ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ Maintenance Work ഉള്ളതിനാൽ വഞ്ചാങ്കൽ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ 8am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവ്വം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകം കുഴി. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകർന്നത്. നിർമ്മാണത്തിലെ പ്രശ്നങ്ങൾ അല്ലെന്നും ടൈൽ പാകി കുഴി അടയ്ക്കും എന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ മാസം ഏഴിനാണ് പൊതുമരാമത്ത് മന്ത്രി നേരിട്ട് എത്തി ഈരാറ്റുപേട്ട വാഗമൺ റോഡിൻറെ ഉദ്ഘാടനം ആഘോഷപൂർവ്വം നടത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വേലത്തുശേരിയിൽ ഈ Read More…
ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാർജ് നടത്തിയത്. ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത Read More…
ഈരാറ്റുപേട്ട : സ്വാതന്ത്ര ദിനഘോഷത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ടയിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും ജംഷിദ് അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ആർ അമീർഖാൻ അധ്യക്ഷനായി. ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് യുവതി യുവാക്കൾ പങ്കെടുത്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു,ട്രെഷറർ അഡ്വ.അക്ഷയ് ഹരി, കമ്മിറ്റി Read More…