ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ പെരിങ്ങാലി ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും HT ലൈൻ മെയിൻൻ്റെൻസ് വർക് ഉള്ളതിനാൽ നെല്ലാപ്പാറ ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും 8.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
അരുവിത്തുറ: ഇടവക നവീകരണ പരിപാടിയായ സഹദാ റിനൈസ്സൻസ് 2022ൻ്റെ ഭാഗമായി അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവകയിലെ ഡി സി എം എസ് അംഗങ്ങളുടെ സംഗമം നടത്തി. ഡി സി എം എസ് രൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേക്കുറ്റ് സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ദലിത് ക്രൈസ്തവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗം അഭിപ്രായച്ചെട്ടു. അസി. വികാരിമാരായ ഫാ. ആൻ്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, Read More…
അരുവിത്തുറ: ലോക സമൂഹത്തെ പിടിച്ചുലച്ച മഹാമാരി ആയ കോവിഡിനു ശേഷം ഉയിർത്തെഴുന്നേൽപ് പാതയിലായ മനുഷ്യരാശി കോവിഡിനുശേഷമുള്ള പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുകൊണ്ട് ഒരു സാമൂഹിക സാമ്പത്തിക നവീകരണ പദ്ധതിക്ക് തുടക്കം കുറിയ്ക്കുകയാണ് അരുവിത്തുറ പള്ളി (റിനൈസൻസ് 2022-23). ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിയായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന അരുവിത്തുറ ഇടവകയുടെ നവീകരണ പദ്ധതിയെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് “സഹദാ“ എന്നാണ്. സുകൃത ജിവിതം, സുകൃത കുടുംബം, സുകൃത യുവത്വം, സുകൃത സേവനം, സുകൃത പരിശീലനം, സുകൃത സാന്ത്വനം, Read More…
ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് അംഗങ്ങൾക്കായി കേരള സംസ്ഥാന വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ച് എരുമേലി കനകപ്പലത്ത് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കനകപ്പലത്തുള്ള കോട്ടയം ജില്ലാ വനവിജ്ഞാന വ്യാപന കേന്ദ്രത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി.ആർ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി. വനയാത്ര, വ്യക്ഷതൈ നേഴ്സറി സന്ദർശനം, സോഷ്യൽ ഫോറസ്ട്രി പദ്ധതി പരിചയം, തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. അധ്യാപകരായ മുഹമ്മദ് ലൈസൽ, Read More…