കോട്ടയം: കെ.എസ്.സി. (എം) കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനവും പുന:സംഘടനയും നടന്നു. പ്രധിനിധി സമ്മേളനം കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം ശ്രീ. ജോർജ് കുട്ടി ഉദ്ഘാടനം ചെയ്തു.

കെ. എസ്. സി. (എം) സംസ്ഥാന പ്രസിഡൻ്റ് ടോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ അമൽ ചാമക്കാല, അഖിൽ മാടക്കൽ, ജേക്കബ് സ്റ്റീഫൻ, ജിൻ്റോ ജോസഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രസിഡൻ്റ് – ആദർശ് മാളിയേക്കൽ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി – ക്രിസ് ടോം കല്ലറക്കൽ, വൈസ് പ്രസിഡൻ്റുമാർ – അബിയാ ജോൺ, ജോർജ് ജേക്കബ്, ജനറൽ സെക്രട്ടറിമാർ – ഡൈനോ കുളത്തൂർ, വിന്നി വിൽസൺ, ദീപക് പി. ഡി. ,ട്രഷറർ – ഡിനോ സെബാസ്റ്റ്യൻ.