പാലാ: അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു നയിക്കുന്ന ജനചേതനയാത്രയുടെ ദക്ഷിണമേഖല ജാഥയ്ക്ക് പാലായിൽ സ്വീകരണം നൽകി. മുനിസിപ്പൽ ഓഫീസ് ജംഗ്ഷനിൽ ചേർന്ന സ്വീകരണ സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. എസ് പി നമ്പൂതിരി, ജോസ് മംഗലശ്ശേരി, ആർ കെ വള്ളിച്ചിറ, അന്തീനാട് ജോസ് എന്നിവരെ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര ആദരിച്ചു.

മോൻസ് ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ്, സെക്രട്ടറി എൻ ചന്ദ്രബാബു, പുരോഗമന കലാസാഹിത്യ സംഘം ഏരിയാ പ്രസിഡൻ്റ് പി എം ജോസഫ്, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി റോയി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.
ജാഥാ ക്യാപ്റ്റൻ വി കെ മധു മറുപടി പ്രസംഗം നടത്തി. ജാഥയുടെ ഭാഗമായി നാടകം, സംഗീതശില്പം, ഹദ്ദിക, ഗാനങ്ങൾ എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് കലാജാഥയും ഉണ്ടായിരുന്നു.