ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ നാളെ LT ലൈനിൽ മൈയിന്റൻസ് വർക്കുള്ളതിനാൽ തെള്ളിയമറ്റം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 9AM മുതൽ 1PM വരെയും വെട്ടിപ്പറമ്പ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 1PM മുതൽ 6PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട: സർക്കാരിന് സ്വന്തമായി സ്ഥലം ഈരാറ്റുപേട്ടയിൽ ഉണ്ടായിട്ടും നഗരപ്രദേശത്തെ സർക്കാർ ഓഫീസുകൾ അമിത വാടക നൽകി സ്വകാര്യ കെട്ടിടങ്ങളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈരാറ്റുപേട്ടയിലെ എട്ടോളംസർക്കാർ ഓഫീസുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സബ്ട്രഷറി, സബ് രജിസ്റ്റർ ഓഫീസ്, കൃഷി ഭവൻ, പൊതുമരാമത്ത് അസിസ്റ്റൻറ് എഞ്ചിനിയറുടെ ഓഫീസ് എക്സൈസ് റേഞ്ച് ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ്. ഉപജില്ലാ വിദ്യാഭ്യാസ് ഓഫീസ്, മാർ മല ഇലക്ട്രോ പ്രോജക്ട് ഓഫീസ് എന്നീ ഓഫീസുകൾക്കായി വർഷം തോറും 13 ലക്ഷം രൂപയാണ് വാടക നൽകാനായി Read More…
അരുവിത്തുറ: ഇരുപത്തിയെട്ട് ലോക മെഡലുകൾ ഇന്ത്യയ്ക്കു വേണ്ടി നേടിയെടുത്ത അടുക്കം സ്വദേശി നെല്ലുവേലിൽ ജോബി മാത്യൂവിനെ അരുവിത്തുറ പള്ളി ആദരിച്ചു. സഹദാ ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പൊന്നാടയണിയിച്ചു. നൂറ്റിപ്പത്ത് സെന്റീമീറ്റർ മാത്രം ഉയരമുള്ള ജോബി പഞ്ചഗുസ്തി, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ബാന്റ്മിന്റൻ, നീന്തൽ, പവർലിഫ്റ്റിങ് തുടങ്ങിയ മത്സരയിനങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. അതിൽ തന്നെ പഞ്ചഗുസ്തിയിൽ ജനറൽ വിഭാഗത്തിലാണ് Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുവാനായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷന്റെ ഹരിത ക്യാമ്പസ് അംഗീകാരം ലഭിച്ചു. ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ഈ അംഗീകാരം ലഭ്യമായത്. കോളേജിൽ നടന്ന ചടങ്ങിൽ ഹരിത സ്ഥാപനം പ്രശംസാ പത്രം പാലാ ആർ ഡി ഓ . രാജേന്ദ്രബാബു കോളേജ് Read More…