൽ, ശാന്താറാം, തോമസ് ഉഴുനാലിൽ, ആൽബിൻ ഇടമനശ്ശേരി, റോബി ഊടുപുഴ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി. - [പരമാവധി ആളുകളെ നേരിൽ കണ്ടും കുടുംബസംഗമങ്ങളിൽ സജീവമായും ജോസ് കെ മാണി](https://erattupettanews.com/ldf-candidate-jose-k-mani-pala-2/): പാലാ: പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. പാലാ മുരിക്കുംപുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു. ജനപ്രതിനിധി എന്ന നിലയിൽ ചെയ്യാൻ കഴിഞ്ഞ വികസന പ്രവർത്തനങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്ത കുടയും പിടിച്ചാണ് സ്ഥാനാർത്ഥിയും ഒപ്പം ഉണ്ടായിരുന്നവരും വോട്ട് അഭ്യർത്ഥിച്ച് നീങ്ങിയത്. തുടർന്ന് സൂപ്പർമാർക്കറ്റുകളിലും സെൻ്റ് തോമസ് പ്രസ്സിലും എത്തി.നിരവധി കന്യാസ്ത്രീ മഠങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.മേലുകാവിൽ പ്രവർത്തകർക്കൊപ്പം വ്യാപാരസ്ഥാപനങ്ങൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു.വൈകുന്നേരം മുതൽ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമങ്ങളിൽ ജോസ് കെ മാണി പങ്കെടുത്തു. നാളെ പാലാ കുരിശുപള്ളി ജംഗ്ഷന് സമീപമുള്ള എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെയാണ് കലാശക്കൊട്ടിന് അണിനിരക്കാൻ അധികൃതർ എൽഡിഎഫിന് അനുമതി നൽകിയിരിക്കുന്നത്. നാളെ രണ്ടു മണി മുതൽ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകർ കലാശക്കൊട്ടിന് എത്തിച്ചേരും. സ്ഥാനാർത്ഥി ജോസ് കെ മാണിക്കൊപ്പം എൽഡിഎഫ് Read More... - [വന്യമൃഗ ശല്യത്തിൽ നിന്നും ഈ നാടിനെ എന്ത് വില കൊടുത്തും സംരക്ഷിക്കും : പി.സി ജോർജ്](https://erattupettanews.com/nda-candidate-p-c-george-erumeli/): എരുമേലി : വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടുന്ന മലയോര നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിൽ ഈ സർക്കാരും ജനപ്രതിനിധിയും പൂർണ്ണ പരാജയമാണെന്ന് പിസി ജോർജ് കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നില്ല എന്ന് മാത്രവുമല്ല വന്യ മൃഗ ശല്യത്താൽ തങ്ങളുടെ കൃഷിയും ജീവനുപോലും ഭീഷണിയായ ഈ വിഷയത്തിൽ താൻ ജനപ്രതിനിധിയാകുന്ന പക്ഷം എന്ത് വിലകൊടുത്തും ശാശ്വത പരിഹാരം കാണുമെന്നും പിസി ജോർജ് പറഞ്ഞു. എരുമേലി പഞ്ചായത്തിലെ വാഹന പര്യടനം രാവിലെ 8.30 ന് ചേനപ്പാടി, കിഴക്കേക്കരയിൽ ബിജെപി കോട്ടയം ഈസ്റ്റ് ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ആർ സോജി ഉത്ഘാടനം ചെയ്തു. തുടർന്ന് എരുമേലി വെസ്റ്റ് പഞ്ചായത്തിന്റെ വിവിധ മേഖലയിൽ വലിയ ജന പങ്കാളിത്വത്തോടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് എരുമേലി ഈസ്റ്റ് പഞ്ചായത്തിലെ ഇരുമ്പൂന്നിക്കരയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങൾ പിന്നിട്ട് മുക്കൂട്ടുതറയിൽ വാഹന പര്യടനത്തിന് സമാപനമായി. ഓരോ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന മനസ്സ് നിറഞ്ഞ സ്വീകരണങ്ങൾ ഏറെ ആത്മവിശ്വാസം Read More... - [നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി](https://erattupettanews.com/nda-road-show-pala/): പാലാ: നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് രണ്ടായിരത്തിൽ അധികം ബൈക്കുകൾ പങ്കെടുത്ത ഭീമൻ മെഗാ ബൈക്ക് റാലി സംഘടിപ്പിച്ചത്. ഭരണങ്ങാനത്ത് നിന്നും ആരംഭിച്ച മെഗാ ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപിയുടെയും എൻ ഡി എ യുടെയും സംഘബലം ഒരിക്കൽ കൂടി പാലാ നഗരതെയും എതിരാളികളെയും ബോധ്യപ്പെടുത്തിയ വമ്പിച്ച പ്രകടനമായിരുന്നു ബിജെപി ആസൂത്രണം ചെയ്തത്. സംഘബലം കൊണ്ട് പാലാ നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായിരുന്നു ബിജെപിയുടെ റാലി. പലരും കുടുംബ സമ്മതമാണ് റാലിക്ക് എത്തിയത്. കേന്ദ്രമന്ത്രിയെയും സ്ഥാനാർത്ഥിയെയും കാണുന്നതിനും അഭിവാന്ദനം ചെയ്യുന്നതിനുമായി ആയിരക്കണക്കിനാളുകളാണ് റോഡിൻ്റെ ഇരുവശങ്ങളിലും കാത്തുനിന്നത്. നൂറ് കണക്കിന് സ്‌ത്രീകളുടെ സജീവമായ പങ്കാളിത്തവും റാലിയിൽ ഉണ്ടായിരുന്നു. കടനാട്, കരൂർ, കൊഴുവനാൽ, മേലുകാവ്, മുത്തോലി, തലനാട്, എലിക്കുളം, മീനച്ചിൽ, മൂന്നിലവ്, രാമപുരം, തലപ്പലം എന്നിവിടങ്ങളിൽ നിന്നും ചെറുസംഘമായി ഭരണങ്ങാനത്ത് എത്തിയ Read More... - [തുടിപ്പാറ TC സക്കറിയാസ് നിര്യാതനായി](https://erattupettanews.com/t-c-zacharias-passed-away/): അരുവിത്തുറ : തുടിപ്പാറ TC സക്കറിയാസ് (101) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (08/04/2026 ബുധൻ) രാവിലെ 10:30 ന് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോന ദേവാലയസെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: പരേതയായ ഏലിക്കുട്ടി. കളത്തൂക്കടവ് തട്ടാംപറമ്പിൽ കുടുംബാംഗം. മക്കൾ: Sr.മേരി നളിനി M.C മെക്സിക്കോ, Sr.റോസമ്മ F.M.M തൃച്ചി, Dr.ജേക്കബ് സക്കറിയാസ് Ret.പ്രൊഫസർ ഇൻഡോർ, സെബാസ്റ്റ്യൻ സക്കറിയാസ്, ജോസഫ് സക്കറിയാസ്, എൽസമ്മ സക്കറിയാസ് Ret.അദ്ധ്യാപിക A.G.H.S വാകക്കാട്. - [വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്](https://erattupettanews.com/5-people-injured-in-various-accidents-10/): പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ കുമ്മണ്ണൂരിൽ വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ആർഷ( 20) എബിൻ ജെ.പി.( 30) ബൈക്ക് യാത്രക്കാരൻ എബി ഫ്രാൻസിസ് (32) എന്നിവർക്ക് പരുക്കേറ്റു. തീക്കോയി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി അലൻ സെബാസ്റ്റ്യന് ( 26) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കൊല്ലപ്പള്ളി ഭാ​ഗത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കടനാട് സ്വദേശി റോബിൻ ബേബിക്ക് ( 34) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. - [മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മെഗാ റോഡ് ഷോ ഇന്ന്](https://erattupettanews.com/udf-mega-road-show-pala/): പാലാ: മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മെഗാ റോഡ് ഷോ ഇന്ന് വൈകുന്നേരം രാമപുരത്ത്. വൈകുന്നേരം നാല് മണിക്ക് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ രാമപുരം ടൗണിലാണ് സമാപിക്കുക. യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനും റോഡ് ഷോയിൽ പങ്കെടുക്കും. യുഡിഎഫ് മണ്ഡലം ചെയർമാൻ സണ്ണി കാര്യപ്പുറം, കൺവീനർ മാത്തച്ചൻ പുതിയിടത്തുചാലിൽ പഞ്ചായത്ത് പ്രസിഡൻറ് ശാന്താറാം, ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം, ഡിസിസി ജനറൽ സെക്രട്ടറി സി പി രാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മോളി പീറ്റർ, തോമസ് ഉഴുനാലിൽ, ആൽബിൻ ഇടമനശ്ശേരി, റോബി ഊടുപുഴ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകും. - [പനച്ചിപ്പാറ വെട്ടുകാട്ടിൽ പി.ഉണ്ണികൃഷ്ണപണിക്കർ നിര്യാതനായി](https://erattupettanews.com/p-unnikrishnapanickar-passed-away/): പൂഞ്ഞാർ: പനച്ചിപ്പാറ വെട്ടുകാട്ടിൽ പി. ഉണ്ണികൃഷ്ണപണിക്കർ (73) (റിട്ട. സി ആർ പി എഫ് ഉദ്യോഗസ്ഥൻ ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പദ്മിനി (തിരുവനന്തപുരം) മക്കൾ: അനുപമ ( കെ എസ് എഫ് ഇ, ഭരണങ്ങാനം ), അരുൺ ഉണ്ണികൃഷ്ണൻ. മരുമകൻ സുരേഷ് കണ്ണാത്ത്കിഴക്കേപറമ്പിൽ, മാങ്ങാനം. - [എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് മെഗാ ബൈക്ക് റാലി](https://erattupettanews.com/nda-mega-bike-rally/): പാലാ: എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് മെഗാ ബൈക്ക് റാലി നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് സിനിമാതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പാലാ ഭരണങ്ങാനത്ത് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ബൈക്ക് റാലി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും പാലാ നഗരസഭയിൽ നിന്നും റാലിയിൽ പങ്കെടുക്കുന്നവർ ഉച്ചക്ക് 2.30 ന് ചെറു ബൈക്ക് റാലിയായി ഭരണങ്ങാനത്ത് എത്തിചേരും. തുടർന്ന് ഭരണങ്ങാനത്ത് നിന്നും ആരംഭിക്കുന്ന മെഗാ ബൈക്ക് റാലി പന്ത്രണ്ട് പഞ്ചായത്തുകളിലെയും പ്രധാനപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിച്ച് പാലായിൽ എത്തി അവസാനിപ്പിക്കും. പാലാ നിയോജക മണ്ഡലത്തെ ആകെ ഇളക്കി മറിക്കുന്ന തരത്തിൽ രണ്ടായിരം പേരുടെ വലിയ ബൈക്ക് റാലിയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ## Pages - [Home](https://erattupettanews.com/): Erattupetta News brings you latest news from Erattupetta, Poonjar, Thidanad, Teekoy, Thalanad, Melukavu and other local areas in and around. Erattupetta News is a leading news source for the people in Erattupetta. More about Erattupetta News ErattupettaNews.com, found in the year 2019, by a veteran journalist with a view to cover the news and events happening across the Erattupetta Block Panchayat and Erattupetta Municipality. With the pandemic of COVID19, it spread its wings to other surrounding areas like Poonjar, Teekoy, Thidanad, Melukavu and lots more surrounding regions. [comment]: # (Generated by Hostinger Tools Plugin)