ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ ഇരുമാപ്രാ, കോലാനി, കോലാനിതോട്ടം, വാളകം, മേലുകാവ്, പെരിങ്ങാലി, ചേലക്കുന്ന്, കാഞ്ഞിരം കവല എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട: മുട്ടം ജംഗ്ഷന് സമീപമുള്ള വിരിയാനാട്ട് തോട് പുറമ്പോക്കിൽ നിന്ന വാകമരങ്ങൾ അനധികൃതമായി വെട്ടി തോട്ടിലിട്ടതിനെതിരെ വ്യാപക പ്രതിഷേധം. ഇതു കാരണം തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതായും കുടിവെള്ളത്തിന് ഉപയോഗിച്ച് കൊണ്ടിരുന്ന കിണറുകൾ ഉപയോഗശൂന്യമായെന്നും നാട്ടുകാർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. ഈ തടികൾ ഉടൻ തന്നെ തോട്ടിൽ നിന്നും നീക്കം ചെയ്യണമെന്നും തോട് പുറമ്പോക്കിലെ വാകമരങ്ങൾ വെട്ടിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ നാളെ LT ലൈനിൽ മൈയിന്റൻസ് വർക്കുള്ളതിനാൽ തെള്ളിയമറ്റം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9AM മുതൽ 1PM വരെയും വെട്ടിപ്പറമ്പ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 1PM മുതൽ 6PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ 1999 എസ് എസ് എൽ സി ബാച്ചിന്റെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മഴവില്ലോർമ്മകൾ എന്ന പരിപാടി ഇന്ന് രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മുപ്പതോളം അദ്ധ്യാപകരും അന്നത്തെ വിദ്യാർത്ഥികളും ചേരുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9947092991 എന്ന നമ്പറിൽ ബന്ധപ്പെടുക.