ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ ഫോണിന്റെ വർക് ഉള്ളതിനാൽ നാളെ കടുവമുഴി, റിംസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9AM മുതൽ 4PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വല്യച്ചൻ മലയിലെ നോമ്പുകാല ധ്യാനം ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്നു. റവ. ഫാ. സാബി കൊച്ചിക്കുന്നേൽ സിഎംഎഫ് ആണ് ധ്യാനം നയിക്കുന്നത്. ആദ്യമായിട്ടാണ് അരുവിത്തുറ പള്ളിയുടെ നോമ്പുകാല ധ്യാനം വല്യച്ചൻ മലയിൽ സംഘടിപ്പിക്കുന്നത്. പാരിസ്ഥിതിക തീർത്ഥാടന കേന്ദ്രമായ വല്യച്ചൻമലയിൽ വൈകിട്ട് 6.30 മുതൽ 8.30 വരെയാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും (11.03) നാളെയും (12.03) കൂടി ധ്യാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും ധ്യാനത്തിനു ശേഷം പങ്കെടുക്കുന്ന എല്ലാവർക്കും അത്താഴവും Read More…
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ദേവാലയത്തിൽ എസ് എം വൈ എം അരുവിത്തുറ മേഖലയുടെയും അരുവിത്തുറ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്ക്വിറ്റസ്ന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു. നാളെ വൈകുന്നേരം 6 മണി മുതൽ 13 തിയതി വരെ വിശ്വാസികൾക്ക് പരസ്യ വണക്കത്തിനു അവസരം ഉണ്ടായിരിക്കും.