top news

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു; മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും, തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഞായറാഴ്ച, സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തലശ്ശേരിയില്‍

സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ന്തരിച്ചു. 69 വയസായിരുന്നു.

അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ച് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ഓഗസ്റ്റ് 29നാണ് പ്രത്യേക എയര്‍ ആംബുലന്‍സില്‍ കോടിയേരി ബാലകൃഷ്ണനെ തുടര്‍ ചികിത്സകള്‍ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അടുത്തിടെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.

മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തലശ്ശേരിയില്‍.

കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്റെ അവശതയും കണക്കിലെടുത്താണ് ചികിത്സ ചെന്നൈയിലേക്ക് മാറ്റിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം മാറ്റിവച്ചു. നാളെ കണ്ണൂരിലെത്തും. സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററില്‍ പാര്‍ട്ടി പതാക താഴ്ത്തി കെട്ടി.

Leave a Reply

Your email address will not be published.