ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ഫോൺ വർക്ക് ഉള്ളതിനാൽ കടുവമുഴി, റിംസ്, ക്രഷർ, പോലീസ് സ്റ്റേഷൻ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 11am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ മുതൽ 9AM മുതൽ 5.30PM വരെ വൈദ്യുതി മുടങ്ങും. ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ, കൊക്കോ ലാറ്റക്സ്, കടപുഴ, മങ്കൊമ്പ് ചർച്ച്, അപ്പർ മങ്കൊമ്പ്, നരിമറ്റം, നരിമറ്റം ജംഗ്ഷൻ, വെള്ളറയും ടച്ചിങ് ക്ലീയറൻസ് ചെയ്യുന്നതിന് മൂന്നിലവ് ബാങ്ക്പടി ട്രാൻസ്ഫോർമറുകളുടെ പരിധിയിലും നാളെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട: സമൂഹ ത്തിൽ ഭിന്നതകൾ ഉണ്ടാക്കു വാൻ ശ്രമിക്കുന്നവർക്കെതി രെ പ്രതിരോധം തീർക്കുവാൻ മുസ്ലിം ലീഗിന് കഴിയുമെന്ന് കാലം തെളിയിച്ചിട്ടുള്ളതാ ണെന്ന് സംസ്ഥാന പ്രസിഡൻ റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ . ഈരാറ്റുപേട്ടയിൽ മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിന് നടന്ന ശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇസ്ലാം സാഹോദര്യത്തി ന്റെയും സ്നേഹത്തിന്റെയും മതമാണ്. അതിനെ മറികടന്നുകൊണ്ടുള്ള ഒരു ആശയവും ഇല്ല. അതുതന്നെയാണ് മു സ്ലിം ലീഗ് കാഴ്ചവെക്കുന്ന ത്.ഫാസിസത്തിനെതിരെ ജനാ Read More…
ഈരാറ്റുപേട്ട .അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഫൗസിയ ഓഡിറ്റോറിയത്തിൽ 7,8,16,17 വാർഡുകളിലെ തൊഴിൽ അന്വേഷകരെ ഉൾപ്പെടുത്തി തൊഴിൽസഭാ സംഘടിപ്പിച്ചു. തൊഴിൽ സഭയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ സൂപ്രണ്ട് ത്രേസ്യാമ്മ ജോസഫ് സ്വാഗതം ആശംസിക്കുകയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഇസ്മായിൽ കൗൺസിലർമാരായ ഹബീബ് കപ്പിത്താൻ,അൻസൽന പരിക്കുട്ടി എന്നിവർ Read More…