സഖാവ് കോടിയേരി ബാലകൃഷ്ണൻ കേരളത്തിലെ ഏറ്റവും സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവാണ്. അദ്ദേഹത്തെ കമ്മ്യൂണിസ്റ്റുകാരനായി മാത്രമല്ല ഒരു ജനകീയ നേതാവായിട്ടാണ് കേരളത്തിലെ ജനങ്ങൾ കണ്ടിരുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആ കർക്കശ നിലപാടിന് വിരുദ്ധമായി ജനകീയ പ്രശ്നങ്ങളിൽ ശക്തമായി ഇടപെട്ടിരുന്ന ഒരു വലിയ മനുഷ്യനെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി എനിക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം അത്ര വലുതാണ്.

ആ വലിയ മനുഷ്യന്റെ ദേഹവിയോഗത്തിൽ വലിയ ദുഃഖം രേഖപ്പെടുത്തുന്നു.ആ കുടുംബത്തിന് സമാധാനം നൽകട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും പി സി ജോർജ് പറഞ്ഞു.