ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ ഇന്ന് പയസ്മൗണ്ട്, പയസ്മൗണ്ട് ചർച്ച്, കിഴക്കൻ മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട: സഹകരണ സമാശ്വാസ ഫണ്ടിൽനിന്നും അനുവദിച്ചു കിട്ടിയ ചികിത്സാസഹായം ഈരാറ്റുപേട്ട ബ്ലോക്ക് കോ ഓപ്പറേറ്റീവ് സംഘം അംഗമായ ജബ്ബാർ കോതായി കുന്നേലിന് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നൽകി. യോഗത്തിൽ പ്രസിഡന്റ് പി എച്ച് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ടോമി മാടപ്പള്ളി, കെ കെ സുനീർ, തോമസുകുട്ടി മൂന്നാന പള്ളിൽ, വിജയകുമാരൻ നായർ വെള്ളാരംകുന്നേൽ, എംസി വർക്കി, സെക്രട്ടറി കെ ജി അജയകുമാർ എന്നിവർ പ്രസംഗിച്ചു.സ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ ഇരുമാപ്രാ, കോലാനി, കോലാനിതോട്ടം, വാളകം, മേലുകാവ്, പെരിങ്ങാലി, ചേലക്കുന്ന്, കാഞ്ഞിരം കവല എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ടയിൽ നിന്നും പൈക മെഡിസിറ്റി വഴി കോട്ടയത്തിന്സർവ്വീസ് നടത്തിയിരുന്ന കെ.എസ് ആർ ടി സി പുനരാരംഭിച്ചു. കൊഴുവനാൽ,ചേർപ്പുങ്കൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മെഡിസിറ്റിയിലേയ്ക്ക് പോകേണ്ടവർക്കും ഏറെ പ്രയോജനമായിരുന്ന ഈ ബസ് കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നില്ല. ജോസ് കെ മാണി എം.പിയുടെ ഇടപെടലാണ് ഈ ബസ് പുനരാരംഭിക്കാൻ കാരണം.