രാമപുരം ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 മുതൽ 5. 30 വരെ കൂടപ്പുലം ഷാപ്പ്, പാമ്പുതുക്കി, കൊണ്ടാട് പള്ളി, കൂടപ്പുലം അമ്പലം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
രാമപുരം :മാർ അഗസ്തീനോസ് കോളേജിൽ ബിരുദ കോഴ്സുകളിൽ ഈ വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ . ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. എല്ലാ ബിരുദ കോഴ്സുകളിലും ഒന്നാമതെത്തിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. എം ജി യൂണിവേഴ്സിറ്റി ബെസ്ററ് ഫിസിക് മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി മിസ്റ്റർ എം ജി യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തകുമാർ വി സി യെ ചടങ്ങിൽ ആദരിച്ചു. കോളേജ് Read More…
രാമപുരം: ദീപികയുടെ 135-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. പാലാ മുനിസിപ്പൽ ടൗണ്‍ ഹാളില്‍ വച്ച് നടത്തിയ ചടങ്ങിൽ കേളേജ് മാനേജർ റവ.ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അവാർഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. അവാർഡ് വിതരണം ബഹു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിർവ്വഹിച്ചു. സഹകരണ സാംസ്കാരിക മന്ത്രി വി.എന്‍.വാസവന് അധ്യക്ഷത വഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി, മാണി സി. Read More…
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഐ ഇ ഡി സി യുടെയും, നോവിയൻ ഹബ്ബിന്റെയും ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ നൂതന ആശയങ്ങൾ ഉൾക്കൊണ്ട് പ്രൊജെക്ടുകളായ കാലാവസ്ഥാ കേന്ദ്രം, ഓട്ടോമാറ്റിക് ബെൽ കൺട്രോളർ, ഓട്ടോമാറ്റിക് ടൈം കീപ്പർ,സ്മാർട്ട് നോട്ടീസ് ബോർഡ്, ഡിജിറ്റൽ ഡേ ഓർഡർ സിസ്റ്റം, സ്മാർട്ട് എനർജി സേവർ,ഐ ഇ ഡി സി നോവിയൻ ഹബ് വെബ്സൈറ്റ് ഡെവലപ്മെന്റ് തുടങ്ങിയവ നിർമ്മിച്ചു. ഈ പ്രൊജക്റ്റ് ഉദ്ഘാടനവും സമർപ്പണവും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ Read More…