Uzhavoor

കാഥികൻ കെ.കെ തോമസ് സ്മാരക എൻഡോവ്മെൻറ് ധനസഹായം വിതരണം ചെയ്തു

ഉഴവൂർ ഗ്രാമ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ 2021 -22 വർഷത്തെ കെ കെ തോമസ് സ്മാരക എൻഡോവ്മെന്റ് മുഖേനയുള്ള ധനസഹായം പഞ്ചായത്ത് ഹാളിൽ വിതരണം ചെയ്തു. ദ്രോണാചാര്യ ശ്രീ സണ്ണി തോമസ് വിതരനോദ്‌ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണിസ് പി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.

ഉഴവൂർ ഗ്രാമപഞ്ചായത്ത് നിവാസികളും , ക്യാൻസർ , വൃക്ക സംബന്ധമായ രോഗങ്ങൾ, തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ചിട്ടുള്ളവരുമായ ഗുണഭോക്താക്കൾ പങ്കെടുത്തു . യോഗത്തിൽ വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.