General

കുവൈത്തിൽ സീറോ മലബാർ  സഭാ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ പുനരാരംഭിച്ചു

കോവിഡ് എന്ന മഹാമാരി മൂലം കഴിഞ്ഞ മൂന്നു വർഷക്കാലമായി നടത്തുവാൻ സാധിക്കാതിരുന്ന ക്രിസ്തുമസ് കരോൾ  കുവൈറ്റിൽ ഡിസംബർ എട്ടാം തീയതി അമലോൽഭവ മാതാവിൻറെ തിരുനാൾ ദിനത്തിൽ  കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചു. കുവൈറ്റിലെ അബ്ബാസിയായിൽ നിരവധി സീറോ മലബാർ  സഭാ അംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചാണ് കരോൾ നടത്തിയത്.

കരോൾ ഭവന സന്ദർശന പരിപാടിയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് അംഗങ്ങൾ പങ്കുചേർന്നു. വളരെ ആവേശപൂർണ്ണമായ രീതിയിലാണ് അംഗങ്ങൾ ഇതിനായിട്ടുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. യേശുക്രിസ്തുവിന്റെ ജനനത്തിന്റെ അനുസ്മരണമായി നടത്താറുള്ള കരോൾ വരും ദിവസങ്ങളിൽ കുവൈറ്റിലെ മറ്റ് സീറോ മലബാർ  സഭാ അംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുവാൻ ആയിട്ടാണ് പദ്ധതി ഇട്ടിരിക്കുന്നത്.

 കരോൾ പരിപാടികൾക്ക് കുയിൽ കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ്ആ ൻ്റോമാത്യു കുമ്പിളിമൂട്ടിൽ, ജനറൽ സെക്രട്ടറി മാത്യു ജോസ്  ചെമ്പേത്തിൽ വാട്ടപ്പിള്ളിൽ, ട്രഷറർ ഷിൻസ് കുര്യൻ ഓടയ്ക്കൽ, മറ്റ് കമ്മിറ്റി അംഗങ്ങളായ ബെന്നി പാറേക്കാട്ടുപുത്തൻപുരയിൽ, സുനിൽ ചാക്കോ  പവ്വം ചിറ, സുനിൽ സോണി വെളിയത്ത് മാലിൽ, ബിനോയ് വർഗീസ് കുറ്റിപ്പുറത്ത്, അജു തോമസ് കുറ്റിക്കൽ,  ജയ്സൺ പെരേപ്പാടൻ, അനൂപ്, ഷാജി ജോസഫ്, ജേക്കബ് ആന്റണി വലിയവീടൻ, ജിൻസൺ മാത്യു , ഡീപിൻ,  ബിനു ഏഴരത്ത്, ജോസഫ് മൈക്കിൾ, ജോസ് ഇമ്മാനുവേൽ നെല്ലിക്കുന്നിൽ, ബിജു ജോസഫ് തടത്തിൽ, പ്രജോഷ് ജോർജ് പവന്‍ചിറ, സെബാസ്റ്റ്യൻ തോമസ് പുളിക്കൽ, ടിബിൻ ജേക്കബ്, ബിബിൻ സി റൂബൻ, ജോൺസൺ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.