ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ നാളെ കെ ഫോണിന്റെ വർക്കുള്ളതിനാൽ ദീപ്തി, മേലുകാവ്മറ്റം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 10AM മുതൽ 3.30PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുട്ടം കവല പാലത്തിനടിയിൽ ആറ്റിൽ വീണ് യുവാവ് മരിച്ചു. പൂവത്തോട് സ്വദേശിയായ പ്രകാശൻ ആണ് മരിച്ചത്. ഇയാൾ കടുവാമുഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഈരാറ്റുപേട്ട ഫയർ ഫോഴ്സും, ടീം നന്മകൂട്ടവും നടത്തിയ തിരച്ചിലിൽ ആണ് ബോഡി കണ്ടെടുത്തത്. ഈരാറ്റുപേട്ട സി ഐ ബാബു സെബാസ്റ്റ്യൻന്റെ നേതൃത്വത്തിൽ സി പി ഓ സുഭാഷ്, എസ് ഐ രാധാകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. നിയമ നടപടികൾക്ക് ശേഷം ബോഡി പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ഈരാറ്റുപേട്ട: വ്യാപാരഭവനിൽ നഗരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വ്യാപാരോത്സവ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽഖാദർ നിർവഹിച്ചു. അനസ് പാറയിൽ, വി.എം സിറാജ്, എ എം എ ഖാദർ റ്റിറ്റി മാത്യൂ, വിനോദ് ബി നായർ, കൂടാതെ യൂണിറ്റ് ഭാരവാഹികൾ,വനിതാ വിംഗ് യൂത്ത് വിംഗ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
ഈരാറ്റുപേട്ട: നേപ്പാൾ സ്വദേശിയായ യുവാവിനെ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ചൂട് വെള്ളം ഒഴിച്ച് പെള്ളിച്ചു. പൊള്ളലിൽ ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു എന്ന് ഈ യുവാവിന്റെ കാര്യങ്ങൾ അറിഞ് സഹായിക്കാൻ എത്തിയ ഈരാറ്റുപേട്ട സ്വദേശികളായ എസ് എച്ച് ആർ പ്രവർത്തകർ പറഞ്ഞു. പൊള്ളലേറ്റ ഈ യുവാവ് ഇപ്പോൾ ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസയിലാണ്.