രാമപുരം : ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച രാവിലെ 8.30 AM മുതൽ 5.30 PM വരെ കൊണ്ടാട് അമ്പലം, പാലവേലി, താമ്മത്ത്, പള്ളിയമ്പുറം,വരവുകാല, പുന്നത്താനം ടവർ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
രാമപുരം : രാമപുരം 33 KV ലൈനിയിൽ പണി നടക്കുന്നതിനാൽ രാമപുരം സെക്ഷന്റെ കീഴിൽ ഉള്ള എല്ലാം ട്രാൻസ്ഫോർമറിലും തിങ്കളാഴ്ച (13/02/2023) രാവിലെ 8.30 AM മുതൽ 2. 00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ . സിബി ജോസഫ് നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിപ്പാർട്ടമെന്റ് മേധാവി സിജു തോമസ്, സ്റ്റാഫ് കോ ഓർഡിനേറ്റർ ജിനു ജോസഫ് , അസോസിയേഷൻ ഭാരവാഹികളായ എൽദോ ബിജു, അഞ്ചു സാജു, തുടങ്ങിയവർ പ്രസംഗിച്ചു.
രാമപുരം: രാമപുരം മാർ ആഗസ്തിനോസ് കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കോമേഴ്സ് ഫെസ്റ്റ് CALIC 2k23 ശനിയാഴ്ച 10 :00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കോളേജ് വിദ്യാർഥികൾക്കായി സങ്കടിപ്പിച്ചിരിക്കുന്ന ഈ ഫെസ്റ്റിൽ ബിസിനസ്സ് ക്വിസ്, ബെസ്റ്റ് മാനേജ്മെന്റ് ടീം, സ്പോട്ട് ഡാൻസ്, 3’s ഫുട്ബോൾ എന്നീ നാല് ഇനങ്ങളിൽ ഉള്ള മത്സരങ്ങളാണ് നടത്തപ്പെടുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയും നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും. രജിസ്റ്റർ Read More…