Pala

പാലാ നഗരസഭ നിർമ്മിച്ച ലോയേഴ്സ് ചേമ്പർ കെട്ടിട സമുച്ചയo തുറന്നു

പാലാ: കോടതി സമുച്ചയത്തോട് അനുബന്ധിച്ച് അഭിഭാഷകർക്കായി പാലാ നഗരസഭ നിർമ്മിച്ച ലോയേഴ്സ് ചേമ്പർ കെട്ടിട സമുച്ചയo തുറന്നു പാലാ ചെത്തിമറ്റത്താണ് 72 മുറികളുള്ള ഓഫീസ് കം കൊമേഴ്‌സ്യൽ കോംപ്ലക്സ് നഗരസഭ നിർ മ്മിച്ചത്. 3.5 കോടി മുടക്കിയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വച്ച് ജോസ് കെ.മാണി എം.പി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു.

അഡീഷണൽ ജില്ലാ ജഡ്ജി ടി.കെ.സുരേഷ്, ജഡ്ജിമാരായ എ.എം.അഷറഫ്, ജി.പത്മകുമാർ, പ്രിയങ്ക പോൾ, വൈസ് ചെയർമാൻ സിജി പ്രസാദ്, സ്ഥിരം സമിതി ചെയർമാൻമാരായ ഷാജു തുരുത്തൻ, ബിനു മനു, ബൈജു കൊല്ലം പമ്പിൽ, നീനാ ചെറുവള്ളി, തോമസ് പീറ്റർ, അഡ്വ.ജോഷി എബ്രാഹം, അഡ്വ.ഗോപീകൃഷ്ണ, ലാലിച്ചൻ ജോർജ്, ടോബിൻ.കെ.അലക്സ്, ബാബു.കെ.ജോർജ്, ലീന സണ്ണി പുരയിടം, ബിജി ജോജോ, സാവിയോ കാവുകാട്ട്, എ.സിയാദ്, ജൂഹി മരിയ ടോം എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്തെ കോടതി മന്ദിരങ്ങളിൽ ഏറ്റവും സൗകര്യങ്ങളുള്ള മന്ദിരമാണ് പാലാ കോർട്ട് കോംപ്ലക്സ് എന്ന് ലോയേഴ് ചേമ്പർ ഉദ്ഘാടന ചടങ്ങിൽ ആശംസ അർപ്പിച്ച അഡീഷണൽ ജില്ലാ ജഡ്ജി ടി.കെ.സുരേഷ് കുമാർ പറഞ്ഞു.

സംസ്ഥാനത്ത് കോടതികളോട് അനുബന്ധിച്ച് അഭിഭാഷകർക്കും അഭിഭാഷക ജീവനക്കാർക്കും വേണ്ടി ഓഫീ സൗകര്യം കോടതി കോംപൗണ്ടിനോട് ചേർന്ന് നിർമ്മിച്ച് നൽകിയ ആദ്യ തദ്ദേശ സ്ഥാപനമാണ് പാലാ നഗരസഭയെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു.

Leave a Reply

Your email address will not be published.