പാലാ :ജൂൺ 1-നു സ്കൂളുകൾ തുക്കാൻ ഇരിക്കെ റോഡ് മുറിച്ചു കടക്കേണ്ടി വരുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളുടെ സമീപത്തെ റോഡുകളിൽ സീബ്ര ലൈനുകൾ തെളിക്കുന്ന നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചു.
സ്കൂളുകൾക്ക് സമീപം മാഞ്ഞു പോയ സീബ്ര ലൈനുകൾ വരയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.എസ്.സി (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി ജോസ് കെ മാണി എം.പി മുഖേന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ ആവശ്യത്തിന് അനുകൂലമായ നടപടികൾ സ്വീകരിച്ച സർക്കാറിനു അഭിവാദ്യങ്ങൾ അർപ്പിച്ചു.

യോഗത്തിൽ ആൽവിൻ ഞായർകുളം, ക്രിസ്റ്റോം കല്ലറയ്ക്കൽ, ജോൺ തോമസ് വരകുകാലായിൽ, ഫിനോബിൻ പൊന്നുംപുരയിടം, നോയൽ ഫിലിപ്പ്, നിധിൻ, ജോയൽ തുടങ്ങിയവർ സംസാരിച്ചു.