കോട്ടയം: വിനോദസഞ്ചാരമേഖലയായ കോട്ടയം കുമരകത്ത് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് സംയുക്തമായി ബോട്ടുകളിൽ സുരക്ഷാ പരിശോധന നടത്തി.
വിനോദസഞ്ചാരികൾ അധികമായി വരുന്ന അവധിക്കാലമായതിനാലാണ് പരിശോധന ശക്തമാക്കിയത്. ടൂറിസ്റ്റ് ബോട്ട്, ഹൗസ് ബോട്ട്, ശിക്കാരാ ബോട്ട് തുടങ്ങിയ 50 ലധികം ബോട്ടൂകളിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ രജിസ്ട്രേഷനും, ഇന്‍ഷുറന്‍സും ഇല്ലാതിരുന്ന ബോട്ടുകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തു. തുടർന്ന് ബോട്ട് ഉടമകൾക്കും, ഡ്രൈവർമാർക്കും സർവീസ് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെകുറിച്ചും, ബോട്ടുകളിൽ സജ്ജീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെകുറിച്ചും ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തു.