ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ ഇന്ന് 11KV ലൈനിൽ വർക്കുള്ളതിനാൽ കവണാർ ലാറ്റക്സ്, വാകക്കാട്, തഴക്കവയൽ, അഞ്ചു മല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9AM മുതൽ 5.30PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട: നഗരസഭയുടെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലികമായി ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ -നെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ നാളെ (ചൊവ്വാഴ്ച) 12.00 മണിക്ക് നഗരസഭ ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകേണ്ടതാണ്. യോഗ്യത : ലാബ് ടെക്നീഷ്യൻ – BSc MLT/Diploma MLT + Paramedical Council Registration Kerala എക്സ്റേ ടെക്നീഷ്യൻ – BSc MRT/തത്തുല്യ യോഗ്യത, റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ/തത്തുല്യ യോഗ്യത.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ 1999 എസ് എസ് എൽ സി ബാച്ചിന്റെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മഴവില്ലോർമ്മകൾ എന്ന പരിപാടി ഇന്ന് രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മുപ്പതോളം അദ്ധ്യാപകരും അന്നത്തെ വിദ്യാർത്ഥികളും ചേരുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9947092991 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഈരാറ്റുപേട്ട: 24 X 7 ന്യൂസ് ചാനലിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സിന്റെയും ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട എം.ഇ.എസ് . കോളേജിൽ വച്ച് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രശസ്ത കരിയർ സ്കിൽ ട്രെയിനർ ഷമീം പെരിയങ്ങാട്ട് ബിരുദത്തിനു ശേഷമുള്ള അനന്ത ജോലി സാധ്യതകളെപ്പറ്റി വിദ്യാർഥികളോട് സംസാരിച്ചു . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ .എം .റഷീദ്, കോഡിനേറ്റർമാരായ റെജി മനോജ്, ടീന കുര്യൻ എന്നിവർ നേതൃത്വം നൽകി.