രാമപുരം: കേരള ഗവർണ്ണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എൽ ഡി എഫ് രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. പ്രതിഷേധ യോഗം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു.
എൽ ഡി എഫ് കൺവീനർ കെ എസ് രാജു, സി പി ഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം അഡ്വ. പയസ് രാമപുരം, സി പി എം ലോക്കൽ സെക്രട്ടറി എം റ്റി ജാന്റീഷ്, സി പി എം പാലാ ഏരിയാ കമ്മിറ്റിയംഗം വി ജി വിജയകുമാർ, എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു, സി പി ഐ ലോക്കൽ സെക്രട്ടറി പി എ മുരളി, കേരളാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ഡി പ്രസാദ് എന്നിവർ സംസാരിച്ചു.
രാമപുരം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് എൽ ഡി എഫ് പ്രവർത്തകർ പങ്കെടുത്തു. ബെന്നി തെരുവത്ത്, വിഷ്ണു എൻ ആർ, ബെന്നി ആനത്താരയ്ക്കൽ, അജി സെബാസ്റ്റ്യൻ, ജോഷി ഏറത്ത്, ദിവാകരൻ നീറാകുളത്ത്, ഷജിത് ലാൽ, ജെയിംസ് നിരപ്പത്ത്, കെ എസ് രവീന്ദ്രൻ, റോയി സെബാസ്റ്റ്യൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.