ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നാളെ മേച്ചാൽ, വാളകം, കോലാനിതോട്ടം, പഴുക്കക്കാനം, പഴുക്കക്കാനം ടവർ, മങ്കൊമ്പ് ഗ്രാനൈറ്റ് എന്നീ ട്രാൻസ്ഫോർമറുകൾ 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അരുവിത്തുറ സെൻറ് ജോർജ്സ് കോളേജിൽ ബി.വോക് ഫുഡ് ടെക്നോളജി ആൻഡ് അനാലിസിസ്, ബി.എ മാസ്സ് കമ്മ്യൂണിക്കേഷൻ , എം.എസ് .സി മാത്തമാറ്റിക്സ് , എം കോം എന്നീ സ്വാശ്രയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ മാനേജ്മന്റ് ക്വാട്ടയിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക . ഫോൺ – 9446119522 , 9495749325.
ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് വ്യാഴാഴ്ച്ച രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ ഈരാറ്റുപേട്ട നടക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സാങ്കേതിക പഠനക്ലാസ് ഉദ്ഘാടനംചെയ്യും. സംസ്ഥാന ഹജ്ജ് കമ്മറ്റി ട്രയിനർ എൻ പി ഷാജഹാൻ പഠന ക്ലാസിന് നേതൃത്വം നൽകും. ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ 1000 വരെ Read More…
ഈരാറ്റുപേട്ട : സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ഭിത്തി പൊളിഞ്ഞുവീണു. ഇന്നലെ വൈകിട്ടു 4 നാണു സംഭവം. വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തെ ഭിത്തിയിൽ ബസ് ഉരഞ്ഞതോടെ ഒന്നാം നിലയിലെ സംരക്ഷണ ഭിത്തിയുടെ മുകൾ ഭാഗം വീഴുകയായിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു. ഈരാറ്റുപേട്ട നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ശോച്യാവസ്ഥയിലായിട്ടു വർഷങ്ങളായി. കെട്ടിടം പൊളിക്കുന്നതിനുള്ള നടപടി പൂർത്തിയായതാണ്. നിർമാണ പ്രവർത്തനോദ്ഘാടനവും നടത്തി. എന്നാൽ തുടർനടപടി വൈകി. ജീർണ്ണാവസ്ഥയിലായ കെട്ടിടം Read More…