രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച നാളെ രാവിലെ 8.30 മുതൽ 5. 30 PM വരെ ഇടനാട് സ്കൂൾ, വലവൂർ സിമന്റ് ഗോഡൗൺ , താമരക്കാട് പള്ളി, താമരക്കാട് ഷാപ്പ് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
രാമപുരം: 2022 എം ജി യൂണിവേഴ്സിറ്റി പി ജി പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ അഞ്ച് റാങ്കുകൾ കരസ്ഥമാക്കി. എം എസ് സി ഇലക്ട്രോണിക്സ് വിദ്യാർത്ഥിനി കൃഷ്ണപ്രിയ കെ, എം എച്ച് ആർ എം വിദ്യർത്ഥിനി സ്നേഹ യോഹന്നാൻ എന്നിവർ രണ്ടാം റാങ്കും എം എച്ച് ആർ എം വിദ്യാർത്ഥിനികളായ ഡോണ സാബു അഞ്ചാം റാങ്കും, അലീന സജി ആറാം റാങ്കും, എം എസ് സി ഇലക്ട്രോണിക്സിലെ ആതിര എം. ഒൻപതാം റാങ്കും കരസ്ഥമാക്കി. Read More…
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘ഇംഗ്ലീഷ് ഫോർ ഡൈലി യൂസ്’ എന്ന അവധിക്കാല പരിശീലന ക്ളാസ് സമാപിച്ചു. ഒൻപതു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിയ മൂന്നാഴ്ച്ച നീണ്ടുനിന്ന ഈ അവധിക്കാല പരിശീലന പരി പാടിയുടെ സമാപനം കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്റ് മേധാവി ജോബിൻ പി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, തുടങ്ങിയവർ Read More…
രാമപുരം: പാലായിൽ റോഡുകൾ ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കൂടപ്പുലം, ചകരത്തടി, തെരുവേൽ, കുരിശുപള്ളി റോഡിൻ്റെ നവീകരണ നിർമ്മാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. മാണി സി കാപ്പൻ മുൻകൈയ്യെടുത്തു അനുവദിപ്പിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിൻ്റെ നവീകരണം നടപ്പാക്കുന്നത്. സുശീലകുമാരി മനോജ്, എം പി കൃഷ്ണൻനായർ, മത്തച്ചൻ പുതിയിടത്തുചാലിൽ, റോബി ഊടുപുഴ, ജിമ്മി ജോസഫ്, റെജികുമാർ, കുര്യൻ തെക്കേൽ, സോമൻ തെരുവിൽ തുടങ്ങിയവരും എം Read More…