പാല : കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യുട്ട് വിദ്യാർത്ഥികളെ നേരിൽകണ്ട് എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി. വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം അറിയിച്ച സംസ്ഥാന സെക്രട്ടറി വിദ്യാർത്ഥികളോട് വിവരങ്ങൾ നേരിട്ടറിഞ്ഞു.

എബിവിപി പ്രവർത്തകരോടൊപ്പം ഇൻസ്റ്റിറ്റ്യുട്ടിൽ ജാതി അധിക്ഷേപം നേരിട്ട തൊഴിലാളികളെയും നേരിൽ കണ്ടു. സമരം ഒത്തുതീർപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷനും പട്ടികജാതി കമ്മീഷനും വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. സർക്കാരിന്റെ കയ്യിലെ കളിപ്പാവകളായി കമ്മീഷനുകൾ മാറി. സമരം തുടങ്ങി 46 ദിവസം കഴിഞ്ഞിട്ടും പരാതിയിന്മേൽ യാതൊരു നടപടിയും കൈക്കൊള്ളാതെ അനങ്ങാപ്പാറ നയം സ്വികരിക്കുകയാണ് വിവിധ കമ്മീഷനുകളും. സമരം എബിവിപി ഏറ്റെടുക്കും.

ദേശീയ മനുഷ്യാവകാശ, വനിതാ കമ്മീഷനുകളുടെ ശ്രദ്ധ വിഷയത്തിൽ കൊണ്ടുവരും. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് എബിവിപി നേതൃത്വം നൽകും. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് എസ്, കോട്ടയം ജില്ലാ പ്രെസിഡന്റ് സനന്ദൻ ഒഎസ് എന്നിവർ പ്രതിസംഘത്തോടൊപ്പം കോളേജ് സന്ദർശിച്ചു.