പാലാ: പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന വൃക്കരോഗികൾക്ക് കെ.എം.മാണി ഫൗണ്ടഷൻ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും. ഇത് രണ്ടാം തവണയാണ് രോഗികൾക്ക് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്.
നാളെ രാവിലെ 10.30 ന് ആശുപത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഫൗണ്ടേഷൻ ചെയർമാൻ ജോസ്.കെ.മണി എം.പി ഡയാലിസിസ് കിററുകൾ രോഗികൾക്ക് വിതരണം ചെയ്യും.100-ൽ പരം പേർക്കാണ് ആശ്വാസമായി കിററുകൾ ലഭ്യമാവുക.