മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കായി കുവൈറ്റിൽ നിന്ന് യുകെയിലേക്ക് കുടിയേറി പാർക്കുന്ന കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് സജീവ അംഗവും പാലാ രൂപതയിലെ ഇലഞ്ഞി സ്വദേശിയുമായ വള്ളിയാംകുഴിയിൽ ശ്രീ ജോസ് ജോണിനും കുടുംബത്തിനും കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി.
കഴിഞ്ഞ 20 വർഷത്തിലധികമായി ജോസ് ജോൺ കുടുംബത്തോടൊപ്പം കുവൈത്തിൽ ജോലി ചെയ്തു വരികയായിരുന്നു.കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് ആൻ്റോ കെ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കുടുംബയോഗ സമ്മേളനത്തിൽ വച്ചാണ് ശ്രീ ജോസ് ജോണും കുടുംബവും കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്സിന് നൽകിയ അകമഴിഞ്ഞ നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ പ്രതി പ്രത്യേക മെമെന്റോ നൽകി ആദരിച്ചത്.
യോഗത്തിൽ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി സ്വാഗതവും ട്രഷറർ പോൾ ചാക്കോ പായിക്കാട്ട് നന്ദിയും പറഞ്ഞു. കെസിസി ചീഫ് കോർഡിനേറ്റർ ബെന്നി സെബാസ്റ്റ്യൻ പാറേക്കാട്ട് പുത്തൻപുരയിൽ ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷിൻസ് കുര്യൻ ഓടയ്ക്കൽ, അഖില നിബിൻ, മരീന ജോസഫ്, ജയിക്കബ് ആൻറണി വലിയവീടൻ, റോയ് ജോൺ പൂവത്തിങ്കൽ, ജയ്സൺ ഔസേപ്പ് പെരേപ്പാടൻ, സുനിൽ ചാക്കോ പവ്വംചിറ, അനൂപ് ജോസ് ചേന്നാട്ട് , റോയി ചെറിയാൻ കണിചേരിൽ , സുനിൽ സോണി വെളിയത്ത് മാലിൽ, അജു തോമസ് കുറ്റിക്കൽ, സോയിസ് ടോം പ്ലാതോട്ടത്തിൽ , ബിനോയി വർഗീസ് കുറ്റിപ്പുറത്ത്, എന്നിവർ സംസാരിച്ചു.
ശ്രീ ജോസ് ജോൺ മറുപടി പ്രസംഗം നടത്തി.യോഗാനന്തരം സോഷ്യൽ കമ്മിറ്റി കൺവീനർ ജയ്സൺ പെരേപ്പാടന്റെ നേതൃത്വത്തിൽ സ്നേഹ വിരുന്നു നൽകി.