വൈക്കം: കിസാൻ സർവീസ് സൊസൈറ്റി (KSS ) ഗ്രാമോത്സവം ഏഴാം ദിവസം ഇന്ത്യൻ ഡെൻ്റൽ അസ്സോസിയേഷൻ തൃപ്പൂണിത്തുറ ബ്രാഞ്ച് സെക്രട്ടറി ഡോ. അനൂപും ടീം അംഗങ്ങളും ഡെൻ്റൽ ക്യാമ്പിന് നേതൃത്വം നൽകി.
SMSN HSS ലെ NSS വിഭാഗത്തിൻ്റെ സഹകരണത്തോടെ നടത്തിയ പ്രസ്തുത ക്യാമ്പിൽ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ടതായിരുന്നു.” വീട്ടിലൊരു വ്യവസായം” എന്ന പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ശ്രീമതി ഷബ്ന പ്രമോദ് വികസിപ്പിച്ചെടുത്ത SnP ആയുർവേദ ഹെയർ ഓയിലിൻ്റെ വിൽപ്പന ടൗൺ LP സ്ക്കൂൾ HM ശ്രീമതി ഷാലിമോൾ ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ വൈക്കം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി ലേഖ ശ്രീകുമാർ, KAU അവാർഡ് ജേതാവും പ്രമുഖ ജാതി കർഷകനുമായ ശ്രീ ജോസഫ് പൂത്തറ, ഞാറ്റുവേല കർഷക കൂട്ടായ്മയുടെ സെക്രട്ടറി ശ്രീ രാധാകൃഷ്ണൻ,KSS വൈക്കം പ്രസിഡൻ്റ് അജിത് വർമ്മ, വൈസ് പ്രസിഡൻ്റ് മധു ആഞ്ഞിലിക്കാവിൽ, എക്സിക്യൂട്ടീവ് അംഗം ശ്രീലത അജിത്, ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപിക ഷമീഷ ടീച്ചർ എന്നിവർ പങ്കെടുത്തു.
വൈകിട്ട് കേളി വാഴമനയുടെ കൊയ്ത്തു പാട്ടും കോൽകളിയും ദേശീയ കർഷക ദിനത്തെ അന്വർത്ഥമാക്കി. അന്യം നിന്നുപോകുന്ന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേളി വാഴമനയിലെ അംഗങ്ങൾക്ക് വൈക്കം ടൗൺ LPS ൻ്റെ HM ശ്രീമതി ഷാലി മോൾ ഉപഹാരങ്ങൾ നൽകി. ശ്രീ മധു ആഞ്ഞിലികാവിൽ സ്വാഗതവും അഡ്വ: കലേഷ് നന്ദിയും രേഖപ്പെടുത്തി.