kozhuvanal news

കൊഴുവനാൽ ഹയർ സെക്കണ്ടറി സ്കൂളിന് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊഴുവനാൽ: കൊഴുവനാൽ ഹയർ സെക്കണ്ടറി സ്കൂളിന് റോട്ടറി ക്ലബിൻ്റെയും കെ.എം.മാണി ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ ലാപ് ടോപ്പുകൾ വിതരണം ചെയ്തു. ജോസ്.കെ.മാണി എം.പി.ലാപ് ടോപ്പ് വിതരണോത്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് ആൻ്റണി മാത്യു തോണക്കരപ്പാറയിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ടിങ്കിൾ രാജ്, സ്കൂൾ മാനേജർ റവ.ഫാ.ജോർജ് വെട്ടുകല്ലേൽ, പ്രിൻസിപ്പാൾ ഷാൻ്റി മാത്യു, സനോ തലവയലിൽ, ജോഷി വെട്ടിക്കൊമ്പിൽ, പി.സി.ജോസഫ്, ടോബിൻ – കെ.അലക്സ്, ഷിബു പൂവക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.